'ദൈവം എല്ലാം കാണുന്നുണ്ട്'; ധനുഷിനെതിരെ തുറന്നകത്തുമായി നയൻതാര, ഞെട്ടി ആരാധകരും
ചെന്നൈ: നടൻ ധനുഷിനെതിരെ രൂക്ഷവമിർശനവുമായി നയൻതാര. നായൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ധനുഷിനെതിരെ നയൻതാര രംഗത്ത് വന്നത്. വിവാഹത്തിന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ സിനിമയിലെ പാട്ടുകളും രംഗങ്ങളും ഉപയോഗിക്കാൻ ധനുഷ് അനുമതി നൽകാത്തതിനെതിരെ നയൻതാര രൂക്ഷമായ വിമർശനമാണ് നടി നടത്തിയിരിക്കുന്നത്.
മൂന്ന് സെക്കന്റ് മാത്രമുള്ള ബി ടി എസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങൾക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി നയൻതാര പറയുന്നു. ധനുഷിനെ അഭിസംബോധന ചെയ്ത് എഴുതിയ തുറന്നകത്തിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്. ഡോക്യുമെന്ററി വൈകാൻ കാരണം ധനുഷാണെന്നും താരം പറയുന്നുണ്ട്.

അച്ഛന്റെയുംസഹോദരന്റെയും പിന്തുണയും അനുഗ്രഹവും ഒക്കെയുള്ള താങ്കളെപ്പോലെയുള്ള ഒരു അറിയപ്പെടുന്ന നടൻ തന്നെ പോലെയുള്ളവരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ് സിനിമ എന്ന് മനസ്സിലാക്കേണ്ടതുണ്ടെന്ന് നയൻതാര പറയുന്നു. സിനിമാ രംഗത്ത് യാതൊരുവിധ ബന്ധങ്ങളുമില്ലാതെ വന്ന സെൽഫ് മേയ്ഡായ സ്ത്രീയാണ് താനെന്നും താരം പറയുന്നു. ഇന്ന് താൻ എത്തിനിൽക്കുന്ന സ്ഥാനത്ത് എത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും നയൻതാര കത്തിൽ പറയുന്നുണ്ട്.
നിഷ്ക്കളങ്കരായ ആരാധകർക്ക് മുന്നിൽ ഓഡിയോ ലോഞ്ചുകളിലും കാണുന്ന പോലെയുള്ള വ്യക്തിയല്ല ധനുഷെന്നും അതിന്റെ പകുതിയെങ്കിലും യഥാർത്ഥത്തിൽ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും താരം പറയുന്നു. പ്രസംഗിക്കുന്നത് നടപ്പാക്കുന്ന വ്യക്തിയല്ല ധനുഷെന്നും നയൻതാര ആരോപിക്കുന്നുണ്ട്. ഒരു നിർമാതാവ് സെറ്റിലെ എല്ലാ വ്യക്തികളുടെയും ജീവിതത്തേയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന ഒരു ഏകധിപതിയാണോ എന്ന് നയൻതാര ചോദിക്കുന്നു.
തന്നോടും തന്റെ പങ്കാളിയോടും നിങ്ങൾ തീർക്കുന്ന പ്രതികാരം തങ്ങളെ മാത്രമല്ല ഈ പ്രൊജക്ടിനായി പരിശ്രമവും സമയും നൽകിയ ആളുകളെയും ബാധിക്കുന്നുവെന്നും തന്നെയും തന്റെ ജീവിതത്തേയും പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ ഇൻഡസ്ട്രിയിലെ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളിൽ നിന്നുള്ള ഓർമകളും ഉൾപ്പെടുന്നുണ്ടെന്നും എന്നാൽ തനിക്ക് ഏറ്റവും പ്രധാനപ്പെട്ട ചിത്രമായ നാനും റൗഡി താൻ ഉൾപ്പെടുത്തിയിട്ടില്ലെന്നും താരം പറയുന്നു.
സിനിമ പുറത്തിറങ്ങി ഏകദേശം പത്ത് വർഷമായി എന്നും ലോകത്തിന് മുന്നിൽ മുഖംമൂടി ധരിച്ച് ഒരാൾ നീചനായി തുടരുകയാണെന്നും നയൻതാര പറയുന്നു. ഒരു സിനിമ നിർമ്മാതാവ് എന്ന നിലയിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായകും ഇന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സിനിമയുമായിരുന്ന ഒരു സിനിമയെക്കുറിച്ച് നിങ്ങൾ പറഞ്ഞ് എല്ലാ മോശമായ കാര്യങ്ങളും മറന്നിട്ടില്ലെന്നും നയൻതാര പറഞ്ഞു.
അടുത്ത ഓഡിയോ ലോഞ്ചിൽ വ്യാജകഥകൾ മെനഞ്ഞ് പഞ്ച് ഡയലോഗുകൾ പറഞ്ഞ് ഇതിനെ മറികടക്കാൻ ധനുഷിന് കഴിയുമെന്നും എന്നാൽ ദൈവം ഇതൊക്കെ കാണുന്നുണ്ടെന്നും നയൻതാര പറയുന്നു.












Click it and Unblock the Notifications