തൃഷയെ വീഴ്ത്തി നയന്‍താര, പ്രതിഫലം വര്‍ധിപ്പിച്ചു, ജവാന്‍ വിജയത്തിന് ലഭിക്കുന്ന തുക ഇത്ര
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ താരസുന്ദരി ആരാണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരുത്തരമേ ലഭിക്കാന്‍ സാധ്യതയുള്ളൂ. അത് നയന്‍താരയാണ്. അടുത്തിടെയാണ് നടി ഹിന്ദിയില്‍ തന്റെ അരങ്ങേറ്റം നടത്തിയത്. ഷാരൂഖ് ഖാനൊപ്പം ജവാനിലായിരുന്നു നയന്‍താര അഭിനയിച്ചത്. ഇത് വലിയ വിജയമായിരുന്നു. നയന്‍താരയുടെ റോളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഉത്തരേന്ത്യയില്‍ അടക്കം നയന്‍താരയ്ക്ക് വലിയ ആരാധകര്‍ ഉണ്ടായിരിക്കുകയാണ്. ജവാന്‍ വിജയമായതോടെ നയന്‍താര പ്രതിഫലം ഉയര്‍ത്തിയെന്ന് ട്രാക്ക് ടോളിവുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പതിമൂന്ന് കോടി രൂപ വരെയാണ് നടി ഒരു ചിത്രത്തിനായി വാങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം നയന്‍താരയുടെ പ്രതിഫലം ദക്ഷിണേന്ത്യയില്‍ ഒരു നടിക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്നതാണ്.

തൃഷയ്ക്ക് കമല്‍ഹാസന്റെ പുതിയ ചിത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന പന്ത്രണ്ട് കോടിയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം. സാധാരണ പത്ത് കോടിയായിരുന്നു നയന്‍താര പ്രതിഫലമായി വാങ്ങാറുള്ളത്. എന്നാല്‍ ജവാന്റെ വിജയവും, തൃഷ അടക്കമുള്ള താരങ്ങള്‍ പ്രതിഫലം വര്‍ധിപ്പിച്ചതുമെല്ലാം നയന്‍സ് തന്റെ പ്രതിഫലം വന്‍ തോതില്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
അതിന് പുറമേ ജവാന്‍ ആയിരം കോടിയിലധികം നേടി നില്‍ക്കുന്നതിനാല്‍ എന്തുകൊണ്ടും ഉയര്‍ന്ന പ്രതിഫലം വാങ്ങാന്‍ അര്‍ഹതയുണ്ടെന്ന നിലപാടിലാണ് നയന്‍താര. ജവാന് വേണ്ടി പതിനൊന്ന് കോടിയാണ് നയന്‍താര പ്രതിഫലമായി വാങ്ങിയത്. അതേസമയം ചിത്രങ്ങളുടെ ബജറ്റ് അനുസരിച്ച് നയന്‍താര പ്രതിഫലം വാങ്ങാറുണ്ട്. ജവാന് വേണ്ടി നയന്‍താര വാങ്ങിയ പ്രതിഫലം ദക്ഷിണേന്ത്യയിലെ റെക്കോര്‍ഡായിരുന്നു.
ഇരട്ട അക്കത്തില്‍ പ്രതിഫലം വാങ്ങുന്ന ആദ്യ നടിയായും നയന്‍താര മാറിയിരുന്നു. നിരവധി ഓഫറുകള്‍ ബോളിവുഡില്‍ നിന്ന് നടിയെ തേടിയെത്തുന്നുണ്ട്. സഞ്ജയ് ലീലാ ബന്‍സാലി നയന്‍താരയെ വെച്ച് ബിഗ് ബജറ്റ് ചിത്രം ഒരുക്കാനായി പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നയന്‍താര മികച്ച രീതിയില്‍ ഹിന്ദി സംസാരിക്കുന്നതും വലിയ നേട്ടമാണ്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള പല നടിമാരും ഹിന്ദി ഡബ്ബിംഗിലാണ് പിന്നോക്കം പോവുന്നത്. ഇവിടെ നയന്‍താരയ്ക്ക് അത് നേട്ടമായി മാറുന്നുണ്ട്.
അതേസമയം നയന്‍താരയം തൃഷയും കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത് സാമന്തയാണ്. നാല് കോടി രൂപ വരെയാണ് നടി പ്രതിഫലം വാങ്ങുന്നത്. ഇത് ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ട്. അഞ്ച് കോടിയില്‍ അധികം രൂപയാണ് സാമന്ത വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഖുഷിയുടെ വിജയമാണ് പ്രതിഫലം ഉയര്‍ത്താന്‍ കാരണം.
മൂന്ന് കോടി രൂപ പ്രതിഫലം വാങ്ങി അനുഷ്‌ക ഷെട്ടി തൊട്ടുപിന്നിലുണ്ട്. ഇതേ നിരക്കില്‍ തന്നെയാണ് സായ് പല്ലവിയും പ്രതിഫലം വാങ്ങുന്നത്. നാല് കോടി രൂപയുമായി രശ്മി മന്ദാന തൊട്ടടുത്ത് തന്നെയുണ്ട്. തെലുങ്ക് സിനിമയിലെ സെന്‍സേഷനായ ശ്രീലീല മണിക്കൂറിന് നാല് ലക്ഷം രൂപ വാങ്ങുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.


Click it and Unblock the Notifications