മോഹൻലാലിന്റെ നേര് ഒടിടി റിലീസിന്; ഇനി ദിവസങ്ങൾ മാത്രം; എവിടെ, എപ്പോൾ കാണാം, വിശദമായി അറിയാം
തിയറ്റുകൾ ഇളക്കി മറിച്ച് നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിച്ച സിനിമയായിരുന്നു നേര്. ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച് മോഹൻലാൽ നായകനായ ചിത്രം മികച്ച പ്രകടനമാണ് നടത്തിയത്. വലിയ അവകാശവാദങ്ങളില്ലാതെയാണ് കോർട്ട് റൂം ഡ്രാമയായ നേര് പ്രദർശനത്തിന് എത്തിയത്. വിജയ മോഹൻ എന്ന അഭിഭാഷകൻ ആയാണ് മോഹൻലാൽ എത്തിയത്.
ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21 ന് ആണ് നേര് തിയറ്ററിലെത്തിയത്. ആദ്യ ദിനം തൊട്ട് മികച്ച പ്രകടനമായിരുന്നു ചിത്രം കാഴ്ച വെച്ചത്. സിനിമ 100 കോടി നേടിയതായി നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് അറിയിച്ചിരുന്നു. ഇപ്പോൾ ചടിത്രത്തിന്റെ ഒ ടി ടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ ചിത്രം ഒ ടി ടിയിൽ എത്തും.

പ്രമുഖ പ്ലാറ്റ് ഫോം ആയ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് നേര് സ്ട്രീ ചെയ്യുക. ജനുവരി 23 ന് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക.
തിയറ്ററിൽ ചിത്രം കാണാൻ സാധിക്കാത്തവർ ചിത്രത്തിന്റെ ഒ ടി ടി റിലീസിനായി കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അഭിഭാഷകയും നടിയുമായ ശാന്ത മായദേവിയും ജീത്തു ജോസഫുമാണ്. ഒരുപാട് കാലങ്ങൾക്ക് ശേഷം ആണ് മോഹൻലാൽ അഭിഭാഷകന്റെ വേഷം ചെയ്യുന്നത്. ചിത്രത്തിൽ തങ്ങൾ പഴയ മോഹൻലാലിനെ കാണാൻ സാധിച്ചുവെന്നാണ് ആരാധകർ പറഞ്ഞത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നേര് നിർമ്മിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ്, എഡിറ്റിംഗ് വിനായകാണ്. സംഗീതം വിഷ്ണു ശ്യാമാണ്. കലാസംവിധാനം ബോബൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, ഡിസൈൻ സേതു ശിവാനന്ദൻ.
അതേ സമയം ജനുവരി 25 ന് ആണ് പ്രേക്ഷകർക്ക് കാത്തിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബൻ പ്രദർശനത്തിനായി എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ആണ് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. സൊണാലി കുൽക്കർണി, മനോജ് മോസസ്, കഥ നന്ദി, ഡാനീഷ് സേഠ്, മണികണ്ഠൻ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബൻ ചിത്രീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications