Get Updates
Get notified of breaking news, exclusive insights, and must-see stories!

'നമ്മുടെ മക്കള്‍,വീട്, ഭര്‍ത്താവ്, അച്ഛനമ്മ എന്നുപറഞ്ഞ് നമ്മുടെ ലോകത്തെ ചെറുതാക്കരുത്'; മനസ്സുതുറന്ന് നവ്യ

ഏറെ ആരാധകരുള്ള താരമാണ് നവ്യ നായർ. നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രം എന്നും എല്ലാവരും ഓർത്തിരിക്കുന്ന കഥാപാത്രമാണ്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറിനിന്നെങ്കിലും ഇപ്പോൾ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ. തിരിച്ചുവരവിൽ ചെയ്ത സിനിമകൾക്ക് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ഇപ്പോൾ ആരാധകർ ചോദിച്ച ചോദ്യങ്ങൾ മറുപടി പറയുകയാണ് നവ്യ.

വിവാ​ഹമാകരുത് ജീവിതത്തിന്റെ അവസാന വാക്കെന്നും എല്ലാവരും സാമ്പത്തികമായി സ്വതന്ത്രരായിരിക്കണമെന്നും നവ്യ പറയുന്നു. വിവാഹത്തിന് ശേഷം എങ്ങനെ സാമ്പത്തികം മാനേജ് ചെയ്യാം എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നവ്യ. സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരായിരിക്കണം. നമ്മള്‍ ജോലി ചെയ്യണം. നമ്മുടെ പൈസ നമ്മള്‍ കയ്യില്‍ വെയ്ക്കണം.

navya

നമ്മുടെ കയ്യില്‍ ലിക്വിഡ് ആയി പൈസ ഉണ്ടെങ്കില്‍ ആണ് നമുക്ക് ഏറ്റവും കൂടുതല്‍ ലൈഫില്‍ ധൈര്യമുണ്ടാകൂ. നിസ്സാരമായ നമ്മുടെ അവകാശങ്ങള്‍ പോലും നമുക്ക് നേടിയെടുക്കണമെങ്കില്‍, ഈ ലോകത്ത് പണം ഇല്ലാത്തവന്‍ പിണമാണെന്ന് പറയുന്നത് ശരിയാണ്. എല്ലാ പെണ്‍കുട്ടികളും വിവാഹം കഴിക്കുക എന്ന് പറയുന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്.

അത് ജീവിതത്തില്‍ സംഭവിക്കുന്ന കാര്യമായി മാറണം. ആണ്‍കുട്ടി ആണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും കല്യാണം നടന്നില്ലാട്ടോ എന്ന് പറയുന്നത് ആവരുത്. നമ്മള്‍ ഒരാളെ സക്‌സസ് ഫുള്‍ ആണോ അല്ലയോ എന്ന് കണക്കാക്കുന്നത് വിവാഹം കഴിച്ചോ എന്നത് കൊണ്ടല്ല. മറിച്ച് നമ്മള്‍ ഈ ലോകത്ത് ഇല്ലാതായാല്‍ മറ്റുള്ളവര്‍ എന്താണ് നമ്മളെ കുറിച്ച് പറയുന്നത് ഓര്‍ക്കുന്നത് എന്നുള്ളതാണ്. സിനിമയില്‍ ആണെങ്കില്‍ നമ്മള്‍ ചെയ്ത കഥാപാത്രം സിനിമയ്ക്ക് കൊടുക്കുന്ന സംഭാവനയായിരിക്കും.

അല്ലെങ്കില്‍ ഒരു വ്യക്തി എന്ന നിലയ്ക്ക് നമ്മള്‍ ജീവിച്ചരിക്കുന്നത് ആലോചിച്ച് നോക്കിയേ. നമ്മള്‍ നെല്‍സണ്‍ മണ്ടേലയെ ഓര്‍ക്കും മഹാത്മ ഗാന്ധിയെ ഓര്‍ക്കും ഇവരാരേയും പണം ഉണ്ടയാത് കൊണ്ടല്ല നമ്മള്‍ ഓര്‍ത്തിരിക്കുന്നത്. അവരുടെ ജീവിതം പോലും ത്യജിച്ച് ഈ ലോകത്തിന് വേണ്ടി ത്യാഗത്തിന്റെ പേരിലാണ് ഓര്‍ക്കുന്നത്.

മക്കള്‍ക്ക് വേണ്ടി ജീവിതം ത്യജിച്ച എത്ര അമ്മമാരെ നമ്മള്‍ ഓര്‍ക്കാറുണ്ട്. അത് മോശമാണെന്നല്ല. നമ്മുടെ മക്കള്‍, നമ്മുടെ വീട്, നമ്മുടെ ഭര്‍ത്താവ്, നമ്മുടെ അച്ഛന്‍, നമ്മുടെ അമ്മ എന്ന് പറഞ്ഞ് നമ്മുടെ ലോകത്തെ നമ്മള്‍ ചെറുതാക്കരുത്. മറിച്ച് ഈ ലോകം വിശാലമായി കാണണം, നവ്യ പറഞ്ഞു. ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, സാമ്പത്തിക സ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണ്, നവ്യ പറഞ്ഞു.

നവ്യയുടെ നൃത്ത വിദ്യാലയമായ മാതംഗിയെക്കുറിച്ചും ഒരു ആരാധകിക ചോദിക്കുന്നുണ്ട്. നവ്യ തന്നെയാണ് മാതംഗിക്ക് പിന്നിലെന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് നവ്യ മറുപടി പറയുന്നുണ്ട്. തന്റെ വീടിന്റെ മുകളിലാണ് മാതംഗി ഉണ്ടാക്കിയതെന്നും വീടും മാതംഗിയും താന്‍ തന്നെയാണ് ഉണ്ടാക്കിയതെന്നും നവ്യ പറഞ്ഞു. എന്റെ കഷ്ടപ്പാടിന്റെയും വിയര്‍പ്പിന്റെയും ബാക്കി പത്രം കൊണ്ട് ഉണ്ടാക്കിയ പൈസ കൊണ്ടാണ് മാതംഗിയും ഈ വീടും ഉണ്ടാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+