നവ്യയെ ഇങ്ങനെ കാണാറേയില്ലാലോ: 15 വയസ്സ് കുറഞ്ഞു, ഈ ഗതി ആയോയെന്നും; കിടുക്കി പുതിയ ചിത്രങ്ങള്‍
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ കലാതിലകം പട്ടം നഷ്ടമായതിന്റെ പേരില്‍ ടിവി ചാനലുകള്‍ക്ക് മുമ്പില്‍ പൊട്ടിക്കരയുന്ന ഒരു പെണ്‍കുട്ടി, അതാണ് മലയാളി പ്രേക്ഷകർ കണ്ട നവ്യ നായർ. അന്ന് കലാതിലകം നഷ്ടമായെങ്കിലും പിന്നീട് കേരളം കണ്ട ഏറ്റവും മികച്ച നടിമാരില്‍ ഒരാളായി മാറുന്ന നവ്യയേയാണ് പിന്നീട് കണ്ടത്. ദിലീപിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ അരങ്ങേറ്റം.
നന്ദനം, കല്യാണ രാമന്‍, പാണ്ടിപ്പട, സേതുരാമയ്യർ സിബിഐ, യുഗപുരുഷന്‍ തുടങ്ങിയ നിരവധി മലായള സിനിമകളില്‍ അഭിനയിച്ച താരം, മലയാളത്തിന് പുറത്ത് തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ദൃശ്യത്തിന്റെ തെലുങ്ക് സിനിമയുടെ റീമേക്കില്‍ മീന അവതരിപ്പിച്ച കഥാപാത്രമായി എത്തിയതും നവ്യയായിരുന്നു.

2010 ലായിരുന്നു നവ്യയുടെ വിവാഹം. അതിന് ശേഷം സിനിമയില്‍ അത്ര സജീവമായിരുന്നില്ല. എന്നാല്‍ 2022 ല്‍ വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെ ശക്തമായ ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്താന്‍ നവ്യ നായർക്ക് സാധിച്ചു. അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകീ ജാനേയാണ് നവ്യ നായരുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രത്തിലൂടെ നവ്യ നായർ വീണ്ടും പ്രേക്ഷകർക്കിടയില്‍ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഫ്‌ളോറല്‍ പ്രിന്റുകളുള്ള മിനി സ്‌കര്‍ട്ടും പിങ്ക് നിറത്തിലുള്ള ടോപ്പും ധരിച്ച് സുന്ദരിയായി നില്‍ക്കുന്ന ചിത്രമാണ് നവ്യ പങ്കുവെച്ചത്. മകന്‍ തന്നെയാണ് അമ്മയെ മോഡലാക്കി ചിത്രം പകർത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ മാസം നവ്യാ നായരും മകന്‍ സായ് കൃഷ്ണയും ഇന്‍ഡൊനീഷ്യയിലേക്ക് പോയിരുന്നു. ഈ യാത്രിക്കിടയില്‍ നിന്ന് തന്നേയുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നതും. ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ താരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. നവ്യ ഇപ്പോഴും ചെറുപ്പമാണ്, പത്ത് വയസ്സ് കുറഞ്ഞത് പോലെ, കോളേജ് കുട്ടിയെപ്പോലെ തോന്നുന്നു എന്നൊക്കെയാണ് കമന്റുകള്‍.
അതേസമയം തന്നെ പതിവ് പോലെ ചില നെഗറ്റീവ് കമന്റുകളും ഫോട്ടോയ്ക്ക് താഴേയുണ്ട്. 'പറഞ്ഞു പറഞ്ഞു ഇപ്പോ ഈ ഗതി ആയോ ....ചേരുന്നത് ഇട്ടാൽ പോരേ' എന്നാണ് ഒരാളുടെ കമന്റ്. 'ബാലാമണിയെ.... ഇപ്പോള്‍ വേലയ്ക്ക് നിക്കുന്ന വീട്ടില്‍ ശ്ശി ദാരിദ്ര്യം തന്നെയാണ് ല്ലേ... കുറച്ചേ തുണി അവര് തരണുള്ളൂ... ല്ലേ,' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.












Click it and Unblock the Notifications