Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഖിലക്ക് നല്ല ആറ്റിറ്റ്യൂഡ് കാണും, കുലസ്ത്രീക്ക് കുരുപൊട്ടുക സ്വാഭാവികം'; ഗൗതമിക്കെതിരെ കമന്റുകൾ

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് താരങ്ങൾ പ്രതികരിക്കുന്ന രീതിയെ വിമർശിച്ച് കൊണ്ട് നടി ഗൗതമി നായർ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. വളരെ അഹന്തയോടെ താരങ്ങൾ പെരുമാറുന്ന പല അഭിമുഖങ്ങളും കാണാൻ ഇടയായെന്ന തരത്തിലായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇത്തരത്തിൽ പ്രതികരിക്കാൻ ഇവിടെ ആർക്കും ഓസ്കാറൊന്നും ലഭിച്ചിട്ടില്ലല്ലോയെന്നും മാധ്യമപ്രവർത്തകർ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും നടി തന്റെ പോസ്റ്റിൽ പറയുന്നു.

പലപ്പോഴും പ്രകോപനപരമായിട്ടാണ് മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നതെങ്കിലും പരസ്പര ബഹുമാനത്തോടെ അതിനെ കൈകാര്യം ചെയ്തൂടേയെന്നും നടി കുറിപ്പിൽ ചോദിച്ചു. വൈകാതെ ഈ കുറിപ്പ് അവർ തന്റെ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ഗൗതമിയുടെ പോസ്റ്റിനെ ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുകയാണ്. ഗൗതമി നടി നിഖില വിമലിനെ ലക്ഷ്യം വെച്ചാണ് പോസ്റ്റിട്ടത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ‌‌‌‌

gauthami2

കഴിഞ്ഞ ദിവസം നിഖില വിമലിന്റെ അഭിമുഖങ്ങൾ പലരും വൈറലായിരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് താരങ്ങൾ പതിവായി പ്രതികരിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായിട്ടായിരുന്നു നിഖില പ്രതികരിച്ചിരുന്നത്.എന്നാൽ തർക്കുത്തരം പറഞ്ഞ് ആള് കളിക്കാനാണ് നിഖില വിമൽ ശ്രമിക്കുന്നതെന്നായിരുന്നു ചിലരുടെ വിമർശനം. അതേസമയം തന്റെ മനസിൽ തോന്നുന്ന കാര്യങ്ങൾ അതുപോലെ സംസാരിക്കാൻ നിഖില മടി കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ആരാധകർ ഈ അഭിമുഖങ്ങൾ ആഘോഷമാക്കിയിരുന്നു.

ഗൗതമിക്ക് നിഖിലയുടെ അഭിമുഖം പിടിക്കാതിരുന്നത് അവർക്ക് നിഖിലയെ പോലെ സംസാരിക്കാൻ സാധിക്കാത്തത് കൊണ്ടാണെന്നാണ് ഇപ്പോൾ ഗൗതമിയെ വിമർശിച്ച് കൊണ്ട് ചിലർ കുറിക്കുന്നത്. ഗൗതമിയെ വിമർശിച്ചുകൊണ്ടുളള ചില കമന്റുകൾ ഇങ്ങനെ-

'മാധ്യമങ്ങളാണ് കാര്യങ്ങൾ മനസ്സിലാക്കി മാന്യവും മര്യാദയുമായി പെരുമാറേണ്ടത്.അവർക്കൊരു തോന്നലുണ്ട് , സമൂഹത്തിൽ തങ്ങൾ ഇച്ചിരി മുന്തിയ കൂട്ടരാണ് എന്ന്. അവർ കാട്ടിക്കൂട്ടുന്നത് പൊതു സമൂഹത്തിന് വേണ്ടി ആണ് എന്ന്. അവരുടെ തരികിടകൾ ജനം മനസ്സിലാക്കുന്നുണ്ട്. നിഖിലയെപ്പോലുള്ളവർ ആർജ്ജവം കാട്ടുമ്പോൾ ആരെ സുഖിപ്പിക്കാനാണ് ഇങ്ങനെ സംസാരിക്കുന്നത്'

'ഈ ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരും ഏത് തരത്തിലുള്ള മറുപടിയാണ് അർഹിക്കുന്നത് എന്നുംകൂടി വിലയിരുത്തണം.നല്ലരീതിയിലുള്ള ചോദ്യത്തിന് അതെ രീതിയിൽ തന്നെയാണ് അവർ മറുപടി നൽകുന്നത്.ശ്രദ്ധിച്ചാൽ മനസിലാകും'

'മിസ് ഗൗതമി , ആദ്യം അഭിനയിക്കാൻ പഠിച്ചു തരക്കേടില്ലാത്ത നടിയാണെന്ന് തെളിയിക്കൂ . പിന്നീടാവാം മറ്റുള്ളവരെ നന്നാക്കൽ .

നിഖില സംസാരിക്കുന്നത് പോലെ എനിക്കോ നിങ്ങൾക്കോ സംസാരിക്കാന്‍ കഴിയാത്തതിന് ധാര്‍ഷ്ട്യം എന്നൊക്കെ പറഞ്ഞു അപമാനിക്കുന്നത് എന്തിനാണ്'

'അപ്പോൾ ഓസ്കാർ കിട്ടിയാൽ അഹങ്കാരം ആകാം എന്നാണോ കുട്ടി പറയുന്നത് .. ഒരാൾക്ക് കുറച്ചു കൂടുതൽ അറ്റെൻഷൻ കിട്ടിയപ്പോളുള്ള ഒരു സുഖക്കുറവ് അത്രേ ഉള്ളൂ കുട്ടിക്ക് '

'പാടെ തള്ളിക്കളയേണ്ടതൊന്നുമല്ല പറഞ്ഞത്, പക്ഷേ "ഇവിടെയാർക്കും ഓസ്‌കാറൊന്നും കിട്ടിയിട്ടില്ലല്ലോ" ഇറക്കിയതോടെ കൃത്യം പടിക്കൽ കൊണ്ടുപോയി കലമുടച്ചു'

' ഇന്നാട്ടിലെ അടിമ ജീവിതം ജീവിക്കുന്ന നടിമാർക്ക് ഇടയിൽ നിഖില അവൾ ഒരു വെറൈറ്റി ആൾ തന്നെ ആണ്. ജീവിതത്തിനെയും ജോലിയെയും താൻ ജീവിക്കുന്ന ലോകത്തെയും കുറിച്ച് കൃത്യമായ ധാരണ ഉള്ള ഒരു പെൺകുട്ടിക്ക് അതിന്റെതായ ഒരു ആറ്റിറ്റ്യൂഡ് കാണും, ഇഷ്ടപ്പെടില്ലേൽ മാറി നിന്ന് മോങ്ങുക അല്ലാതെ വേറെ വഴിയില്ല. പേട്ടനും ഏട്ടന്നും ഇക്കയ്ക്കും അടിമ കോവികും താങ്ങി ജീവിക്കുന്ന കുലസ്ത്രീകൾക്ക് കുരു പൊട്ടുക സ്വാഭാവികം ആണ്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+