'എന്തായാലും വിവാഹ ശേഷമാണ് എനിക്കത് മനസ്സിലായത്'; ചോദ്യങ്ങൾക്ക് മറുപടിയുമായി നവ്യ നായർ
ജീവിതത്തിൽ കിട്ടിയ എല്ലാം നേട്ടമാണെന്ന് നവ്യ നായർ. അച്ഛനും അമ്മയും മകനും തന്നെ സ്നേഹിക്കുന്നവരുമൊക്കെ നേട്ടങ്ങളാണെന്നും നവ്യ പറയുന്നു. വിവാഹം കഴിഞ്ഞ് രണ്ട് മൂന്ന് വർഷം കഴിഞ്ഞപ്പോഴാണ് നമ്മൾ നമ്മളെ സ്നേഹിക്കാൻ സമയം കണ്ടെത്തിയില്ലെങ്കിൽ നമ്മുടെ കൂടെ ആരും ഉണ്ടാവില്ലെന്ന് മനസ്സിലായതും നവ്യ നായർ പറഞ്ഞു. ആരാധകർ ചോദിച്ച ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് നവ്യ ഇക്കാര്യം പറയുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്ന് പറയുന്നത് സിനിമ ചെയ്യാൻ പറ്റിയത്, സിനിമ നടി ആയത് തന്നെയാണ് നേട്ടം. ഈ ജീവിതം തന്നെ ഒരു ബോണസാണ്, ഈ ജീവിതത്തിൽ കിട്ടിയ എല്ലാം എനിക്ക് നേട്ടമാണ്. എന്റെ അച്ഛൻ, അമ്മ, മോൻ എല്ലാം നേട്ടങ്ങളാണ്. നിങ്ങൾ തരുന്ന സ്നേഹം എല്ലാം നേട്ടമാണ്. എത്രയോ പേർ എന്റെ മുഖം കയ്യിൽ ടാറ്റു ചെയ്യുന്നു, പിറന്നാളിന് കേക്ക് കൊണ്ടുവരുന്നു, എന്നെ കാണാൻ കാത്തുനിൽക്കുന്നു, എന്റെ കൂടെ ഫോട്ടോ എടുക്കാൻ നിൽക്കുന്നു ഇതൊക്കെ എന്റേ നേട്ടങ്ങളല്ലേ.

ഈ ജന്മത്തിൽ ഞാൻ എന്ത് ചെയ്തിട്ടാണ് നിങ്ങളിൽ പലരും എന്നെ സ്നേഹിക്കുന്നത്. ചിലർ സ്നേഹക്കുമ്പോൾ പരിമിധി ഉണ്ടാകും. ചിലരുടെ സ്നേഹം ഏതെങ്കിലും ഒരു സംഭവം ഉണ്ടായാൽ വാർത്ത വന്നാൽ നവ്യ ഇങ്ങനെ ചെയ്തു, അപ്പോൾ തന്നെ സ്നേഹം പോകും. ആ സ്നേഹത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്. കാലങ്ങളായിട്ട് എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുപാട് ആളുകളെ എനിക്കറിയാം അതിന്റെ നേട്ടമാണ്, നവ്യ പറയുന്നു.
എപ്പോഴാണ് ജീവിതത്തിൽ തന്നെ കൂടുതൽ സ്നേഹിക്കണമെന്നും കൂടുതൽ മുൻഗണന കൊടുക്കണം എന്ന് തോന്നിയത് എന്ന ചോദ്യത്തിന് നവ്യ മറുപടി പറയുന്നുണ്ട്. എപ്പോഴാണ് അത് ഫീൽ ചെയ്തതെന്ന് കൃത്യമായി അറിയില്ല.വായിക്കുന്ന പുസ്തകങ്ങളിൽ നിന്നും കണ്ടുമുട്ടുന്ന ആളു
ആളുകളിൽ നിന്നുമൊക്കെ തോന്നുന്നുണ്ട്. പക്ഷേ എന്തായാലും അത് വിവാഹ ശേഷമാണ് എനിക്കത് മനസ്സിലായത്, നവ്യ പറയുന്നു.
തനിക്കെതിരെ വന്ന ഒരു വാർത്തയെക്കുറിച്ച് നവ്യ പറയുന്നണ്ട്. എനിക്കെതിരെ ഒരു ന്യൂസ് വന്നിട്ടുണ്ടായിരുന്നു കുറച്ച് നാൾ മുന്നെ ഇഡി കേസ് എന്നൊക്കെ പറഞ്ഞ്. അതിനെക്കുറിച്ച് ഞാൻ ഒരു എപ്പിസോഡ് തന്നെ ചെയ്യാം. ഞാൻ സിനിമയിലേക്ക് തിരിച്ചുവന്ന സമയത്ത് ഞാൻ കൊടുത്ത
ഇന്റർവ്യൂസൊക്കെ കേട്ടിട്ട് ഞാൻ ഭയങ്ക പ്രചോദനമാണെന്ന് പറഞ്ഞ് കുറെ പേർ എന്റെ വാക്കുകൾ എടുത്തിട്ട് റീൽസൊക്കെ ചെയ്തു.
അതെന്റെ ആദ്യത്തെ അനുഭവമാണ്. ഇത്രയും ആൾക്കാർക്ക് എന്നെ ഇഷ്ടമാണോ എന്ന് വിചാരിച്ചു പക്ഷേ ഇങ്ങനൊരു വാർത്ത വന്നപ്പോൾ ഇത്രയും വർഷം സിനിമയിൽ ഉള്ള ആളല്ലേ ഞാൻ, എന്നോടുള്ള പരിചയവും എന്നോടുള്ളതൊക്കെ മറന്ന് എന്നെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും അസഭ്യവും തെറികളുമൊക്കെ ആൾക്കാർ എഴുതാൻ തുടങ്ങി.
അതൊക്കെ വായിച്ചപ്പോൾ എനിക്ക് മനസ്സിലായി ഞാൻ മറ്റാർക്കും വേണ്ടിയല്ല ജീവിക്കേണ്ടത് ഞാൻ എനിക്ക് ആണ് മുൻഗണ കൊടുക്കേണ്ടത്, ഞാൻ എന്നെയാണ് കൂടുതൽ സ്നേഹിക്കേണ്ടത് എന്നാണ് നവ്യ പറയുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മൂന്ന് വർഷം കഴിഞ്ഞപ്പോൾ എനിക്ക് നന്നായി മനസ്സിലായി നമ്മൾ നമ്മളെ സ്നേഹിക്കാൻ സമയം കണ്ടെത്തിയില്ലെങ്കിൽ നമ്മുടെ കൂടെ ആരും ഉണ്ടാവില്ലെന്ന് മനസ്സിലായി നവ്യ പറയുന്നു.












Click it and Unblock the Notifications