പ്ലാസ്റ്റിക് സര്‍ജറി ചെയ്തതാണോ? 'നിങ്ങള്‍ക്കെന്നെ നുള്ളി നോക്കാം', മാറ്റത്തിന്റെ കാരണം പറഞ്ഞ് നയൻതാര
മുൻനിര നായികമാരിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള താരമാണ് നയൻതാര. 2003 ൽ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തെന്നിന്ത്യയിലെ തന്നെ സൂപ്പർ ഹീറോയിനായി നയൻതാര മാറി. കോടികളാണ് നയൻതാരയുടെ പ്രതിഫലം.
തുടക്കത്തിൽ തനി നാടൻ ലുക്കായിരുന്ന നയൻതാര കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ലുക്കിൽ വലിയ മാറ്റം വരുത്തി. സൗന്ദര്യവും അഭിനയും ഒത്തിണങ്ങിയപ്പോൾ നയൻതാരയെ മറികടക്കുക എന്നത് മറ്റ് നായിമാർക്കും കുറച്ച് പ്രയാസമുള്ള കാര്യമായി. അതേ സമയം പ്ലാസ്റ്റിക് സർജറി നടത്തിയാണ് നയൻതാര ഭംഗി കൂട്ടിയത് എന്ന സംസാരം ഉണ്ടായിരുന്നു. ശരിക്കും നയൻതാര പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നോ. താരം തന്നെ ഇതിനുള്ള മറുപടി പറയുകയാണ്.

താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്നാണ് നയൻതാര പറഞ്ഞത്. ആളുകൾ തന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് തന്റെ ഐ ബ്രോ മേക്കപ്പിൽ വരുന്ന വ്യത്യാസം കൊണ്ടാണെന്നും താരം പറയുന്നു. റെഡ് കാർപറ്റ് മുന്നൊരുക്കങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് നയൻതാര ഇക്കാര്യം പറഞ്ഞത്. പുരികത്തിന്റെ കാര്യത്തിൽ തനിക്ക് പ്രത്യേക ശ്രദ്ധയുണ്ടെന്നാണ് നയൻതാര പറയുന്നത്. പുരികം ഭംഗിയാക്കാൻ താരം പ്രത്യേകം സമയം മാറ്റിവെയ്ക്കാറുമുണ്ട്.
തന്റെ പുരികത്തിൽ വരുന്ന മാറ്റമാണ് മുഖത്ത് വരുന്നതെന്നും താരം പറയുന്നു. അതുകൊണ്ടാണ് മുഖത്ത് മാറ്റം വരുത്തിയതായി ആളുകൾ കരുതുന്നതെന്നും നയൻതാര പറഞ്ഞു. എന്നാൽ ഇത് ശരിയായ കാര്യമല്ലെന്നും തെറ്റാണെന്ന് താൻ തന്നെ പറയുന്നതായും നയൻതാര പറഞ്ഞു.
തനിക്ക് വരുന്ന മാറ്റം ഡയറ്റിന്റേത് കൂടിയാണെന്നും താരം പറയുന്നു.
ഡയറ്റ് കാരണം ശരീരത്തിൽ വരുന്ന മാറ്റം മുഖത്തും കാണുന്നുവെന്നും നിങ്ങൾക്ക് നുള്ളിയോ പിച്ചിയോ കത്തിച്ചോ നോക്കാവുന്നതാണെന്നും നയൻതാര പറയുന്നു. ഇങ്ങനെ ചെയ്തുനോക്കുമ്പോൾ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്ന് മനസ്സിലാവും എന്നും നയൻതാര പറഞ്ഞു.
അതേ സമയം ഇപ്പോൾ വളരെ തിരഞ്ഞെടുത്താണ് താരം സിനിമകളിൽ അഭിനയിക്കുന്നത്.
നിവിൻ പോളിക്കൊപ്പം നയൻതാരയുടെ മലയാളം സിനിമ വരാനുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓൺസ്ക്രീൻ ലുക്കിനെക്കുറിച്ചും നയൻതാര പറയുന്നുണ്ട്. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമായ നാനും റൗഡി താൻ എന്ന ചിത്രത്തിലെ കാദംബരി എന്ന കഥാപാത്രത്തിന്റേതാണ് ഇഷ്ടപ്പെട്ട ലുക്ക് എന്നാണ് താരം പറയുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications