'ഉണ്ണി മുകുന്ദൻ-അനുശ്രീ വിവാഹത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ'; ഒടുവിൽ പോസ്റ്റിനോട് പ്രതികരിച്ച് നടൻ
കൊച്ചി: മലയാളത്തിലെ യുവതാരങ്ങളായ ഉണ്ണി മുകുന്ദനേയും നടി അനുശ്രീയേയും ചേർത്തുള്ള വിവാഹ ഗോസിപ്പുകൾ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മിത്ത് വിവാദത്തിൽ ഇരുവരും നടത്തിയ പ്രതികരണവും പിന്നീട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് ഇരുവരും ഒരു ചടങ്ങിൽ ഒന്നിച്ച് വേദി പങ്കിട്ടതിനും പിന്നാലെയായിരുന്നു ഇത്.
അന്ന് ഇരുവരും സംസാരിച്ചിരിക്കുന്ന രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലെ എന്തേ ഹൃദയതാളം മുറുകിയോ എന്ന മനോഹര ഗാനത്തിന്റെ പശ്ചാത്തല സംഗീതത്തിന് ഒപ്പമായിരുന്നു വീഡിയോ. അന്ന് നിരവധി പേരായിരുന്നു ആ വീഡിയോക്ക് താഴെ കമന്റുമായി എത്തിയത്.

വീഡിയോയിൽ ഇരുവരും നല്ല ജോഡികളായി തോന്നുന്നുണ്ടെന്നും ജീവിതത്തിൽ നിങ്ങൾ ഒന്നിച്ച് കൂടെ, വിവാഹിതരായിക്കൂടെ എന്നൊക്കെയായിരുന്നു കമന്റുകൾ. പിന്നീട് ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകൾക്ക് താഴെയെല്ലാം ഇതേ കമന്റുകളായിരുന്നു ഉയർന്നത്. ഇപ്പോഴിതാ ഇത്തരത്തിൽ സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന വാർത്ത പങ്കിട്ട് കൊണ്ട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.
'മലയാളികൾ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്' എന്ന വരികളോടെ ഉണ്ണി മുകുന്ദന്റേയും അനുശ്രീയുടേയും ഫോട്ടോ പങ്കിട്ട പേജിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്ത് കൊണ്ടാണ് ഉണ്ണിയുടെ മറുപടി. ഈ ടൈപ്പ് ന്യൂസ് നിർത്താൻ എത്ര പണം നൽകണം എന്നായിരുന്നു ഉണ്ണി മുകുന്ദൻ കുറിച്ചത്.
അതേസമയം ഉണ്ണിയുടെ പോസ്റ്റിന് താഴെ കമന്റുകൾ നിറയുകയാണ്. അനുശ്രീയെ തന്നെ കെട്ടണം, അപ്പോൾ ഇവൻമാർ എങ്ങനെ വാർത്ത കൊടുക്കും എന്നായിരുന്നു ചിലരുടെ കമന്റ്. ഇതിപ്പോൾ മാക്സിമം പ്രചരണം ഉണ്ണിയേട്ടൻ ഏറ്റെടുത്ത പോലെയായി എന്നായിരുന്നു മറ്റൊരു കമന്റ്. 'ശരിക്കും നിങ്ങൾ നല്ല ചേർച്ചയുണ്ട്', 'ഇത് സെൽഫ് പ്രമോഷൻ ആണോ?', 'ഇത്രയൊക്കെ എത്ര വാർത്തകൾ വരുന്നു ഇത് മാത്രം പങ്കിട്ട സ്ഥിതിക്ക് എന്തെങ്കിലും പ്രതീക്ഷിക്കണോ?', 'ഇതൊക്കെ ഒരു തമാശ ആയി എടുത്തൂടെ' ഇങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം എന്തുകൊണ്ട് 36 വയസായിട്ടും വിവാഹം കഴിക്കുന്നില്ലെന്ന ചോദ്യത്തിന് വിവാഹം മറന്നിട്ടില്ലും അത് ഒരു ചോദ്യമായി മനസില്‍ കിടക്കുന്നുണ്ടെന്നുമായിരുന്നു മുൻപ് ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞത്. 'നടനായത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും പെണ്ണുകിട്ടുമെന്ന അഹങ്കാരമൊന്നും വേണ്ടെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഇടയ്ക്കിടെ പറയാറുണ്ട്. കരുത്താര്‍ന്ന, പ്രേക്ഷകമനസില്‍ നിറഞ്ഞു നില്‍ക്കുന്ന വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതിനിടെ വിവാഹം മറന്നു പോകുന്നതല്ലെന്നും പക്ഷെ നീണ്ടു പോകുന്നതാണെന്നും താരം പറഞ്ഞിരുന്നു.












Click it and Unblock the Notifications