തൃഷയോ നയന്‍താരയോ? മുന്നില്‍ ആര് ? ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന 10 തെന്നിന്ത്യന്‍ നടിമാർ
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം ആരെന്ന ചോദ്യത്തിനുള്ള ഏവർക്കും വളരെ പെട്ടെന്ന് തന്നെ പറയാന്‍ സാധിക്കും. കുറെ വർഷങ്ങളായി തന്നെ സൂപ്പർ സ്റ്റാർ രജനീകാന്താണ് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലറിനായി താരം വാങ്ങിയത് 210 കോടിയാണെന്നാണ് റിപ്പോർട്ടുകള്‍.
ആദ്യം താരത്തിന് 110 കോടിയും, പിന്നീട് കരാർ പ്രകാരം ലാഭ വിഹിതമായി 100 കോടിയും നിർമ്മാതാക്കളായ സണ്‍ പിക്ചേഴ്സ് രജനീകാന്തിന് നല്‍കിയെന്നാണ് വിവരം. രജനീകാന്ത് കഴിഞ്ഞാല്‍ വിജയം, കമല്‍ ഹാസന്‍, പ്രഭാസ്, അജിത് തുടങ്ങിയവരാണ് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്നത താരങ്ങള്‍. മലയാളത്തിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും അത് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിങ്ങനെ നീളുന്നു.

നടന്മാരുടെ കാര്യം ഇങ്ങനെയാണെങ്കില്‍ നടിന്മാരില്‍ ആരായിരിക്കും ഏറ്റവും കൂടുതല്‍ ശമ്പശം വാങ്ങുന്നത് എന്നതാണ് അടുത്ത ചോദ്യം. അടുത്തിടെ വരെ നയന്‍താരയായിരുന്നു ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. 10 മുതൽ 11 കോടി രൂപ വരെയായിരുന്നു നയന്‍താര ഒരു ചിത്രത്തിന് വേണ്ടി വാങ്ങിയിരുന്നത്. 10 കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങിക്കുന്ന ആദ്യ തെന്നിന്ത്യന്‍ നടിയുമാണ് നയന്‍താര.
എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍താരയെ മറ്റൊരു നടി നയന്‍താരയെ മറികടന്നിരിക്കുന്നു എന്നുള്ളതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ട്. മറ്റാരുമല്ല, ഒരു ഇടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് ശക്തമായി തിരിച്ച് വന്ന തൃഷയാണ് നയന്‍താരയെ മറികടന്നിരിക്കുന്നത്. സംവിധായകൻ മണിരത്‌നത്തിനൊപ്പമുള്ള കമൽഹാസന്റെ അടുത്ത ചിത്രത്തില്‍ നായികയായ തൃഷ 12 കോടി രൂപയാണ് പ്രതിഫലം വാങ്ങിക്കുന്നതെന്നാണ് റിപ്പോർട്ട്.
കമല്‍ഹാസന്‍-മണിരത്നം ചിത്രത്തിന് തൃഷയ്ക്ക് 12 കോടി രൂപ പ്രതിഫലം ലഭിക്കുകയാണെങ്കില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി തൃഷ മാറും. തൊട്ടുപിറകില്‍ 11 കോടിയുമായി നയന്‍താര രണ്ടാം സ്ഥാനത്താണ്. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ജവാന്‍ എന്ന ചിത്രത്തിലാണ് നയന്‍താരയ്ക്ക് 11 കോടി രൂപയുടെ പ്രതിഫലം ലഭിച്ചത്.
എന്നാല്‍ തൃഷയും നയന്‍താരയും വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ ഏകദേശം പകുതിയോളം മാത്രമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള താരത്തിനുള്ളത്. 6 കോടി രൂപ പ്രതിഫലം വാങ്ങിക്കുന്ന അനുഷ്ക ഷെട്ടിയാണ് മൂന്നാം സ്ഥാനത്തുള്ളത്. അതേസമയം, സാമന്ത 3 മുതല്‍ 8 കോടി രൂപവരെ ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങിക്കുന്നതായും റിപ്പോർട്ടുണ്ട്.
പൂജ ഹെഡ്ഗെ 2.5 കോടി മുതല്‍ 7 കോടി വരേടും രശ്മിക മന്ദാന 2 മുതല്‍ 5 കോടി വരേയും തമന്ന 1.5 കോടി മുതല്‍ 5 കോടി വരേയും കാജള്‍ അഗർവാള്‍ 1.5 കോടി മുതല്‍ 4 കോടി വരേയുമാണ് ഒരു സിനിമയ്ക്ക് വേണ്ടി ഈടാക്കുന്നത്. രാകുല്‍ പ്രീത് സിങ് 1.5 കോടി മുതല്‍ 3.5 കോടിയും കീർത്തി സുരേഷ് 1 കോടി മുതല്‍ 3 കോടി വരേയുമാണ് പ്രതിഫലമായി വാങ്ങുന്നതെന്നുമാണ് റിപ്പോർട്ട്.












Click it and Unblock the Notifications