Get Updates
Get notified of breaking news, exclusive insights, and must-see stories!

'ക്യൂട്ട്നെസ്സ് വാരി മെഴുകുന്നത് അരോചകം,ലാലേട്ടൻ ഇടപെട്ട് ഈ കോമാളി കളി അവസാനിപ്പിക്കണം'

ബിഗ് ബോസ് മലയാളം സീസൺ 7 രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. രസകരമായ നിമിഷങ്ങൾക്കാണ് ഹൗസ് വേദിയാകുന്നത്. വ്യത്യസ്ത തരം തന്ത്രങ്ങൾ പയറ്റിയാണ് ഓരോ മത്സരാർത്ഥികളും ഹൗസിൽ പിടിച്ച് നിൽക്കുന്നത്. ഫാഷൻ കൊറിയോഗ്രാഫറായ നിവിൻ എന്റർടെയിൻമെന്റിലൂടെ പ്രേക്ഷകരെ കൈയ്യിലെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാൽ നിവിന്റെ ഈ ശ്രമങ്ങറൾ അരോചകമാകുന്നുണ്ടെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

'സ്ഥിരമായി ഹൗസിലെ സാധനങ്ങൾ കട്ടോണ്ട് വന്നു ക്യാമറയുടെ മുൻപിൽ ചെന്നിരുന്നു തിന്നുന്നത് എന്തോ വല്യ entertainment കണ്ടന്റ് ആണെന്നാണ് നെവിന്റെ വിചാരം. അതങ്ങനല്ല വെറും കോമാളിത്തരം ആയിട്ടാണ് പ്രേക്ഷകർക്ക് ഫീൽ ചെയ്യുന്നതെന്ന് നെവിന്റെ PR ടീമ്സ് എങ്കിലും ഒരു കത്തെഴുതി അറിയിക്കണം. സത്യത്തിൽ നെവിൻ വൻ വെറുപ്പീരു ആണ്. ഹൗസിലെ ഒരു പ്രശ്നത്തിൽ പോലും ഇടപെടാറില്ല. എന്തെങ്കിലും സീരിയസ് ഇഷ്യു നടക്കുമ്പോ ആ പരിസരത്ത് പോലും വരാറില്ല. ആകെ ചെയ്യുന്നത് ബാക്കി ഉള്ളവർക്കും കൂടി ഉള്ള ഫുഡ് കട്ട് എടുത്ത് പുതപ്പിനകത്ത് കേറി ഇരുന്ന് തിന്നുന്നതാണ്.

mohanlal2-

ഒന്നാമതെ പത്തിരുപത് പേർക്ക് റേഷൻ പോലെ വളരെ കുറച്ച് സാധനങ്ങൾ ആണ്‌ കിട്ടുന്നത്. അത് ആരും അറിയാതെ entertainment ഒണ്ടാക്കാൻ ഇവൻ കട്ട് തിന്നുന്നത് selfishness ആണെന്ന് മാത്രമല്ല മറ്റുള്ളവരോട് ചെയ്യുന്ന ചതിയും ക്രൂരതയുമാണ്. ഇവൻ കാണിക്കുന്ന കോമാളിത്തരം കണ്ടാൽ തോന്നും തിന്നാൻ വേണ്ടിയാണ് ബിഗ് ബോസിൽ പോയതെന്ന്. അല്ലെങ്കിൽ ആഹാരത്തിനോട് അത്രയും ആർത്തി ഉള്ളവൻ ബിഗ്‌ബോസിൽ പോകരുതായിരുന്നു. ഒരു ലക്ഷ്വറി വെക്കേഷൻ സ്പോട്ട് അല്ല ബിഗ് ബോസ് എന്ന് കണ്ടസ്റ്റന്റ് ആയിട്ട് പോകുന്നവർക്ക് അറിയാഞ്ഞിട്ടല്ല. കയ്യിൽ കണ്ടന്റ് ഇല്ലാത്തത് കൊണ്ട് എന്തെങ്കിലും കാട്ടികൂട്ടി വെറുപ്പിക്കുന്നു എന്ന് മാത്രം!

കട്ടു തിന്നുന്നത് ആരെങ്കിലും കണ്ടാൽ ഉടനെ കോമഡി ഉണ്ടാക്കാൻ വേണ്ടി നെവിൻ ക്യൂട്ട്നെസ്സ് വാരി മെഴുകുന്നത് അതിനേക്കാൾ അരോചകമാണ്. ഫാസ്റ്റ് ഫോർവേർഡ് ബട്ടൺ ഹോട്ടസ്റ്റാർ തന്നിരിക്കുന്നതാണ് എക ആശ്വാസം. ഭാഗ്യത്തിന് ഇവനെ കാണിക്കുന്ന പോർഷൻസ് എല്ലാം സ്‌കിപ് ചെയ്യാന് പറ്റുന്നുണ്ട് . പക്ഷേ ഈ ഷോ ടീവിയിൽ കാണുന്നവർക്ക് ആ ഓപ്‌ഷൻ ഇല്ലല്ലോ എന്നോർത്ത് എനിക്ക് സഹതാപം തോന്നാറുണ്ട് . വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ ഇടപെട്ട് ഈ കോമാളി കളി അവസാനിപ്പിച്ചില്ലെങ്കിൽ ബിഗ് ബോസ് കാണാനുള്ള താത്പര്യം തന്നെ നഷ്ടപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+