നിഖിലയ്ക്ക് സംഭവിക്കുക ധ്യാൻ ശ്രീനിവാസന്റെ അവസ്ഥ, മെഴുകി ശൂന്യതയിലായി'; ഐശ്വര്യയുടെ പോസ്റ്റിലും കമന്റുകൾ
അഭിമുഖങ്ങളിലെ നടി നിഖില വിമലിന്റെ ശൈലിക്കെതിരെ ഒരു വിഭാഗം വലിയ വിമർശനം ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം നടി ഗൗതമിയും പരോക്ഷമായി ഈ രീതിയ്ക്കെതിരെ തുറന്നടിച്ചു. എന്നാൽ നിഖിലയെ പിന്തുണച്ച് കൊണ്ട് കമന്റിട്ടിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മനസിൽ ഉള്ളത് പറയുന്നത് തുടരൂ എന്ന് കുറിച്ച് കൊണ്ടാണ് നിഖിലയ്ക്കുള്ള പിന്തുണ ഐശ്വര്യ അറിയിച്ചത്.
'ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്. ഞാൻ പറയുന്നത് എല്ലാവർക്കും ഇഷ്ടപ്പെടില്ല' എന്ന് നിഖില വിമൽ പറഞ്ഞ വാക്കുകൾ പങ്കുവെച്ചായിരുന്നു ഇക്കാര്യത്തിൽ ഐശ്വര്യ ലക്ഷ്മി തന്റെ നിലപാട് പങ്കിട്ടത്. അനുവദിക്കപ്പെട്ടിട്ടുള്ള സ്മാര്‍ട്ട്‌നെസിന് ഉളളിൽ നിന്ന് പ്രതികരിക്കുന്ന സ്ത്രീകളെയെ നിങ്ങൾക്ക് ഇഷ്ടപ്പെടൂവെന്നും ഇനിയും മനസിലുള്ളത് തുറന്ന് പറയൂവെന്നും ഐശ്വര്യ കുറിച്ചു. എന്നാൽ ഇപ്പോൾ ഇതാ നിഖിലയേയും ഐശ്വര്യയേയും വിമർശിക്കുകയാണ് സോഷ്യൽ മീഡിയ.

ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ജെന്റർ കാർഡ് എന്തിനാണ് ഇറക്കുന്നതെന്നാണ് ഒരാൾ ചോദിച്ചത്. ' ഇവരുടെ മനസ്സിലെ ചിന്തകള് പൊതുസമൂഹത്തിൻ്റെ തലയിൽ വെച്ച് കെട്ടിയിട്ടു സമൂഹം അങ്ങനെ ആണെന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം ആണ് ഇവരുടെയൊക്കെ മെയിൻ ജോലി. സത്യംപറയാമല്ലോ ധ്യാൻ ശ്രീനിവാസൻ വന്നപ്പോൾ ആളുകൾക്ക് ഇന്റർവ്യൂ കാണാൻ വലിയ താൽപര്യം ആയിരുന്നു. പിന്നെ കുറച്ച് നാള് കഴിഞ്ഞപ്പോൾ വെറും വഷളത്തരം പറയുന്നതു കേട്ടു ആദ്യം താൽപര്യം കാണിച്ച അതേ ജനങ്ങൾ തന്നെ അയാളെ പൊങ്കാല ഇടാൻ തുടങ്ങി.ഇപ്പോ ഈ പറഞ്ഞ താരത്തിനും അതു തന്നെയാണ് സംഭവിക്കുന്നത്. പിന്നെ തഗ് ഡയലോഗ് പറഞ്ഞാല് മാത്രമെ ഇന്റർവ്യൂ റീച്ച് കിട്ടൂ എന്ന അവസ്ഥ ആയി... അതും നിലപാട് പിടിപാട്.. പെടാപ്പാട് എന്നൊക്കേ പറഞ്ഞു മെഴുകി മെഴുകി ശൂന്യതയിൽ ആയി അത്രേ ഉളളൂ', കമന്റിൽ പറയുന്നു.
'വായിൽ വരുന്നതൊക്കെ വിളിച്ചു പറയുന്നതിൽ തെറ്റ് ഇല്ല, പക്ഷെ അത് സ്വന്തം വീട്ടിൽ മാത്രമേ സാധിക്കു. പൊതുസമൂഹത്തിന് മുന്നിൽ വന്നു വായിൽ തോന്നുന്നത് പറഞ്ഞാൽ അത് കേൾക്കുന്നവർ അവർക്ക് ഇഷ്ടം അനുസരിച്ചുള്ള അഭിപ്രായം തിരിച്ചും വരും. അപ്പോൾ അയ്യോ എന്നെ സൈബർ അക്രമം ആണേ എന്ന് നിലവിളിച്ചിട്ട് കാര്യം ഇല്ല', എന്നായിരുന്നു മറ്റൊരു കമന്റ്.
'എല്ലാവരും തൊഴിൽ ചെയ്യുന്നു, ഇന്റർവ്യൂ ചെയ്യുന്നവരും തൊഴിൽ ആണ് ചെയ്യുന്നത് എന്ന ബോധം ഉണ്ടായിരിക്കണം. ഇത് എന്നെങ്കിലും തിരിച്ചു കിട്ടും അപ്പോൾ ചിന്തിക്കും എങ്ങനെ ആണ് ഇത്തരം സാഹചര്യം കൈകാര്യം ചെയ്യേണ്ടത് എന്ന്. ചെയ്തത് തെറ്റായിപോയി എന്ന്. സഭ്യമായ മറുപടി കൊടുക്കുന്നതാണ് മാന്യത അല്ലാതെ അവഹേളിക്കൽ അല്ല മാന്യത. ചോദ്യങ്ങൾ അങ്ങനെ ആയിരിക്കും അത് ആ തൊഴിലിന്റെ പ്രേത്യേകത ആണ് അതിൽ പ്രകോപനം ഉണ്ടാകാതെ നോക്കേണ്ടതായിരുന്നു', മറ്റൊരാൾ കുറിച്ചു.
അതേലമയം നിഖിലയെ പിന്തുണച്ചും കമന്റുകൾ ഉണ്ട്. ' സ്ത്രീകൾ തഗ് പറഞ്ഞാൽ കുറെ പുരുഷ കേസരികൾക് പിടിക്കില്ല, ഷൈൻ ടോം, ധ്യാൻ ഒക്കെ എന്ത് ഊളത്തരം പറഞ്ഞാലും ഇരുന്ന് ചിരിച്ചോളും..ഇത് പൊതുവെ നമ്മുടെ സമൂഹത്തിന്റെ പ്രശ്നമാണ്, ഇന്റർവ്യൂ ചെയ്ത ആൾക്ക് ഒരു പ്രശ്നവും ഇല്ല, നിങ്ങൾ തുടർന്നും ചെയ്യ് നിഖിലാ', എന്നാണ് നടിയെ പിന്തുണച്ച് കൊണ്ടുളള കമന്റ്.












Click it and Unblock the Notifications