'നിഖില വിമല്‍ ലേഡി പൃഥ്വിരാജ്?': എന്താണ് പ്രശ്നം, നിഖിലയ്ക്ക് മറുപടി പറയാന്‍ പാടില്ലേ?
അഭിമുഖങ്ങളില്‍ മാത്രമല്ല, എവിടെ ആയാലും തന്റെ അഭിപ്രായങ്ങള്‍ തന്റേടതത്തോടെ തുറന്ന് പറയുന്ന താരമാണ് നിഖില വിമല്‍. എന്നാല്‍ ഇതേ കാരണത്താല്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ നിഖില വിമലിനെതിരായി ചില വിമർശനങ്ങളും ട്രോളുകളും ഇപ്പോള്‍ ഉയർന്ന് വരുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ നിഖിലയുടെ "ഈ നിലപാട്" പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ ചെറുതല്ലാത്ത ചർച്ചകള്‍ക്കും ഇടയാക്കിയിരിക്കുകയാണ്.
മലപ്പുറത്തിനായി ലുലു ഒരുക്കുന്നത് കോഴിക്കോടിനേക്കാള്‍ വലിയ അത്ഭുതമോ? ഇരട്ടമാളുകള്‍ ഉടന്‍ വരും
ഈ വിഷയത്തില്‍ നിഖിലയെ പിന്തുണച്ചും വിമർശിച്ചുമൊക്കെ നിരവധി ആളുകള്‍ രംഗത്ത് വരുന്നുണ്ട്. 'നിഖില വിമല്‍ ലേഡി പൃഥ്വിരാജ് എന്നൊക്കെ പറയുന്ന കേട്ടു, എന്തു കണ്ടിട്ടാണോ അങ്ങനെ വിളിക്കുന്നതെന്ന് ഇതു വരെ മനസിലായിട്ടില്ല.' എന്നാണ് മനു പറയുന്നത്. കണ്ടന്റ് ഇല്ലാതെ ഇത് തന്നെ എല്ലായിടത്തും പറഞ്ഞാല്‍ ലേഡി പൃഥ്വിരാജ് ആകാന്‍ പറ്റിയില്ലേലും ലേഡീ ധ്യാന്‍ ആകാന്‍ പറ്റിയേക്കും എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

നിഖിലയെ പരോക്ഷമായി വിമർശിക്കുന്ന നടി ഗൗതമി നായരുടെ ഒരു പോസ്റ്റും ചർച്ചയായി. ഗൗതമി പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ആരെയാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് എല്ലാവർക്കും കൃത്യമായി മനസ്സിലാകുകയും ചെയ്തു.
എന്നാല്‍ ഇത്തരമൊരു വിഷയത്തില്‍ നിഖിലയ്ക്കെതിരെ എതിരെ മാത്രം എന്തിന് ഇത്രയും വിമർശനമെന്നാണ് ഒരു പ്രേക്ഷകന്‍ ചോദിക്കുന്നത്. മീഡിയ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തന്റെതായ മറുപടി നൽകുന്നു അത് ചിലപ്പോൾ ബാക്കി ഉള്ളവർക്ക് ദഹിക്കാത്തത് അവരുടെ കുഴപ്പമല്ല. ആ മറുപടികളുടെ വിശദീകരണം അവർ തന്നിട്ടുമുണ്ട്. എന്നിട്ട് അതിനെ തറുതല,തഗ് എന്നൊക്കെയുള്ള രീതിയിൽ ആളുകളിലേക്ക് എത്തിക്കുന്നതും ഇതേ മീഡിയ തന്നെ ആണ്. മീഡിയ അതിൽ നിന്നും പ്രോഫിറ്റ് മാത്രം ഉണ്ടാക്കുന്നുള്ളു...അവർക്ക് വേണ്ടതും അതാണെന്നും ജിഷ്ണുവെന്ന പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നു.
നിഖിലയുടെ മറുപടികളെ ബഹുമാനമില്ലായിമ ആയി പറയുന്നവർ ഇതേ ഇൻഡസ്ട്രിയിൽ ഇന്റർവ്യൂവിൽ വന്നിരുന്ന് ഡബിൾ മീനിങ് തമാശകളും അശ്ലീലങ്ങളും പറയുന്ന "സ്വഭാവ" നടന്മാരെ ചിരിച്ചു കൊണ്ട് കണ്ണടച്ച് വിടുന്നതും ഇവിടെ നടക്കുന്ന കാര്യമാണ്. ഇന്റർവ്യൂവിൽ വന്നിരുന്ന് പബ്ലിക് ആയി അശ്ലീലം പറയുന്നത് ബഹുമാനപൂർവ്വം ചെയ്യുന്നതും ആളുകളെ കംഫർട്ടബിള്‍ ആക്കാൻ വേണ്ടിയുള്ളതും ആയി മാറിയിട്ടില്ല എന്നാണ് വിശ്വാസം.
പിന്നെ മീഡിയ നല്ല മറുപടികൾ പ്രതീക്ഷിച്ച് അവരുടെ ജോലി ചെയ്യുന്നു എന്ന് താഴത്തെ പോസ്റ്റിൽ പറയുന്നുണ്ട്. ഈ നാട്ടിൽ വിരലിൽ എന്നാവുന്ന മീഡിയ ഒഴികെ ആരൊക്കെ ആണ് അവരുടെ ആ "ജോലി" വേണ്ടവിധത്തിൽ ചെയ്യുന്നത് ? കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി എന്തും കണ്ടന്റ് ആക്കുകയും ഇന്റർവ്യൂവിനിടയിൽ ആരുടെയെങ്കിലും വായിൽ നിന്നൊരു മണ്ടത്തരം വന്നാൽ അതും പബ്ലിഷ് ചെയ്യുന്ന മീഡിയ തിരിച്ചും ഡിസ്റസ്പെക്ട് തന്നെ അല്ലെ കാണിക്കുന്നത് ?? അതിനെതിരെ ഇങ്ങനെ എത്ര പ്രമുഖർ പ്രതികരിച്ചു കണ്ടുവെന്നും അദ്ദേഹം ചോദിക്കുന്നു.












Click it and Unblock the Notifications