Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിന്റെ അടിമയാകാനില്ല: നെവീന്‍ സ്വയം പുറത്ത്? പ്രശ്നം അനുവുമായി, ആര് ആരെ അടിച്ചു

ബിഗ് ബോസ് സീസണ്‍ 7 നാലാം വീക്കിലേക്ക് കടന്നുകൊണ്ടിരിക്കുമ്പോള്‍ ശ്രദ്ധേയമായ പ്രകടനമോ മീകച്ച നീക്കങ്ങളോ മത്സരാർത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന വിമർശനം ശക്തമാണ്. മുന്‍ സീസണുകള്‍ എല്ലാം തന്നെ ഈ സമയം ആയപ്പോഴേക്കും പുറത്ത് വലിയ തോതില്‍ ചർച്ചാ വിഷയമായിരുന്നു. എന്നാല്‍ ഈ തവണ അത്തരം ഒരു കണ്ടന്റിലേക്ക് ഇതുവരെ ബിഗ് ബോസ് പോയിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം. എന്നാല്‍ ഇപ്പോഴിതാ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ബിഗ് ബോസ് വീടിനുള്ളില്‍ ഉണ്ടായിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ബിഗ് ബോസ് ഷോയില്‍ നിന്നും നെവീന്‍ സ്വയം പുറത്ത് പോയിരിക്കുകയാണെന്നാണ് ബിഗ് ബോസുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും നിറയുന്ന വാർത്ത. എന്താണ് ഇതിന് കാരണം എന്നതില്‍ പല തരത്തിലുള്ള കാരണങ്ങളും പറഞ്ഞ് വരുന്നുണ്ട്. അനുവുമായി ബന്ധപ്പെട്ട വിഷയമാണ്, അത് അല്ല നൂറയുമായുള്ള പ്രശ്നമാണ് എന്നൊക്കെയാണ് പലരും പ്രചരിപ്പിക്കുന്നത്.

neveen-bigg-boss-

കൊറിയോഗ്രാഫർ എന്ന നിലയില്‍ ശ്രദ്ധേയനായ നെവീന്‍ ഒരോ ദിവസം പിന്നിടുമ്പോഴും മികച്ച രീതിയില്‍ മത്സരിച്ച് മുന്നോട്ട് വരികയായിരുന്നു. ഒരു എന്റർടെയിനർ എന്ന നിലയിലും നല്ല രീതിയിലുള്ള കണ്ടന്റ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ആർട്ട് ഡയറക്ടർ, സ്റ്റൈലിസ്റ്റ്, ലൈസൻസ്ഡ് സൂംബാ പരിശീലകൻ, പേജന്റ് ഗ്രൂമർ എന്ന നിലയില്‍ കൂടി ശ്രദ്ധേയനാണ് അദ്ദേഹം.

ഇതിന് ഇടയിലാണ് നെവീന്‍ അപ്രതീക്ഷിതമായി പുറത്തേക്ക് പോയെന്ന വാർത്ത പുറത്ത് വരുന്നത്. 'അനുവും ജിസേലും തമ്മില്‍ പതിവ് പോലെ പ്രശ്നം ഉണ്ടായപ്പോള്‍ നിവിന്‍ അതില്‍ കേറി ഇടപെട്ട നെവീന്‍ അതില്‍ കയറി ഇടപെടുകയും അനുമോളെ പുറത്താക്കണമെന്ന് പറഞ്ഞ് ബഹളം വെച്ചു. ബിഗ് ബോസ് എല്ലാവരോടും നിശബ്ദമായിരിക്കാന്‍ പറഞ്ഞപ്പോള്‍, അനുമോളെ പുറത്താക്കുന്നില്ലെങ്കില്‍ ഞാന്‍ ഇറങ്ങിപ്പോകാമെന്ന് പറഞ്ഞ് നെവീന്‍ സ്വയം ഇറങ്ങിപ്പോയി' എന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു പ്രചരണം.

അത് അല്ല, അനുമോളും ജിസേലും തമ്മിലുള്ള പ്രശ്നത്തിനിടെ നെവീന്‍ ഇടപെടുകയും ഇതിനിടെ അനുമോളെ ഫിസിക്കല്‍ അസാള്‍ട്ട് ചെയ്തതാണ് പുറത്താകലിന് കാരണമെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. ഇതൊന്നും അല്ല നൂറയുമായുള്ള വിഷയത്തില്‍ ബിഗ് ബോസ് കർശനമായ രീതിയില്‍ താക്കീത് ചെയ്തപ്പോള്‍ എനിക്ക് ബിഗ് ബോസിന്റെ അടിമയാകാന്‍ പറ്റില്ലെന്ന് പറഞ്ഞ് സ്വയം ഇറങ്ങിപ്പോകുകയായിരുന്നുവെന്ന തിയറിയും നല്ല രീതിയില്‍ പ്രചരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+