എടി മോളെ.. കലക്കി: നസ്രിയ മുടി മുറിച്ചതിന്റെ കാരണം എന്ത്, ഉമ്മ എന്ത് പറഞ്ഞാലും ഇത് കൊള്ളാം
അഭിനയത്തില്‍ ഇപ്പോള്‍ അത്ര സജീവം അല്ലെങ്കിലും മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള താരമാ നസ്രിയ നസീം. മലയാളത്തില്‍ ട്രാന്‍സ് എന്ന ചിത്രത്തിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ കാമിയോ റോളിലും താരം എത്തിയിരുന്നു. എന്നാല്‍ താരം അഭിനയിച്ച അവസാന ചിത്രം 'അണ്ടേ സുന്ദരാനികി' (തെലുങ്ക്)യാണ്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഹെയർസ്റ്റൈലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. മുടി മുറിച്ചുകൊണ്ടുള്ള തന്റെ പുതിയ ചിത്രം താരം തന്നെ സോഷ്യല്‍ മീഡിയയില്‍ കൂടെ പങ്കുവെക്കുകയായിരുന്നു. രസകരമായ ഒരു അടിക്കുറിപ്പും താരം ചിത്രത്തിനായി നല്‍കിയിട്ടുണ്ട്.

''ഉമ്മ എന്നെ ചിലപ്പോള്‍ കൊല്ലും അല്ലെങ്കില്‍ നിന്നെ ആയിരിക്കും'' എന്നാണ് മുടി മുറിച്ച ആളെ മെന്‍ഷന്‍ ചെയ്തുകൊണ്ട് നസ്രിയ കുറിച്ചത്. ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ധനശേഖരൻ ആണ് താരത്തിന്റെ മുടി മുറിച്ചത്. മുറിച്ചെടുത്ത മുടി കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രവും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.
ആരാധകരുടെ ഭാഗത്ത് നിന്നും രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. മുടി മുറിച്ചത് ഭംഗിയായിട്ടുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുമ്പോള്‍ ഉമ്മ ഇനി എന്തൊക്കെ പറഞ്ഞാലും നസ്രിയയ്ക്ക് ഷോര്‍ട്ട് ആയിട്ടുള്ള മുടി തന്നെയാണ് നല്ലതെന്നാണ് മറ്റൊരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നത്.
'ചെക്കൻ മൊട്ട അടിച്ചു മാസ്സ് കാണിക്കുന്നു, നീ മുടി വെട്ടി ക്യൂട്ട് കാണിക്കുന്നു' എന്നാണ് മറ്റൊരാള്‍ ഭർത്താവ് ഫഹദിനെക്കൂടി സൂചിപ്പിച്ചുകൊണ്ട് കുറിച്ചത്. അതോടൊപ്പം എന്തിനാണ് നസ്രിയ മുടി മുറിച്ചതെന്ന ചോദ്യവും ആരാധകർക്കിടയില്‍ നിന്ന് ഉയരുന്നുണ്ട്. പുതിയ ഏതെങ്കിലും സിനിമയിലെ കഥാപാത്രത്തിന് വേണ്ടായാണോ ഇതെന്നും ആളുകള്‍ ചോദിക്കുന്നു.
ടെലിവിഷന്‍ റിയാലിറ്റി ഷോ അവതാരികയായി പ്രേക്ഷകർക്ക് മുന്നിലെത്തി ബാലതാരമായി സിനിമയിലെത്തിയ നസ്രിയ പിന്നീട് തെന്നിന്ത്യയിലെ തന്നെ പ്രമുഖ നായികാ നടിയായി വളരുകയായിരുന്നു. മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത പളുങ്കാണ് നസ്രിയ അഭിനയിച്ച ആദ്യ ചിത്രം.
മമ്മൂട്ടിയോടൊപ്പം തന്നെ പ്രമാണി എന്ന ചിത്രത്തിലും മോഹന്‍ലിനോടൊപ്പം ഒരുനാള്‍ വരും എന്ന ചിത്രത്തിലും ബാലതാരമായി നസ്രിയ അഭിനയിച്ചു. മാഡ് ഡാഡ് ആയിരുന്നു നസ്രിയ നായികയായി അരങ്ങേറ്റം കുറിച്ച ആദ്യം ചിത്രം. നേരത്തില്‍ നിവിന്‍ പോളിയുടെ നായികയായ നടി ഇതേ ചിത്രത്തിന്റെ റിമേക്കിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.
സലാലാ മൊബൈൽസ്, രാജാ റാണി, നെയ്യാണ്ടി, ഓം ശാന്തി ഓശാന, വായ് മൂടി പേസവും, സംസാരം ആരോഗ്യത്തിന് ഹാനികരം, ബാംഗളൂർ ഡേയ്സ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച നസ്രിയ 2014 ല്‍ ഫഹദിനെ വിവാഹം ചെയ്തതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം 2018 ൽ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നത്.വരത്തന്‍, കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിലും താരം പങ്കാളിയായി.












Click it and Unblock the Notifications