Get Updates
Get notified of breaking news, exclusive insights, and must-see stories!

നവ്യ നായരുടെ സാരികൾ നിങ്ങൾക്കും വാങ്ങാം! ഒരിക്കൽ മാത്രം ഉടുത്ത സാരികൾ വിൽപ്പനയ്ക്ക് വെച്ച് താരം

സാരിയിൽ അതീവ സുന്ദരികളായി കാണപ്പെട്ടുന്ന താരങ്ങളിൽ ഒരാളാണ് നവ്യാ നായർ. പല പരിപാടികളിലും നവ്യ ഭം​ഗിയുള്ള സാരികൾ ഉടുത്തുവന്നിട്ടുള്ളത് നമ്മളും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതുപോലെയുള്ള സാരി വാങ്ങാൻ പറ്റിയിരുന്നെങ്കിൽ എന്ന് മനസ്സിൽ ആ​ഗ്രഹം തോന്നിയവരും ഉണ്ടാവാം. എന്നാൽ നവ്യ ഉടത്തത് പോലെയുള്ള സാരിയല്ല നവ്യയുടെ സാരി തന്നെ ഉടക്കാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. എങ്ങനെയാണെന്ന് അല്ലേ...

ഒരുപാട് സാരികൾ ഉള്ള ആളാണ് നവ്യ എന്ന് നമുക്ക് അറിയാം. ഫോട്ടോകളിലൊക്കെ വ്യത്യസ്ത സാരികളിൽ നവ്യയെ കാണാറുണ്ട്. ഈ സാരികൾ ഒക്കെ ഒന്നിൽ കൂടുതൽ ഉപയോ​ഗിക്കാനുള്ള സമയം കിട്ടാറുണ്ടോ എന്ന് നമുക്ക് തോന്നാറില്ലേ. ചില സാരികൾ ഉടുക്കാൻ തന്നെ സമയം കിട്ടിയിട്ടും ഉണ്ടാവില്ല. എന്തായാലും ആ ഒരിക്കൽ മാത്രം ഉടത്ത സാരികളും വാങ്ങിവെച്ചിട്ട് ഇതുവരെ ഉടുക്കാൻ പറ്റാത്ത സാരികളും വെറുതെ വെച്ച് കളയാൻ നവ്യ തയ്യാറില്ല.

navaya

അടുത്തിടെ നവ്യ താൻ പുതിയൊരു സംരംഭം ആരംഭിക്കുന്ന കാര്യം പറഞ്ഞിരുന്നു. ഒരിക്കൽ ഉടുത്തതോ അല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ പോലും സമയം കിട്ടാത്തതോ ആയ തന്റെ പക്കലുള്ള വസ്ത്രങ്ങൾ പ്രീ ലവ്ഡ് എന്ന സംരഭത്തിലൂടെ വിൽക്കാനൊരുങ്ങുകയാണ് താരം. സംരംഭം തുടങ്ങുന്ന കാര്യം അറിയിച്ചതിന് പിന്നാലെ തന്നെ സാരികൾ നവ്യ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. പ്രീ ലവ്ഡ് ബൈ നവ്യാ നായർ ( Pre - Loved By Navya Nair) എന്ന പേരിൽ ഇൻസ്റ്റാ​ഗ്രാമിൽ പേജ് തുടങ്ങിയിട്ടുണ്ട്. ആറ് സാരികൾ ആണ് ഇതിനകം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.

നാല് സാരികൾ കാ‍ഞ്ചീപുരം സാരികളാണ്. ബാക്കി രണ്ടെണ്ണം ലിനിൻ സാരികളാണ്. ആദ്യം സാരി ആവശ്യപ്പെട്ട് വരുന്നർക്കാകും പരി​ഗണന എന്നും ക്യാപ്ഷനിൽ പറയുന്നുണ്ട്. ഷിപ്പിം​ഗ് ചാർജ് ഉൾപ്പെടെ നൽകി വേണം സാരി വാങ്ങാൻ. വലിയ വിലയൊന്നും ഇട്ടിട്ടുമില്ല.

ലിനിൻ സാരികൾക്ക് 2500 രൂപയാണ് വില. കാഞ്ചീപുരം സാരികൾ‌ക്ക് 4000 - 4500 വരെ വില വരുന്നുണ്ട്. വിശദമായ വിവരങ്ങൾ നവ്യ പേജിൽ നൽകിയിട്ടുണ്ട്. നടി മാത്രമല്ല നവ്യ മികച്ച ഒരു നർത്തകി കൂടിയാണ്. മാതം​ഗി ബൈ നവ്യ എന്ന് പേരിൽ നൃത്തശാലയും ഉണ്ട്. നവ്യ രസങ്ങൾ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. സോഷ്യൽ മീഡയയിൽ വളരെയേറെ സജീവമാണ് താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+