നസ്രിയയുടെ സഹോദരൻ നവീൻ വിവാഹിതനാകുന്നു; വിവാഹനിശ്ചയത്തിൽ തിളങ്ങി നസ്രിയയും ഫഹദും
കൊച്ചി: നടി നസ്രിയയുടെ സഹോദരനും നടനുമായ നവീൻ നസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. ഫഹദും നസ്രിയയും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. സൗബിൻ, വിവേക് ഹർഷൻ, സുഷിൻ ശ്യാം, മാഷർ ഹംസ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
നസ്രിയയുടെ ഏക സഹോദരനാണ് നവീൻ. നസിമുദ്ദീൻ - ബീഗം ബീന ദമ്പതികളുടെ മക്കളാണ് നവീനും നസ്രിയയും. മലയാള ചിത്രം അമ്പിളിയിൽ നവീൻ പ്രധാന വേഷം ചെയ്തിരുന്നു. പിന്നീട് സിനിമകളിൽ അഭിനയിച്ചിട്ടില്ല. ഫഹദ് നായകനായ ആവേശം സിനിമയിൽ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്.

ചടങ്ങിൽ തിളങ്ങിയത് നസ്രിയയും ഫഹദും തന്നെയാണ്. ഒലീവ് ഗ്രീൻ നിറത്തിലുള്ള ജാക്കറ്റ് ചോളിയായിരുന്നു നസ്രിയയുടെ വേഷം ചോക്കലേറ്റ് ബ്രൗൺ നിറത്തിലുള്ള കുർത്തയാണ് ഫഹദിന്റെ വേഷം. വരൻ നവീൻ പേസ്റ്റൽ ബ്ലൂ നിറത്തിലുള്ള ഷേർവാണിയും വധു ലൈലൈക്ക് നിറത്തിലുള്ള ലെഹങ്കയുമാണ് അണിഞ്ഞത്. വധുവിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.
അതേ സമയം നവീന് വിവാഹപ്രായമായോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നസ്രിയയ്ക്ക് ഇളയത് ആണ് നവീൻ. എന്നാൽ ഒരു വയസ്സ് വ്യത്യാസം മാത്രമാണ്. 28 വയസ്സാണ് നവീന്റെ പ്രായം. അതേ സമയം ഫഹദും നസ്രിയും വിവാഹിതരായിട്ട് 10 വർഷം പൂർത്തിയായി 2014 ൽ ആയിരുന്നു നസ്രിയയുടെയും ഫഹദിന്റെയും വിവാഹം.












Click it and Unblock the Notifications