അടുത്ത ചിത്രം മോഹന്‍ലാലുമായെന്ന് ശ്രീകുമാര്‍; പിന്നീട് കമന്‍റ് ബോക്സില്‍ സംഭവിച്ചത്, ഒടിയന്‍ 2 വരുന്നോ?
മോഹന്‍ലാല്‍ എന്ന മലയാളം സൂപ്പർതാരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു വിഎ ശ്രീകുമാർ സംവിധാനം ചെയ്ത ഒടിയന്‍. പുറത്തിറങ്ങുന്നതിന് മുമ്പ് അണിയറ പ്രവർത്തകർ നല്‍കിയ ഹൈപ്പ് തിയേറ്ററില്‍ ലഭിക്കാതെ വന്നതോടെ ചിത്രം തിയേറ്ററില്‍ മൂക്കുംകുത്തി വീണു എന്ന് മാത്രമല്ല, വ്യാപകമായി ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തു.
മോഹന്‍ലാലിന്റെ കരിയറിലും ചിത്രം ചലനങ്ങള്‍ സൃഷ്ടിച്ചു. ചെറുപ്പക്കാരനായി മാറുന്നതിന് വേണ്ടി മോഹന്‍ലാല്‍ ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ കുത്തിവെച്ചു എന്നതടക്കമുള്ള അഭ്യൂഹങ്ങള്‍ ഉണ്ടാകുന്നും ഈ ചിത്രത്തിന് പിന്നാലെയാണ്. ഒടിയന് ശേഷം മോഹന്‍ലാലിന്റെ മുഖത്ത് ഭാവങ്ങള്‍ പഴയത് പോലെ പ്രകടമാകുന്നില്ലെന്ന വിമർശനവും ശക്തമായിരുന്നു. എന്ത് തന്നെയായാലും ഒടിയന് ശേഷം ഇന്നുവരെ താടിയെടുത്ത് ഒരു ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിച്ചിട്ടില്ല.

ഒടിയന് പിന്നാലെ മോഹന്‍ലാല്‍ ആരാധകർ അടക്കം സംവിധായകനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്താറുള്ളത്. ഇപ്പോഴിതാ ആ വിമർശനം ഒന്നുകൂടി ശക്തമായിരിക്കുകയാണ്. മോഹന്‍ലാലിനോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീകുമാർ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് വിമർശനങ്ങളുടെ ആധാരം. 'എന്റെ അടുത്ത് സിനിമ മോഹന്‍ലാലിനൊപ്പം' എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ കുറിച്ചത്.
കമന്റ് ബോക്സില്‍ പതിവിന് വിപരീതമായി വിമർശനങ്ങളോടൊപ്പം തന്നെ ആശംസകളും ആരാധകർ പങ്കുവെക്കുന്നുണ്ട്. 'സിനിമയൊക്കെ എടുത്തോ ഓവർ ഹൈപ്പ് കൊടുത്ത് കുളമാക്കാതിരുന്നാൽ മതി ഒടിയൻ നല്ലൊരു ചിത്രമായിരുന്നു അതിന്റെ പരാജയം ഓവർ ഹൈപ്പായിരുന്നു. ആശംസകള്‍ നേരുന്നു' - എന്നാണ് അനൂപ് കൃഷ്ണ എന്നയാള്‍ കമന്റായി കുറിക്കുന്നത്.
'എന്തായാലും പ്രോജെക്ട് ( സിനിമ ആണെങ്കിൽ ) ഉറപ്പായ നിലക്ക് ഒരു അപേക്ഷ ഉണ്ട് ഒടിയൻ പോലെ തള്ളരുത്... ഒടിയൻ മോശം ആയിട്ടല്ല പക്ഷെ നിങ്ങൾ തള്ളിയത് ന്റെ പകുതി പോലും ഓടിയനിൽ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. എന്തായാലും നിങ്ങളെ വിമർശിച്ച എന്നെ പോലെ ഉള്ള ലാൽ ഫാൻസിനു മറുപടി നൽകുന്ന സിനിമ ആകണം മറ്റൊന്നും പറയാനില്ല. പിന്നെ ഇത് പരസ്യം ആണെങ്കിൽ നിങ്ങളായി നിങ്ങടെ പാടായി. ആശംസകൾ' - എന്ന് അഭിലാഷ് മോഹന്‍ എന്നയാളും കുറിച്ചു.
അതേസമയം പതിവ് പോലെ വിമർശനങ്ങള്‍ക്കും കുറവില്ല. 'ആ ബെസ്റ്റ് ആയി .. ഇയാൾ ലാലേട്ടനെ വീണ്ടും ചുറ്റിപ്പറ്റി നടക്കുന്നത് കണ്ടപ്പോഴേ തോന്നിയത് ആണ് ലാലേട്ടന് പണി വരുന്നുണ്ട് എന്ന്. ഒരു ഹിറ്റ് കിട്ടിയപ്പോഴേക്കും എല്ലാം കൂടി വീണ്ടും വന്നിട്ടുണ്ട് ഇനി ഇപ്പൊ വരും. ഉണ്ണി കൃഷ്ണനും, മേജർ രവിയേട്ടനും , പിന്നാലെ ഷാജി കൈലാസും , സത്യൻ അന്തികാട് നന്മമരം പടം വന്നു കഴിഞ്ഞു. നിങ്ങൾ എല്ലാം കൂടി അയാളെ വീണ്ടും നശിപ്പിക്കും. പുതിയ പിള്ളേർക്ക് അവസരം കൊടുത്തു നല്ല ഐറ്റംസ് ഇറക്കി കളിക്കുന്ന മമ്മൂക്കയെ കണ്ടു പടിക്ക്. ഇവരെ ഓക്കേ ആട്ടി ഓടിച്ചു പണി അറിയാവുന്നവർക്ക് കൊടുക്ക് അവസരം. സ്നേഹം കൊണ്ട് പറയുന്നത് ആണ്' എന്നാണ് ഫെഡറിക് പോള്‍ എന്നയാളുടെ പ്രതികരണം.
'ഓഹോ.. ഇതിന്റെ അടിയിൽ വന്നു ഞാൻ പതിവ് പോലെ താങ്കളെ തെറി പറയണമായിരിക്കും. എന്നിട്ട് തനിക്ക് അതിന്റെ പേരിൽ എന്റെ പേരിൽ കേസ് കൊടുക്കണം... ആ പൂതി മനസ്സിൽ ഇരിക്കതെ ഉള്ളൂ..പിന്നെ നിങ്ങൾ നശിപ്പിച്ച മോഹൻലാൽ ഭാവങ്ങൾ തിരികെ വന്നുകൊണ്ടിരിക്കുന്നു. അത് ഇനിയും നശിപ്പിക്കാൻ ശ്രമിക്കരുത്. അപേക്ഷയാണ്. പിന്നെ ആ ബാക്കി തരാനുള്ള പൈസ അടുത്ത പടത്തിനു മുമ്പെങ്കിലും തിരിച്ചു തരണം' എന്ന് സിനിമ പ്രവർത്തകന്‍ കൂടിയായ അഖില്‍ വിഷ്ണുവും കുറിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications