മറച്ചുപിടിക്കുന്നത് എന്തിന്, ഭർത്താവിനെക്കുറിച്ച് പറയാത്തതെന്തേയെന്ന് ചോദ്യം; നവ്യയുടെ മറുപടി ഇങ്ങനെ
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നവ്യ നായർ. അടുത്തിടെ നവ്യ ആരാധകർക്ക് വേണ്ടി ഒരു ക്യൂ ആന്റ് എ നടത്തിയിരുന്നു. യൂട്യൂബിലൂടെയായിരുന്നു ആരാധകരുടെ ചോദ്യങ്ങൾക്ക് താരം മറുപടി പറയുന്നത്. നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഓരോ ചോദ്യങ്ങളും വായിച്ച് അതിന് ഉത്തരം നൽകുകയായിരുന്നു നവ്യ. ചോദ്യങ്ങൾക്ക് പുറമെ ഈ വീഡിയോയ്ത്ക്ക് താഴെയും നിരവധി ചോദ്യങ്ങൾ വന്നിട്ടുണ്ട്. ഈ ചോദ്യങ്ങൾക്കും നവ്യ ഉത്തരം നൽകിയിട്ടുണ്ട്.
നവ്യയും ഭർത്താവും ഇപ്പോൾ ഒരുമിച്ചല്ല താമസിക്കുന്നത്. നവ്യ സ്വന്തമായി നിർമിച്ച വീട്ടിലാണ് നവ്യയും മകനും താമസിക്കുന്നത്. ഭർത്താവ് എവിടെയാണ് എന്ന് പലപ്പോഴും ചോദ്യങ്ങൾ ഉയരാറുണ്ട്. ഇപ്പോൾ നവ്യയുടെ വീഡിയോയ്ക്ക് താഴെയും ഈ ചോദ്യം വന്നിട്ടുണ്ട്.

ഭർത്താവ് എവിടെ പോയി, സൈലന്റ് ആണല്ലോ ആ കാര്യം ഒരു മറ ഇട്ട് സംസാരിയ്ക്കുന്ന പോലെ ഒട്ടും ഓപ്പൺ അല്ല, ഭർത്താവിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് വീഡിയോയ്ക്ക് വന്ന ഒരു കമന്റ് ഇതിന് നവ്യ മറുപടി നൽകിയിട്ടുണ്ട്. ആദ്യത്തെ ചോദ്യത്തിന് അപ്പോൾ പിന്നെ ചോദിക്കാതിയിരിക്കുന്നത് അല്ലേ മര്യാദ ആമി എന്നാണ് നവ്യ പറയുന്നത്.
നവ്യ സംസാരിക്കുന്നത് നാച്ചുറൽ ആയി തോന്നുന്നില്ല, ആർട്ടിഫിഷ്യലായി ഫീൽ ചെയ്യുന്നു. ഒരോന്നും മുൻകൂട്ടി പ്ലാൻ ചെയ്ത് നന്നായി തയ്യാറെടുത്ത് സംസാരിക്കുന്നത് പോലെ എന്ന് ഇതേ വ്യക്തി പറയുന്നുണ്ട്. എന്നാൽ മുൻകൂട്ടി തയ്യാറെടുത്ത് ചെയ്ത വീഡിയോ അല്ലെന്നും ഇത് ഇപ്പോൾ തെളിയിക്കാൻ എന്താ ചെയ്യുന്നത് എന്നും നവ്യ പറയുന്നു. മോനെ കിട്ടിയത് ഭർത്താവിലൂടെയല്ലേ, അത് മറക്കണ്ട എന്നാണ് മറ്റൊരു ചോദ്യം. മകനെ കിട്ടിയത് ഭർത്താവിൽ നിന്നാണെന്ന് മറക്കണ്ട കാര്യമില്ലല്ലോ എന്നാണ് നവ്യ പറയുന്നത്.
അമ്മ ഭക്ഷണം ഉണ്ടാക്കി വെച്ചില്ലെങ്കിൽ ഈ പ്രായത്തിലും ദേഷ്യപ്പെടുന്ന നവ്യയ്ക്ക് എന്ത് എമ്പതി ആണുള്ളത് ? സ്വന്തം മകന്റെ പഠിത്തം ഇപ്പോഴും പാരന്റ്സ് നോക്കുന്ന ഫുഡ് ഉണ്ടാക്കി കൊടുക്കുന്ന പാരന്റ്സ് ആണ് ബെസ്റ്റ് ഗഫ്റ്റ് എന്ന് പറയാമായിരുന്നു. ഫൈനാൻഷ്യൽ പ്ലാനിംഗ് എന്ന് പറയുന്നത് സമ്പാദിക്കുന്നത് മാത്രമല്ല, സമ്പാദിക്കുന്ന പണം എങ്ങനെയാണ് ചെലവഴിക്കുന്നത് എന്ന് കൂടിയാണ് എന്നാണ് ഒരു കമന്റിന്.
ഇതിന് നവ്യ നൽകിയ മറുപടി: ഞാൻ കൃത്യമായി പറയുന്നില്ലെ എന്റെ അവസ്ഥ വെച്ചുള്ള കാര്യങ്ങളാണെന്ന്. മടി പിടിച്ചവരോ അല്ലാത്തവരോ ആയ ആരെയും മോട്ടിവേറ്റീവ് ചെയ്യാൻ പറയുന്നതല്ല. ചോദിച്ച ചോദ്യത്തിന് എന്റെ അനുഭവത്തിലെ മറുപടിയെ പറയാൻ കഴിയൂ, എന്നാണ്












Click it and Unblock the Notifications