Get Updates
Get notified of breaking news, exclusive insights, and must-see stories!

നായികാനായകൻ‌ താരം നന്ദു ആനന്ദ് വിവാഹിതനായി; വധു കല്യാണി; പ്രണയമായിരുന്നോ എന്ന് ആരാധകർ

കൊച്ചി: നടനും റിയാലിറ്റി ഷോ താരവുമായി നന്ദു ആനന്ദ് വിവാഹിതനായി. ബിസിനസുകാരിയായ കല്യാണി കൃഷ്ണയാണ് വധു. ​ഗോൾഡ്, ഡയമണ്ട് ബിസിനസ്സ് രം​ഗത്ത് സജീവമാണ് കല്യാണി. ​ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് പങ്കെടുത്തത്.

വിവാഹത്തിന് ശേഷം വിവാഹ വിരുന്ന് നടത്തിയിരുന്നു. അധികം ആഭരണങ്ങളൊന്നും ഇല്ലാതെ സിംപിൾ ലുക്കായിരുന്നു കല്യാണിയുടേത്. സെറ്റും മുണ്ടുമാണ് ധരിച്ചത്. സ്വർണ കസവുള്ള മുണ്ടും നേര്യതും ആണ് നന്ദു ധരിച്ചത്. നായിക നായകനിലെ സഹതാരങ്ങളായ സിദ് വിനായക്, വെങ്കിടേഷ്, മാളവിക കൃഷ്ണദാസ്, തേജസ് ജ്യോതി തുടങ്ങിയവർ വിവാഹത്തിന് എത്തിയിരുന്നു.

nandu

ലാൽ ജോസ് . കുഞ്ചാക്കോ ബോബൻ, സംവൃ‍ത സുനിൽ എന്നിവർ വിധികർത്താക്കളായിരുന്ന നായിക നായകനിലൂടെയാണ് നന്ദു ശ്രദ്ധേയനാകുന്നത്. റിയാലിറ്റി ഷോയിൽ വിജയി ആയില്ലെങ്കിലും സിനിമയിൽ നിന്നും നന്ദുവിന് അവസരങ്ങൾ ലഭിച്ചു.

ഓട്ടം, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിൽ നന്ദു അഭിനയിച്ചു. പ്രൊഡക്ഷൻ പ്രൊജക്ട് ഡിസൈനിം​ഗ് എന്നിവയ്ക്കായി സിനിമാരസ പ്രൊഡക്ഷൻ എന്നൊരു മീഡിയ പ്രൊഡക്ഷൻ കമ്പനിയും നന്ദു ആനന്ദിന് ഉണ്ട്.

വളരെ ആർഭാടപൂർവ്വവാണ് നന്ദുവിന്റെയും കല്യാണിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. കല്യാണി എങ്ങനെയാണ് തന്റെ ജീവിതത്തിലേക്ക് വന്നതെന്ന് നന്ദു നേരത്തെ പറഞ്ഞിരുന്നു.. ഫെബ്രുവരി 14 ന് ആയിരുന്നു പെണ്ണുകാണൽ. പെണ്ണുകാണാൻ പോയപ്പോൾ‌ ആകെ വിറച്ചിരിക്കുകയായിരുന്നു താനെന്നും നന്ദു പറഞ്ഞു. കല്യാണി വന്നശേഷം ജീവിതത്തിൽ ഏറെയും സന്തോഷം മാത്രമാണെന്നും നന്ദു പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+