നയൻസിന്റെ പിറന്നാളിന് വിഘ്നേഷ് നൽകിയ സമ്മാനം ഇതാണ്; കോടികൾ വിലയുള്ള സമ്മാനം വെളിപ്പെടുത്തി താരം
മലയാള സിനിമയിലൂടെ അഭിനയ രംഗത്തെത്തി ഇന്ന് തെന്നിന്ത്യയിൽ തന്നെ കോടികൾ പ്രതിഫലം വാങ്ങുന്ന താരമാണ് നയൻതാര. നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരമൂല്യത്തിൻറെ കാര്യത്തിൽ വളരെയേറെ മുന്നിലുമാണ് നയൻതാര.
ഇപ്പോൾ താരത്തിന് കോടികൾ വിലയുള്ള സമ്മാനം നൽകിയിരിക്കുകയാണ് നയൻതാരയുടെ ജീവിതപങ്കാളിയും സംവിധായകനുമായ വിഘ്നേഷ് ശിവൻ. 39ാം പിറന്നാളിന് വിഘ്നേഷ് നൽകിയ സമ്മാനത്തിന്റെ ചിത്രം നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കൂടെ ഒരു കുറിപ്പും നയൻതാര പങ്കുവെച്ചിട്ടുണ്ട്.

ആഡംബര കാറാണ് വിഘ്നേഷ് നയൻതാരയ്ക്ക് സമ്മാനിച്ചത്. പിറന്നാൾ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് താരം ഭർത്താവ് നൽകിയ സമ്മാനം എന്താണെന്ന് പറയുന്നത്. മെഴ്സിഡീസ് മെയ്ബാക്കിന്റെ ലോഗോയുടെ ചിത്രങ്ങളാണ് നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
2. 69 കോടി മുതൽ 3.40 കോടി രൂപ വരെ വില വരുന്ന ആഡംബര കാറാണിത്. വീട്ടിലേക്ക് സ്വാഗതം ബ്യൂട്ടി. ഏറെ മധുരമുള്ള പിറന്നാൾ സമ്മാനത്തിന് എന്റെ പ്രിയതമന് നന്ദി. ലൗ യൂ എന്നാണ് ഫോട്ടോ പങ്കുവെച്ച് നയൻതാര കുറിച്ചത്.
ആരാധകരുടെ കാര്യത്തിൽ ഏറെ മുന്നിലാണ് നയൻതാര. സോഷ്യൽ മീഡിയയിൽ നയൻസിനും വിക്കിക്കും ധാരാളം ആരാധകരുണ്ട്. ഇക്കഴിഞ്ഞ നവംബർ 18 നായിരുന്നു നയൻതാരയുടെ 39ാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ ഹാപ്പി ബർത്ത് ഡേ മൈ തങ്കമേ എന്നാണ് നയൻസിന് പിറന്നാളാശംസിച്ച് വിഘ്നേഷ് കുറിച്ചത്. വിഘ്നേഷിന്റെ ഈ പോസ്റ്റിന് 21 ലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്.
അതേസമയം, നിരവധി ആഡംബര വസ്തുക്കൾ നയൻസ് സ്വന്തമാക്കിയിട്ടുണ്ട്. സ്വന്തമായി പ്രൈവറ്റ് ജെറ്റ് ഉണ്ട് താരത്തിന്. 74.50 ലക്ഷം രൂപ വിലയുള്ള ബി എം ഡബ്ല്യൂ 5 സീരീസ് , 88 ലക്ഷം രൂപ വിയുള്ള മെഴ്‌സിഡസ് ജി എൽ എസ് 350 ഡി, 1.76 കോടി രൂപ വിലയുള്ള ബി എം ഡബ്ല്യു 7 സീരീസ് എന്നിങ്ങനെ ഉള്ള കാറുകളും താരത്തിനുണ്ട്.
കോടികൾ വിലയുള്ള വീടുകളും അപ്പാർട്ട്മെന്റും തറവാട് സ്വത്തുമൊക്കെ ഇവർക്കുണ്ട്. ഇവരുടെ ചെന്നൈയിലെ വീടുകൾക്ക് 100 കോടിയിലധികം വില വരുമെന്നാണ് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട് പ്രകാരം 22 മില്യണ് ഡോളർ ( ഏകദേശം 183 കോടി) ആണ് നയൻതാരയുടെ സമ്പാദ്യം.












Click it and Unblock the Notifications