നയന്‍താരയ്ക്ക് പിന്തുണയുമായി പാര്‍വതിയും നസ്രിയയും പേര്ളിയും, 'മോര് പവര്‍ ടു യു'
ചെന്നൈ: തന്റെ വിവാഹ വീഡിയോയുമായി ബന്ധപ്പെട്ട് നടന് ധനുഷിനെതിരെ ഇന്നലെയാണ് നയന്‍താര ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന തന്റെ വിവാഹ വീഡിയോയില്‍ ഉപയോഗിക്കാന്‍ താന്‍ കൂടി അഭിനയിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്റ് വീഡിയോയ്ക്ക് 10 കോടി രൂപയാണ് ധനുഷ് ആവശ്യപ്പെട്ടത് എന്നായിരുന്നു നയന്‍താര വെളിപ്പെടുത്തിയത്.
ഈ ചിത്രത്തിന്റെ നിര്‍മാതാവ് ധനുഷ് ആയിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച തുറന്ന് പറച്ചിലായിരുന്നു നയന്‍താര നടത്തിയത്. ധനുഷ് നെപ്പോ കിഡ് ആണ് എന്നും താന്‍ ഒറ്റയ്ക്ക് സിനിമയില്‍ അതിജീവിച്ചവളാണ് എന്നുമെല്ലാം ആയിരുന്നു നയന്‍താര സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച തുറന്ന കത്തില്‍ പറഞ്ഞത്. ഇപ്പോഴിതാ നയന്‍താര നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ നടിയ്ക്ക് പിന്തുണയേറുകയാണ്.

സിനിമാമേഖലയിലെ നിരവധി വനിതാതാരങ്ങള്‍ നയന്‍താരയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. നടിമാരായ പാര്‍വതി തിരുവോത്ത്, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, അനുപമ പരമേശ്വരന്, ഗൗരി ജി കിഷന്, അഞ്ജു കുര്യന്, ദിവ്യ പ്രഭ, സയനോര ഫിലിപ്പ്, പ്രയാഗ മാര്ട്ടിന്, പൂര്‍ണ്ണിമ, മീര നന്ദന്, പേര്‍ളി മാണി, ഗീതു മോഹന്‍ദാസ് തുടങ്ങിയവരെല്ലാം നയന്‍സിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇവരെല്ലാം തന്നെ നയന്‍താര സോഷ്യല്‍ മീഡിയയില്‍ ധനുഷിനെതിരെ പങ്ക് വെച്ച പോസ്റ്റിന് ലൈക്ക് അടിച്ചിട്ടുണ്ട്. പാര്വതിയാകട്ടെ ലൈക്കിന് പുറമെ ലവ്, ഫയര്‍ തുടങ്ങിയ സ്മൈലി കമന്റായും രേഖപ്പെടുത്തിയിട്ടുണ്ട്. ദിവ്യ പ്രഭ മോര് പവര്‍ ടു യു എന്നാണ് കമന്റ് നല്‍കിയിരിക്കുന്നത്. നടി ഇഷ തല്‍വാര്‍ വെല്‍ ഡണ്‍, സോ മച്ച് റെസ്പെക്ട് എന്നാണ് കമന്റില്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമായിരുന്നു നയന്‍താര - വിഘ്നേഷ് ശിവന് വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ സിനിമയുടെ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ ധനുഷ് ഇടംകോലിടുന്നു എന്നാണ് നയന്‍താര പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് തങ്ങളെ ധനുഷ് നിരന്തരമായി ദ്രോഹിക്കുന്നു എന്നും താരം പറയുന്നു. 10 കോടി രൂപയുടെ വക്കീല്‍ നോട്ടീസ് അയച്ചതിനെ നീചമായ പ്രവൃത്തി എന്നാണ് നയന്‍താര വിശേഷിപ്പിച്ചിരിക്കുന്നത്.
മൂന്ന് സെക്കന്റ് മാത്രമുള്ള ബി ടി എസ് വീഡിയോ ഉപയോഗിച്ചതിനാണ് ധനുഷ് 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടത് എന്ന് നയന്‍സ് പറയുന്നു. ഡോക്യുമെന്ററി വൈകാന്‍ കാരണം ധനുഷാണെന്നും നടി വ്യക്തമാക്കി. 'അച്ഛന്റെയും സഹോദരന്റെയും പിന്തുണയും അനുഗ്രഹവും ഒക്കെയുള്ള താങ്കളെപ്പോലെയുള്ള ഒരു അറിയപ്പെടുന്ന നടന് തന്നെ പോലെയുള്ളവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടമാണ് സിനിമ എന്ന് മനസിലാക്കണം.
സിനിമാ രംഗത്ത് യാതൊരുവിധ ബന്ധങ്ങളുമില്ലാതെ വന്ന സെല്‍ഫ് മേയ്ഡായ സ്ത്രീയാണ് താന്‍. നിഷ്കളങ്കരായ ആരാധകര്‍ക്ക് മുന്നിലും ഓഡിയോ ലോഞ്ചുകളിലും കാണുന്ന പോലെയുള്ള വ്യക്തിയല്ല ധനുഷ്. അതിന്റെ പകുതിയെങ്കിലും യഥാര്‍ത്ഥത്തില്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. പ്രസംഗിക്കുന്നത് നടപ്പാക്കുന്ന വ്യക്തിയല്ല ധനുഷ്. ഒരു നിര്‍മാതാവ് സെറ്റിലെ എല്ലാ വ്യക്തികളുടെയും ജീവിതത്തേയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന ഒരു ഏകധിപതിയാണോ?
എന്നോടും എന്റെ പങ്കാളിയോടും നിങ്ങള്‍ തീര്‍ക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല ഈ പ്രൊജക്ടിനായി പരിശ്രമവും സമയും നല്കിയ ആളുകളെയും ബാധിക്കുന്നുണ്ട്. എന്നേയും എന്റെ ജീവിതത്തേയും പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയില്‍ ഇന്ഡസ്ട്രിയിലെ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളില്‍ നിന്നുള്ള ഓര്‍മകളും ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍ എനിക്ക് ഏറ്റവും പ്രധാനപ്പെട്ട ചിത്രമായ നാനും റൗഡി താന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിനിമ പുറത്തിറങ്ങി ഏകദേശം പത്ത് വര്‍ഷമായി. ലോകത്തിന് മുന്നില്‍ മുഖംമൂടി ധരിച്ച് ഒരാള്‍ നീചനായി തുടരുകയാണ്. അടുത്ത ഓഡിയോ ലോഞ്ചില്‍ വ്യാജകഥകള്‍ മെനഞ്ഞ് പഞ്ച് ഡയലോഗുകള്‍ പറഞ്ഞ് ഇതിനെ മറികടക്കാന്‍ ധനുഷിന് കഴിയും. എന്നാല്‍ ദൈവം ഇതൊക്കെ കാണുന്നുണ്ട്, എന്നാണ് നയന്‍താര കത്തില്‍ പറഞ്ഞിരുന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications