സലാർ മുതൽ ക്വീൻ എലിസബത്ത് വരെ; ഈ ആഴ്ചയിൽ ഒടിടിയിൽ കാണാം ഈ സിനിമകൾ
തിയറ്ററുകളിൽ ഓളം സൃഷ്ടിച്ച ചിത്രങ്ങൾ ഈ ആഴ്ച ഒ ടി ടിയിലേക്ക്. ക്വീൻ എലിസബത്ത്, കേരള സ്റ്റോറി, സലാർ എന്നിങ്ങനെ നിരവധി സിനിമകളാണ് ഈ വാലന്റൈൻസ് വീക്കിൽ ഒ ടി ടിയിൽ എത്തുന്നത്. ഏതൊക്കെയാണ് ഈ ആഴ്ച എത്തുന്ന സിനിമകളെന്ന് അറിയാം.
ക്വീൻ എലിസബത്ത്: മീരാ ജാസ്മിനും നരേനും പ്രധാന വേഷത്തിൽ എത്തിയ സിനിമയാണ് ക്വീൻ എലിസബത്ത്. എം പദ്മകുമാറാണ് ഈ സിനിമ സംവിധാനം ചെയ്തത്. സീ 5 ലൂടെ നിങ്ങൾക്ക് ഫെബ്രുവരി 14 മുതൽ ഈ സിനിമ കാണാം.

കേരള സ്റ്റോറി: ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയ സിനിമയാണ് കേരള സ്റ്റോറി. സുദീപ്‌തോ സെന്നാണ് ഈ സിനിമയുടെ സംവിധായകൻ. തിയറ്റുകളിൽ വൻ വിജയമായ ചിത്രമാണ ഇത്. റിലീസിനേ ശേഷം മാസങ്ങൾ കഴിഞ്ഞാണ് ഈ സിനിമ ഒ ടി ടിയിൽ പ്രദർശനത്തിന് എത്തുന്നത്. സീ 5 ലൂടെ 16 ന് ആണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
നാ സാമി രംഗ: മലയാളത്തിൽ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന്റെ തെലുങ്ക് റീമേക്കാണ് നാ സാമി രംഗ. നാഗാർജുനയാണ് ജോജു ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശിപ്പിക്കുന്നത് 15 നാണ് എത്തുക.
ലന്തരാണി: നിമിഷ സജയൻ അഭിനയിക്കുന്ന ആന്തോളജി ചിത്രമാണ് ലന്താരണി. 30 മിനിറ്റ് ദൈർഘ്യം വരുന്ന മൂന്ന് ഷോർട്ട് ഫിലുമുകളാണ് ഈ ചിത്രത്തിലുള്ളത്. സീ 5 ൽ ഫെബ്രുവരി 9 ന് പ്രദർശനം ആരംഭിച്ചു.
സലാർ ( ഹിന്ദി): പ്രഭാസ് നായകനായി എത്തുന്ന സാലാറിന്റെ ഹിന്ദി പതിപ്പാണ് റീലീസിന് എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ 16 മുതൽ ചിത്രം പ്രദർശനത്തിന് എത്തും. കെ ജി എഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണിത്. പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷം ചെയ്യുന്നുണ്ട്.
നൺ 2: നൺ ഒ ടി ടി റിലീസിനെത്തി. ജിയോ സിനിമയിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത് ഫെബ്രുവരി 8നായിരുന്നു റിലീസ്. ഹൊറർ സിനിമകൾക്ക്
ആവേശമാകുന്ന ചിത്രമാണിത്. എന്തായാവും ഈ ആഴ്ച ഒ ടി ടി കളറാകും.












Click it and Unblock the Notifications