50 കോടിയുടെ പ്രൈവറ്റ് ജെറ്റ്, അത്യാഡംബര കാറുകളും വീടും; നയന്‍താരയുടെ ആസ്തി കേട്ടോ!?
സൂപ്പര്‍താരങ്ങള്‍ അരങ്ങുവാഴുന്ന തെന്നിന്ത്യന്‍ സിനിമയില്‍ കഴിവും അര്‍പ്പണബോധവും കൊണ്ട് അവര്‍ക്കൊപ്പം സ്ഥാനം പിടിച്ച നായികനടിയാണ് നയന്‍താര. മലയാളിയായ നയന്‍താര വളരെ പെട്ടെന്നാണ് ദക്ഷിണേന്ത്യന്‍ സിനിമാലോകത്താകെ വെന്നിക്കൊടി പാറിച്ചത്. മനസ്സിനക്കരെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടേയായിരുന്നു നയന്‍താര അഭിനയരംഗത്തേക്ക് ആദ്യമായി കാലെടുത്ത് വെക്കുന്നത്.
രാപ്പകല്‍, തസ്‌കരവീരന്‍, നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത് എന്നീ സിനിമകളിലും മികച്ച വേഷം തന്നെ നയന്‍സിന് ലഭിച്ചു. തമിഴിലേക്കുള്ള നയന്‍സിന്റെ എന്‍ട്രിയാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. ഗ്ലാമറസ് വേഷങ്ങളിലൂടെ തുടക്കത്തില്‍ തമിഴിലും തെലുങ്കിലും കന്നഡയിലും നയന്‍താര കാലുറപ്പിച്ചു. വൈകാതെ ഈ മൂന്ന് ഭാഷകളിലേയും വാണിജ്യ സിനിമകളുടെ അവിഭാജ്യഘടകമായി നയന്‍താര മാറുകയായിരുന്നു.

പതിയെ ഗ്ലാമറസ് വേഷങ്ങളില്‍ നിന്ന് മാറി ശക്തമായ കഥാപാത്രങ്ങളും നയന്‍താരയെ തേടിയെത്തി. നായകന്‍മാരെ വെച്ച് സിനിമ ബിസിനസ് ചെയ്തിരുന്ന തമിഴിലും തെലുങ്കിലും നായികമാരെ വെച്ചും ബിസിനസ് നടക്കും എന്ന് തെളിയിച്ചത് നയന്‍താരയാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണവും അവരെ തേടിയെത്തി. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് നയന്‍താര.
ഇന്ന് 40-ാം പിറന്നാള്‍ ആഘോഷിക്കുന്ന നയന്‍താരയുടെ ആസ്തി എത്രയെന്ന് നോക്കാം. 200 കോടി രൂപയുടെ ആസ്തിയാണ് നയന്‍താരയ്ക്കുള്ളത് എന്നാണ് കണക്കാക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 80 ലേറെ സിനിമകളില്‍ നയന്‍താര വേഷമിട്ടിട്ടുണ്ട്. ഒരു സിനിമയ്ക്ക് 10 കോടി മുതല്‍ 12 കോടി വരെയാണ് നയന്‍താര വാങ്ങിക്കുന്ന പ്രതിഫലം.
പരസ്യചിത്രങ്ങളിലൂടേയും റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളിലൂടേയും വലിയൊരു തുക നയന്‍സിന്റെ അക്കൗണ്ടിലെത്തുന്നുണ്ട്. നയന്‍താരയുടെ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്‌ഫോളിയോ അവരുടെ സാമ്പത്തിക വിജയത്തിന്റെ ഏറ്റവും വലിയ തെളിവാണ്. മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ 100 കോടി രൂപ മതിപ്പുവിലയുള്ള അവരുടെ സ്വത്തുക്കള്‍ വ്യാപിച്ചുകിടക്കുന്നുണ്ട്.
നിലവില്‍ വിഘ്നേഷ് ശിവനും മക്കള്‍ക്കുമൊപ്പം മുംബൈയിലെ ഒരു പോഷ് അപ്പാര്‍ട്ട്മെന്റിലാണ് അവര്‍ താമസിക്കുന്നത്. സ്വകാര്യ സിനിമാ ഹാള്‍, നീന്തല്‍ക്കുളം, അത്യാധുനിക ജിം തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര വസതിയാണ് ഇത്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന രണ്ട് പ്രീമിയം അപ്പാര്‍ട്ട്മെന്റുകളും നയന്‍താരയ്ക്കുണ്ട്.
ആഡംബര കാറുകളുടെ വലിയൊരു കൂട്ടവും നയന്‍താരയുടെ ഗാരേജിലുണ്ട്. ബിഎംഡബ്ല്യു 7 സീരീസ് ലക്ഷ്വറി സെഡാന്‍, ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ബിഎംഡബ്ല്യു 5 സീരീസ് തുടങ്ങി നിരവധി കാറുകളാണ് നയന്‍സിന്റെ പേരിലുള്ളത്. മാത്രമല്ല ഒരു സ്വകാര്യ ജെറ്റ് ഉള്ള ചുരുക്കം ചില ഇന്ത്യന്‍ നടിമാരില്‍ ഒരാള്‍ കൂടിയാണ് നയന്‍താര. താരത്തിന് ഏകദേശം 50 കോടി രൂപ വിലമതിക്കുന്ന ഒരു സ്വകാര്യ ജെറ്റ് ഉണ്ട്.
നടി എന്നതിനപ്പുറം നയന്‍താര ഒരു നിക്ഷേപക കൂടിയാണ്. ഒരു ലിപ് ബാം കമ്പനിയിലേക്ക് താരം 10 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. റൗഡി പിക്ചേഴ്സ് എന്ന പ്രൊഡക്ഷന്‍ ഹൗസ് ഉടമ കൂടിയാണ് നടി. ഈ കമ്പനിക്ക് 50 കോടി രൂപയുടെ ആസ്തിയുണ്ട്.












Click it and Unblock the Notifications