'നസ്രിയ, ഫഹദിനെ ഡിവോഴ്സ് ചെയ്യല്ലേ, ഗർഭിണിയാണെന്നാണ് ഞങ്ങൾ കരുതിയത്';പോസ്റ്റിൽ തല പുകഞ്ഞ് ആരാധകർ
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിനെ തീപിടിപ്പിച്ച പോസ്റ്റായിരുന്നു നടി നസ്രിയ നസീം പങ്കുവെച്ചത്. കുറച്ചുനാളുകളൈയി വൈകാരികമായും വ്യക്തിപരമായതുമായ പ്രശ്നങ്ങളിലൂടെയാണ് താൻ കടന്ന് പോകുന്നതെന്നും അതിനാലാണ് സോഷ്യൽ മീഡിയയിൽ താൻ ആക്ടീവല്ലാതിരുന്നതെന്നുമാണ് നസ്രിയ അറിയിച്ചത്.
'എന്‌റെ 30ാം പിറന്നാൾ ആഘോഷം സൂക്ഷദർശിനിയുടെ വിജയാഘോഷം ന്യൂയർ ഇവയെല്ലാം എനിക്ക് ആഘോഷിക്കാൻ സാധിച്ചില്ല. ഇത്രയും ദിവസം പ്രതികരിക്കാതിരുന്നതിനും എന്റേ സുഹൃത്തുക്കളുടെ ഫോൺ വിളികൾക്കും മെസേജുകൾക്കും മറുപടി പറയാതിരുന്നതിനും ക്ഷമ ചോദിക്കുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ച സഹപ്രവര്‍ത്തരോടും ക്ഷമ ചോദിക്കുന്നു. തന്നെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ യാത്രയായിരുന്നു ഇത്. ഇത് ഞാൻ അതിജീവിച്ചുവരികയാണ്. ഓരോ ദിവസവും നല്ല മാറ്റമാണുണ്ടാകുന്നത്. എന്നെ മനസ്സിലാക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്നവരോട് നന്ദി, പൂർണമായും ഭേദമാകാൻ കുറച്ചുകൂടി സമയം ആവശ്യമാണ്', എന്നും നടി എഴുതി.

കുറിപ്പ് വായിച്ച ആരാധകരെല്ലാം വലിയ ഞെട്ടലാണ് കമന്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്താണ് പ്രിയ താരത്തിന് സംഭവിച്ചതെന്ന് അറിയാത്ത സങ്കടവും പുതിയ കുറിപ്പ് സംബന്ധിച്ചുള്ള ആശങ്കയുമെല്ലാം ആരാധകർ കമന്റിലൂടെ അറിയിക്കുന്നത്. കുറിപ്പ് ആദ്യം വായിച്ചപ്പോൾ ഗർഭിണിയാണെന്നുള്ള അനൗൺസ്മെന്റായിരിക്കും എന്നാണ് കരുതിയതെന്നാണ് ചിലർ കുറിക്കുന്നത്. ദയവ് ചെയ്ത് മറ്റ് സെലിബ്രിറ്റികളെ പോലെ ഡിവോഴ്സ് പ്രഖ്യാപിക്കല്ലേയെന്നും കമന്റുകൾ ഉണ്ട്.
'മറ്റ് സെലിബ്രിറ്റികളെ പോലെ ഒരിക്കലും ഡിവോഴ്സ് പ്രഖ്യാപിക്കല്ലേ, ശരിക്കും കുറിപ്പ് കണ്ടപ്പോൾ വലിയ ആശങ്ക തോന്നി. ഞാൻ ശരിക്കും കരുതിയത് ഡിവോഴ്സ് അനൗൺസ്മെന്റാണെന്നാണ്. എന്തായാലും പോസിറ്റീവ് മെസേജ് ആണെന്നത് വളരെ അധികം സമാധാനം നൽകുന്നു. വളരെ ആശങ്കയോടെയാണ് പോസ്റ്റ് വായിച്ചുകൊണ്ടിരുന്നത്. എന്താലായും മറ്റൊരു ഡിവോഴ്സ് ഇല്ലല്ലോ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, എത്രയും പെട്ടെന്ന് തിരിച്ചുവരൂ', എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
എന്നാൽ ഡിവോഴ്സ് ആണെങ്കിൽ തന്നെ എന്തിനാണ് ഇത്ര വിഷയമാക്കുന്നതെന്നാണ് ചിലർ ഈ കമന്റിന് താഴെ മറുപടി നൽകുന്നത്. 'വർക്കാവാത്ത ബന്ധങ്ങളിൽ പിടിച്ച് നിൽക്കുകയെന്നതിനാൽ വളരെ നല്ലതാണ് അതിൽ നിന്നും പുറത്തുകടക്കുന്നത്', എന്നായിരുന്നു ഒരാൾ മറുപടിയായി കുറിച്ചത്.
അവരുടെ വ്യക്തി ജീവിതത്തെ കുറിച്ച് നമ്മുക്ക് വളരെ കുറച്ചല്ലേ അറിയൂവെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. 'നമ്മുക്ക് അവരെ കുറിച്ച് കുറച്ച് മാത്രമേ അറിയൂ, നമ്മൾ കാണുന്നത് തന്നെ ശരിയായിരിക്കണമെന്നില്ല. ആർക്കെങ്കിലും ഹാർട്ട്ബ്രേക്ക് സംഭവിക്കുന്നതോ ഡിപ്രഷനിലേക്ക് പോകുന്നതോ ആഗ്രഹിക്കുന്നില്ല. എന്നാൽ നമ്മളിൽ പലർക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം. എന്തായാലും ഇപ്പോൾ അവർ അനുഭവിക്കുന്നതിൽ നിന്നും അവർ പുറത്തുകടക്കുമെന്ന് പ്രതീക്ഷിക്കുന്നു', വേറൊരാൾ കുറിച്ചു. അതേസമയം അവരുടെ വ്യക്തി ജീവിത്തതെ അതിന്റെ വഴിക്ക് വിട്ടേക്കൂവെന്ന കമന്റുകളും ഉണ്ട്.
എന്നാൽ ഡിവോഴ്സിന് യാതൊരു ചാൻസും ഇല്ലെന്നും നസ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നത് നസ്രിയ നസീം ഫഹദ് എന്ന് തന്നെയാണെന്നാണുമാണ് മറ്റ് ചിലരുടെ കമന്റുകൾ. എന്തായാലും രണ്ട് പേരോടും സ്നേഹം മാത്രമെന്നും എത്രയും വേഗം നസ്രിയയ്ക്ക് തന്റെ ബുദ്ധിമുട്ടുകളെ തരണം ചെയ്ത് മുന്നോട്ട് വരാൻ കഴിയട്ടെയെന്നും പലരും കുറിച്ചു.
2014 ൽ ആയിരുന്നു നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹം. ബാംഗ്ലൂർ ഡേയ്സ് എന്ന അഞ്ജലി മേനോൻ ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും ഇഷ്ടത്തിലാകുന്നത്. വൈകാതെ തന്നെ വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമായിരുന്നു. സൂക്ഷ്മദർശിനിയാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.












Click it and Unblock the Notifications