പുതിയ കാമുകിയോ? ഒടുവിൽ വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി നടൻ വിശാൽ
കൊച്ചി: കഴിഞ്ഞ ദിവസം നടൻ വിശാലിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ന്യൂയോര്‍ക്കില്‍ ഒരു യുവതിക്കൊനപ്പം വിശാൽ നടന്ന് പോകുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇതിനിടയിൽ വിഡിയോ എടുത്തയാള്‍ നടനെ വിളിച്ചപ്പോൾ കാമറ ശ്രദ്ധയിൽപെട്ട് ഓടിമറിയുന്ന നടനാണ് വീഡിയോയിൽ ഉള്ളത്. ഇതോടെ വിശാലിന്റെ രഹസ്യ കാമുകി എന്ന തരത്തിൽ വാർത്തകളും വന്നു.
എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വിശാൽ. തന്റെ കസിനുമായി പ്ലാൻ ചെയ്ത് തയ്യാറാക്കിയ ഒരു പ്രാങ്ക് വീഡിയോ ആയിരുന്നു അത് എന്ന് പറയുകയാണ് വിശാൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ

'ക്ഷമിക്കണം സുഹൃത്തുക്കളെ, പ്രചരിക്കുന്ന വീഡിയോയിലെ സത്യം വെളിപ്പെടുത്താൻ സമയമായി എന്ന് ഞാൻ കരുതുന്നു. ലൊക്കേഷന്റെ കാര്യത്തിൽ ഇത് പകുതി സത്യമാണ്, അതെ, ഞാൻ ന്യൂയോർക്കിലാണ്, ഇത് എന്റെ കസിൻമാരുമൊത്തുള്ള എന്റെ പതിവ് റിട്രീറ്റ് സ്ഥലമാണ്, പതിവ് മടുപ്പുകൾ മാറാൻ താൻ വർഷത്തിൽ താൻ ഇങ്ങന വരാറുണ്ട്.എന്നാൽ വീഡിയോയുടെ
ബാക്കി പകുതി യഥാർത്ഥത്തിൽ ഒരു പ്രാങ്കാണ്. അത് എന്റെ കസിൻ സംവിധാനം ചെയ്ത് നടപ്പാക്കിയതാണ്.
എന്റെ മനസിലൊരു കുട്ടിത്തം ഉള്ളത് കൊണ്ട് തന്നെ ആ പ്രാങ്ക് ഭംഗിയായി നടപ്പാക്കാൻ ഞാൻ കൂട്ടുനിൽക്കുകയും ചെയ്തു. ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമായിരിക്കുകയാണ്. തീർച്ചയായും ഈ വീഡിയോ ലക്ഷ്യം കണ്ടിട്ടുണ്ട്. എന്നാൽ ഒന്നും കാര്യമായി എടുക്കല്ലേ. എല്ലാവരോടും സ്നേഹം', വിശാൽ ഫേസ്ബുക്കിൽ കുറിച്ചു.
എന്തായാലും നടന്റേത് കുസൃതിയിൽ ആരാധകർക്ക് പരിഭവമൊന്നുമില്ല. ഞങ്ങൾ വീഡിയോ വിശ്വസിച്ചിരുന്നില്ലെന്നാണ് ചിലർ കുറിച്ചത്. പ്രാങ്കോ പ്രമോഷനോ ആയിരിക്കാമെന്ന് കരുതിയിരുന്നുവെന്ന തരത്തിലും കമന്റുകൾ ഉണ്ട്.47-ാം വയസ്സിലും അവിവാഹിതനായി തുടരുന്ന താരമാണ് നടന്‍ വിശാല്‍. പ്രണയം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട് എപ്പോഴും താരം ഗോസിപ്പുകളിൽ നിറയാറുണ്ട്. നടി അനിഷ റെഡ്ഡിയുമായി താരത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം താരം ഉപേക്ഷിച്ചു. നടി വരലക്ഷ്മിയുമായി ഏറെ നാൾ വിശാൽ പ്രണയത്തിലായിരുന്നു. പിന്നീട് ഈ ബന്ധം പിരിയുകയായിരുന്നു.












Click it and Unblock the Notifications