അഭിനയത്തിലും നൃത്തത്തിലും മാത്രമല്ല മുന്നില്‍; നവ്യയുടെ വിദ്യാഭ്യാസ യോഗ്യത കണ്ടോ?
മലയാളികളുടെ പ്രിയ നായികയാണ് നവ്യ നായർ. വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും താരം വൻ തിരിച്ചുവരവ് നടത്തിയിരുന്നു. രണ്ടാം വരവിൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നവ്യ. തന്റെ വിശേഷങ്ങളൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്. നടി എന്നതിനപ്പുറത്തേക്ക് നല്ലൊരു നർത്തകി കൂടിയാണ് നവ്യ.
നന്ദനം എന്ന സിനിമയാണ് നവ്യയ്ക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിക്കൊടുത്തതെങ്കിലും ദിലീപ് നായകനായ ഇഷ്ടം ആണ് നവ്യയുടെ ആദ്യ സിനിമ. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് നവ്യ ഇഷ്ടത്തിൽ അഭിനയിക്കുന്നത്. 2001 ൽ ആയിരുന്നു ഇഷ്ടത്തിൽ നവ്യ അഭിനയിക്കുന്നത്.

ആദ്യ ചിത്രത്തിൽ തന്നെ നായികയായി അരങ്ങേറി. നന്ദനത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകൻ. നന്ദനത്തിലെ ബലാമണി എന്ന കഥാപാത്രം അതിമനോഹരമായി നവ്യ അവതരിപ്പിച്ചു. ഇന്നും ആ കഥാപാത്രം. പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. 2002-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും നവ്യ നേടിയിരുന്നു.
മലയാളത്തിൽലെ മുൻനിര താരങ്ങൾക്കൊപ്പം നവ്യ അഭിനയിച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ എന്നിവർക്കൊപ്പമൊക്കെ നവ്യ അഭിനയിച്ചു. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന നവ്യ 2012 മുതൽ വീണ്ടും അഭിനയിച്ച് തുടങ്ങി.
സാധാരണ എല്ലാവർക്കും തോന്നുന്ന ഒരു സംശയമാണ് വളരെ ചെറുപ്പത്തിൽ സിനിമയിലേക്ക് വരുന്ന താരങ്ങൾ എങ്ങനെയാണ് വിദ്യാഭ്യാസം മുന്നോട്ട് പോകുന്നതെന്ന്. താരങ്ങളുടെ വദ്യാഭ്യാസ യോഗ്യത അറിയാൻ ഒരു ആകാംക്ഷ അധികമാളുകൾക്കും ഉണ്ടാവാറുണ്ട്. നവ്യയുടെ വിദ്യഭ്യാസ യോഗ്യത എന്താണെന്നോ?
അടുത്തുടെ തന്റെ ആരാധകർക്ക് വേണ്ടി ഒരു ക്യൂ ആന്റ് എ നടത്തിയിരുന്നു. നിരവധി ചോദ്യങ്ങളാണ് വന്നത്.അതിൽ ചില ചോദ്യങ്ങൾക്ക് നവ്യ മറുപടി പറയുന്നുണ്ട്. അതിൽ ഒരു ചോദ്യമായിരുന്നു നവ്യ നായരുടെ ക്വാളിഫിക്കേഷൻ എന്താണ് എന്ന്. അതിലാണ് തന്റെ വിദ്യാഭ്യാസ യോഗ്യത നവ്യ പറയുന്നത്.
ഞാൻ ഒരു മനുഷ്യനാണ്, അതാണ് എന്റെ ക്വാളിഫിക്കേഷൻ എന്നാണ് നവ്യ പറയുന്നത്. ഞാൻ വളരെ സഹാനുഭൂതിയുള്ള ആളാണ് അതാണ് എന്റെ ക്വളിഫിക്കേഷൻ എന്നും നവ്യ പറയുന്നു. ഇനി പഠിത്തത്തെക്കുറിച്ചാണെങ്കിൽ താനൊരു എം ബി എ ഗ്രാജുവേറ്റാണ് ആണെന്ന് നവ്യ പറയുന്നു. എച്ച് ആർ മാർക്കറ്റിംഗിൽ ആയിരുന്നു നവ്യ സ്‌പെഷ്യലൈസ് ചെയ്തത്. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ആണ് ഡിഗ്രി ചെയ്തത്.












Click it and Unblock the Notifications