Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തമായി ഭക്ഷണം കഴിക്കാനാവാതെ നവ്യ നായർ; അമ്മയ്ക്ക് ഭക്ഷണം വാരിനൽകി സായ്, ഹൃദയസ്പർശിയായ കുറിപ്പ്

മലയാളികളുടെ പ്രിയ നടിയാണ് നവ്യാ നായർ. ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തോട് പ്രേക്ഷകർക്ക് ഇഷ്ടം കൂടുതലാണ്. വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്നും മാറി നിന്നിരുന്നെങ്കിലും. അടുത്തിടെ മികച്ച സിനിമകളിലൂടെ നവ്യ തിരിച്ചുവന്നിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നവ്യ.

നവ്യ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നവ്യയ്ക്ക് ഒരു മകനാണ് ഉള്ളത്. സായ് ക‍ൃഷ്ണ എന്നാണ് മകന്റെ പേര്. അമ്മയും മകനും തമ്മിലുള്ള സ്നേഹം നവ്യയുടെ വാക്കുകളിൽ നിന്നും പലപ്പോഴായി വ്യക്തമായതാണ്. ഇപ്പോൾ അമ്മയും മകനും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു ചിത്രമാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. നവ്യയ്ക്ക് ഭക്ഷണം വാരിനൽകുന്ന സായിയുടെ ഫോട്ടോയാണ് പങ്കുവെച്ചത്. കഴുത്ത് വേദനയെ തുടർന്ന് അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നവ്യ.

navya
സ്വന്തമായി ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത വിധം തനിക്ക് കഴുത്ത് വേദനയുണ്ടെന്ന് നവ്യ തന്നെയാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. ഞാൻ എന്റെ മകനെ അത്ര മാത്രം സ്നേഹിക്കുന്നുവെന്നും നവ്യ ക്യാപ്ഷനിൽ പറയുന്നു. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

ഇതുപോലൊരു മകൻ എന്തുകൊണ്ടും ഭാ​ഗ്യമാണ്. ചേച്ചി കൊടുക്കുന്ന സ്നേഹം ഇരട്ടിയായി അവൻ തരുന്നുണ്ടല്ലോ, എന്തൊരു രസമുള്ള കാഴ്ച. മോന്റെ കയ്യിൽ നിന്ന് തിന്നുമ്പോൾ വല്ലാത്തൊരു ടേസ്റ്റ് ഉണ്ടാവും. കാരണം അതിൽ സ്നേഹം കൂടി കലർത്തിക്കാണും എന്നാണ് മറ്റൊരു കമന്റ്.
എന്നും ഈ സ്നേഹം ഉണ്ടാവട്ടേ എന്ന് മറ്റൊരു ആരാധകൻ കുറിച്ചു.

സായ് കൃഷ്ണയുടെ സ്കൂൾ വെക്കേഷൻ ഇക്കുറി ബാലിയിൽ ആണ് നവ്യ ആഘോഷിച്ചത്. നവ്യയും മകനും ചേർന്നായിരുന്നു യാത്ര.
ഈ ചിത്രങ്ങൾ നവ്യ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. നവ്യാ നായരുടെ മാതം​ഗി എന്ന നൃത്ത വിദ്യാലയത്തിന്റെ ആഘോഷ പരിപാടിയിൽ സായ് കൃഷ്ണ നൃത്തം ചെയ്തിരുന്നു. ആദ്യമായാണ് നവ്യ നായർ മകൻ നൃത്തം ചെയ്യുന്ന വിശേഷം പങ്കിട്ടത്.

ഇക്കഴിഞ്ഞ മദേഴ്സ് ഡേയിൽ സായ് നവ്യയ്ക്ക് നല്ലൊരു സർപ്രൈസ് കൊടുത്തിരുന്നു. ഓറിയോ ബിസ്ക്കറ്റ് കൊണ്ട് കേക്ക് ഉണ്ടാക്കി നൽകിയിരുന്നു. ബേക്കിം​ഗ് അറിയില്ലെങ്കിലും അമ്മയ്ക്ക് സർപ്രൈസ് കൊടുക്കാനാണ് സായ് കേക്ക് ഉണ്ടാക്കിയത്. ആ വീഡിയോ നവ്യ യൂട്യൂബിൽ പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+