ഞായറാഴ്ചും കുതിപ്പ് തുടർന്ന് നേര്; ആദ്യ ഞായറാഴ്ച നേടിയ തുകയുടെ കണക്ക് പുറത്ത്
തിയറ്ററുകളിൽ നിറഞ്ഞ സദസ്സിന് മുന്നിൽ പ്രദർശനം തുടരുകയാണ് നേര്. മോഹൻലാൽ നായകനായെ എത്തിയ ചിത്രത്തിന്റെ സംവിധാനം ജീത്തു ജോസഫാണ്. മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവ് കൂടിയായാണ് ഈ ചിത്രത്തെ വിലയിരുത്തുന്നത്. റിലീസ് ദിവസം തന്നെ മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെച്ചത്. ഇപ്പോൾ ചിത്രം റിലീസ് ആയി ആദ്യം ദിനം നേടിയതിന്റെ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്.
ഞായറാഴ്ച നേക് ആകെ 3.62 കോടി രൂപയാണ് കേരളത്തിൽ നിന്ന് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ഇതുവരെ നേര് ആകെ 11. 91 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രമായി നേടിയത്. ആഗോളതലത്തിൽ 20.9 കോടി ആണ് ചിത്രം നേടിയത്. ആദ്യ ദിവസം 2.8 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ശനിയാഴ്ച 3 കോടിയാണ് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം നേടിയത്.

മോഹൻലാലിന്റെ അഭിനയമാണ് സിനിമ കണ്ടവരൊക്കെ പ്രശംസിക്കുന്നത്. അധികം ഹൈപ്പില്ലാതെ വന്ന സിനിമയായിരുന്നു ഇത്. ഇത്ര ഗംഭീരമായ പ്രകടനം കാഴ്ച വെയ്ക്കുനമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സസ്പെൻസ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജീത്തുവും മോഹൻലാലും നേരത്തെ പറഞ്ഞിരുന്നു.
മുമ്പ് സൂപ്പർ ഹിറ്റായ ദൃശ്യത്തിന് സമാനമായ കഥ പ്രതീക്ഷിച്ച് പ്രേക്ഷകർ എത്തുമോ എന്നത് ആശങ്കയുണ്ടായിരുന്നു. എന്നാൽ നേരിനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഒരുപാട് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ അഭിഭാഷകനായി എത്തുന്ന ചിത്രം കൂടിയാണ് നേര്.
നേര് കോർട്ട് റൂം ഡ്രാമയാണെന്ന് ജീത്തു പറഞ്ഞിരുന്നു. ഇമോഷന് പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം തയ്യാറിക്കിയിരിക്കുന്നത്.
ഡിസംബർ 21 നാണ് നേര് തിയറ്ററുകളിൽ എത്തിയത്. ജീത്തു ജോസഫും ശാന്തി മായാ ദേവിയുമാണ് തിരക്കഥ. ഛായഗ്രഹണം സതീഷ് കുറുപ്പാണ്. സംഗീതം വിഷ്‍ണു ശ്യാമും.
നേരിന്റെ കുതിപ്പ് തുടരും എന്ന് തന്നെയാണ് നിലവിലെ അവസ്ഥയിൽ നിന്ന് വ്യക്തമാകുന്നു. 2013 ദൃശ്യത്തിലൂടെ മലയാള സിനിമയിൽ ഇട്ട മോബൻലാൽ നേരിലൂടെയും ആവർത്തിക്കുമോ എന്നറിയാനുള്ള കാത്തരിപ്പിലാണ് ആരാധകർ. മലയാളഴ സിനിമയെ സംബന്ധിച്ച് മികച്ച കളക്ഷൻ സ്വന്തമാക്കിയ സിനിമയായിരുന്നു ദൃശ്യം. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒ ടി ടിയിലായിരുന്നു പ്രദർശനത്തിന് എത്തിയത്.












Click it and Unblock the Notifications