Get Updates
Get notified of breaking news, exclusive insights, and must-see stories!

നേരിൽ കത്തിക്കയറിയ അനശ്വര രാജൻ, പക്ഷേ പ്രതിഫല കണക്കിലോ? താരത്തിന്റെ പ്രതിഫലം ഇതാ

കൊച്ചി: നേര് റിലീസിന് പിന്നാലെ ഒരുപക്ഷേ മോഹൻലാലിനോടൊപ്പം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേര് നടി അനശ്വര രാജന്റേതായിരിക്കും. മോഹൻലാൽ, സിദ്ധിഖ്, ജഗദീഷ് തുടങ്ങി മലയാള സിനിമയിലെ മുതിർന്ന താരങ്ങൾക്കൊപ്പം തന്റെ പ്രകടനം കൊണ്ട് കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ അനശ്വരയ്ക്ക് സാധിച്ചുവെന്നാണ് അഭിപ്രായങ്ങളിൽ ഏറെയും. അനശ്വരയുടെ കരിയർ ബെസ്റ്റാണ് നേരിലെ 'സാറ' എന്നാണ് ആരാധകർ പറയുന്നത്. മുൻവിധികളെ മാറ്റിയെഴുതുന്ന തരത്തിൽ അത്രയേറെ പക്വതയോടുള്ള അഭിനയമാണ് അവർ കാഴ്ചവെച്ചതെന്ന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു.

ഉദാഹരണം സുജാതയെന്ന മഞ്ജു വാര്യർ ചിത്രത്തിലൂടെയായിരുന്നു കണ്ണൂരുകാരിയായ അനശ്വര രാജൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ മഞ്ജുവിന്റെ മകളുടെ കഥാപാത്രത്തെയായിരുന്നു അനശ്വര അവതരിപ്പിച്ചത്. ആ കഥാപാത്രം അനശ്വരയുടെ കൈയ്യിൽ ഭദ്രമായിരുന്നു. പിന്നീട് നിരവധി കഥാപാത്രങ്ങൾ അനശ്വരയെ തേടിയെത്തി. ചില സിനിമകളിൽ നായിക കഥാപാത്രമായി തന്നെ അനശ്വര വേഷമിട്ടു. തണ്ണീർമത്തൻ ദിനങ്ങൾ,സൂപ്പർ ശരണ്യ, വാങ്ക്, മൈക്ക് തുടങ്ങിയ ചിത്രങ്ങളിൽ വേറിട്ട കഥാപാത്രങ്ങളാണ് അനശ്വര അവതരിപ്പിച്ചിരുന്നതെങ്കിലും പലതും ഹിറ്റ് അടിച്ചില്ല.

 anaswaranew

അതുകൊണ്ട് തന്നെ നേരിലെ സാറയായി , ഏറെ അഭിനയ മുഹൂർത്തങ്ങൾ ആവശ്യമുള്ള ഒരു കഥാപാത്രമായി സാറയെ മലയാളികൾ ആദ്യം ഉൾക്കൊണ്ടിരുന്നില്ല. സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തപ്പോൾ തന്നെ ഇത്തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. എന്നാൽ ഇങ്ങനെയുള്ള എല്ലാ അഭിപ്രായങ്ങളുടേയും മുനയൊടിപ്പിക്കുന്ന പ്രകടനമാണ് നേരിൽ താരത്തിൽ നിന്നും ഉണ്ടായത്.

എന്തായാലും അനശ്വരയുടെ കരിയർ ഗ്രാഫ് ഇനി കുതിക്കുമെന്നാണ് ആരാധകർ പറയുന്നത്. ഇനി മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും നടിയുടെ താരമൂല്യം ഉയരും എന്ന കാര്യത്തിൽ തർക്കമില്ല. പ്രതിഫല കണക്കിൽ നിലവിൽ മലയാളത്തിലെ മറ്റ് നടിമാർക്കൊപ്പം മുട്ടി നിൽക്കാൻ പോലും അനശ്വര ഇല്ലെന്നതാണ് യാഥാർത്ഥ്യം. 20 മുതൽ 40 ലക്ഷം വരെയാണ് നടി വാങ്ങുന്ന പ്രതിഫലം. എന്നാൽ മലയാളത്തിലെ ഉയർന്ന പ്രതിഫലം വാങ്ങുന്ന കീർത്തി സുരേഷ്, നസ്രിയ നസിം, തുടങ്ങിയവരുടെ പട്ടികയിലേക്ക് അനശ്വരയും എത്താൻ അധികനാൾ വേണ്ടി വരില്ലെന്നാണ് താരത്തിന്റെ നേരിലെ പ്രകടനം വ്യക്തമാക്കുന്നത്.

അതേസമയം നേര് വിജയത്തിൽ സന്തോഷം പങ്കിട്ട് അനശ്വര രംഗത്തെത്തി. 'ഈ നേരിനും ഈ നേരത്തിനും നന്ദി എന്നാണ് താരം കുറിച്ചത്. ' നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്. എല്ലാവരോടും സ്നേഹം. നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ.. കൂടെയുണ്ടാവണം' , അനശ്വര സോഷ്യൽ മീഡിയയിൽ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+