നയന്‍താരയെ കടത്തി വെട്ടി രശ്മിക; പക്ഷെ ഒരു പടത്തില്‍ മാത്രം, ഇതാ കൂടുതല്‍ ശമ്പളം വാങ്ങുന്ന നടിമാർ
മലയാളത്തില്‍ മാത്രമല്ല ഏത് ഭാഷകളിലായാലും നടന്മാരേക്കാള്‍ കുറഞ്ഞ ശമ്പളം മാത്രമാണ് നടിമാർക്ക് ലഭിക്കാറുള്ളത്. ഇതില്‍ തന്നെ താരതമ്യേനെ ഏറ്റവും കുറവ് മലയാളത്തില്‍ മാത്രമാണെന്ന് പറയേണ്ടി വരും. തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം നടിമാർക്ക് മലയാളത്തേക്കാള്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നു. ദക്ഷിണേന്ത്യ ആകെ കണക്കിലെടുക്കുമ്പോള്‍ നയന്‍താരയേയും തൃഷയേയും പോലെ ഉയർന്ന ശമ്പളം വാങ്ങുന്നവരുമുണ്ട്.
തെലുങ്ക് സിനിമ വ്യവസായത്തെ മാത്രം കണക്കിലെടുക്കുകയാണെങ്കില്‍ മലയാളത്തിലെ പല യുവതാരങ്ങളേക്കാളും വലിയ ശമ്പളം ലഭിക്കുന്ന നടിമാരുണ്ട്. അവരില്‍ മലായാളികളുമുണ്ട് എന്നതാണ് ശ്രദ്ധേയം. അത്തരത്തില്‍ തെലുങ്കില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയാണ് ഇവിടെ പങ്കുവെക്കുന്നത്..

1. നയൻതാര
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര അറിയപ്പെടുന്നത്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തുകൊണ്ട് രണ്ട് പതിറ്റാണ്ടിലേറെയായി തന്റെ കരിയർ അവർ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു.
ഒരു തെലുങ്ക് സിനിമയ്ക്ക് വേഷത്തിന്റെ പ്രാധാന്യവും സിനിമയുടെ ബഡ്ജറ്റും അനുസരിച്ച് അഞ്ച് മുതല്‍ 10 കോടിവരെയാണ് താരം ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത് മലയാളിയായ നയന്‍താരയെ തെലുങ്കിലെ ഏറ്റവും മൂല്യമേറിയ നടിയാക്കി മാറ്റുന്നു.
2. രശ്മിക മന്ദാന
നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടിയാണ് രശ്മിക മന്ദാന. ഒരു ചിത്രത്തിന് താരം മൂന്ന് മുതല്‍ നാല് കോടി വരെ പ്രതിഫലം വാങ്ങുന്നുവെന്നാണ് സൂചന. സൽമാൻ ഖാനൊപ്പമുള്ള പുതിയ ബോളിവുഡ് പ്രോജക്റ്റായ "സിക്കന്ദറി"ന് 13 കോടിയാണ് രശ്മിക പ്രതിഫലമായി വാങ്ങിയതെന്നും സൂചനയുണ്ട്. ഈ പ്രോജക്റ്റിലൂടെ നയൻതാരയെ പോലും മറികടന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി ഒരു ചിത്രത്തിലെങ്കിലും താരത്തെ മാറ്റുന്നു.
3. സാമന്ത റൂത്ത് പ്രഭു
ഒരു ചിത്രത്തിന് 4-5 കോടി രൂപയാണ് സാമന്ത പ്രതിഫലമായി വാങ്ങുന്നത്. തമിഴ്, തെലുങ്ക് ഇൻഡസ്ട്രികള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താരം ചില ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള കഴിവാണ് സാമന്തയെ കൂടുതല്‍ ശ്രദ്ധേയയായി മാറ്റുന്നത്.
4. പൂജ ഹെഗ്ഡെ
ഏകദേശം നാല് കോടി രൂപയാണ് പൂജാ ഹെഗ്‌ഡെ പ്രതിഫലമായി വാങ്ങുന്നത്. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും വിജയകരമായ കരിയറുള്ള താരമാണ് പൂ. ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ താരങ്ങള്‍ക്കൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായും പൂജ മാറി.
5. മൃണാൽ താക്കൂർ
മൃണാൽ ഠാക്കൂറിനും ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഏകദേശം 4 കോടി രൂപ പ്രതിഫലമായി നല്‍കണം. ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മൃണാലിനി. "ജേഴ്‌സി", "സീതാ രാമം" തുടങ്ങിയ സിനിമകളിലെ മൃണാലിൻ്റെ വേഷങ്ങൾ അവളുടെ അഭിനയശേഷി വിളിച്ചോതുകയും വലിയ തോതില്‍ ആരാധക പിന്തുണ നേടിക്കൊടുക്കുകയും ചെയ്തു.












Click it and Unblock the Notifications