നിഖില വിമല്‍ 'ഒരു തേങ്ങയും ഇല്ലെന്ന്' പറഞ്ഞാല്‍ എന്താണ് പ്രശ്നം; ഇതൊക്കെ വെറും നാടകമാണ്
അഭിമുഖങ്ങളിലും മറ്റും തന്റെ നിലപാടുകള്‍ വ്യക്തമായ രീതിയില്‍ തന്നെ പറയുന്ന നടിയാണ് നിഖില വിമല്‍. താരത്തിന്റെ ഈ രീതി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചർച്ചകള്‍ക്ക് നേരത്തെ തന്നെ ഇടയാക്കിയിട്ടുമുണ്ട്. മേപ്പടിയാന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് നിഖില പറഞ്ഞ കമന്റും ഇത്തരത്തില്‍ അടുത്തിടെ വൈറലായി മാറുകയും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത് വരികയും ചെയ്തു.
അടുത്തിടെ പുറത്തിറങ്ങിയ കഥ ഇന്നുവരെ എന്ന വിഷ്ണു മോഹന്‍ ചിത്രത്തില്‍ നിഖില വിമലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വിഷ്ണു മോഹന്റെ ആദ്യ ചിത്രമായ മേപ്പടിയാനിലേക്ക് നിഖിലയെ വിളിച്ചിരുന്നെങ്കിലും ആ ഓഫർ അവർ നിരസിക്കുകയായിരുന്നു. കഥ പറഞ്ഞപ്പോള്‍ അതില്‍ തനിക്ക് അഭിനയിക്കാന്‍ ഒരു തേങ്ങയും ഉണ്ടായിരുന്നില്ലെന്നാണ് തമാശരൂപേണെ നിഖില വിമല്‍ പറഞ്ഞത്.

സംവിധായകന്‍ വിഷ്ണു മോഹന്‍ കൂടി പങ്കെടുത്ത ഒരു അഭിമുഖത്തില്‍ വെച്ച് തികച്ചും സാധാരണമായി രീതിയിലായിരുന്നു നിഖിലയുടെ പ്രതികരണം. എന്നാല്‍ സോഷ്യല്‍ മീഡിയയിലേക്ക് എത്തിയപ്പോള്‍ ഇത് രാഷ്ട്രീയം അടക്കം കലർത്തി നിഖിലയ്ക്ക് എതിരായ വിമർശനവും പരിഹാസവും അധിക്ഷേപം വരെ ആയി മാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പത്മിനി ധനേഷ് എന്നയാള്‍ സിനിഫൈല്‍ എന്ന സിനിമ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി മാറുന്നത്.
നിഖില വിമല്‍ ഒരു തേങ്ങയും ഇല്ലെന്ന് പറഞ്ഞതില്‍ എന്താണ് പ്രശ്നമെന്നാണ് പത്മിനി ധനേഷ് തന്റെ കുറിപ്പിലൂടെ ചോദിക്കുന്നത്. 'മേപ്പടിയാന്‍' എന്ന സിനിമ സ്ത്രീകള്‍ക്ക് പ്രാധാന്യം ഇല്ലാത്ത സിനിമ തന്നെയാണ്. ആ ചിത്രത്തിലെ താരം കഥയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചർച്ചയായി മാറിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
അതെന്താ 'ഒരു തേങ്ങയും ഇല്ലാന്ന്' പറഞ്ഞാല്‍...? 'മേപ്പടിയാന്‍' എന്ന സിനിമ സ്ത്രീകള്‍ക്ക് പ്രാധാന്യം ഇല്ലാത്ത സിനിമ തന്നെയാണ്.കാരണം കഥയായിരുന്നൂ അതിലെ താരം. ഒപ്പം പുതീയ സംവിധായകനും.
വെറുതേ നായികക്ക് വേണ്ടി കഥ വഴിതിരിച്ച് വിട്ടാല്‍ ബോറുമാവും..
നിഖിലയോടാണ് അതില്‍ അഭിനയിക്കാന്‍ ആദ്യം സംവിധായകന്‍ വിഷ്ണു പറഞ്ഞത്, തിരക്കഥ ചോദിച്ചപ്പോള്‍ റെഡിയായില്ലാന്ന് പറയുകയും, കഥയില്‍ അവര്‍ക്ക് അഭിനയിക്കാനുള്ള ഒരു സ്പെയിസും ഇല്ലായെന്ന് നിഖിലക്ക് തോന്നിയത് കൊണ്ടാണ് സിനിമ ഒഴിവാക്കിയത്.
ഇതേ ആവശ്യവുമായി സംവിധായകന്‍ അനുശ്രീയെ സമീപിച്ചൂ. അവരും അതേ വാദം പറഞ്ഞ് വിട്ടു നിന്നൂ. അത് സ്വാഭാവികമാണ്. വിഷ്ണൂ മോഹന്‍റെ 'കഥ ഇതുവരെ' എന്ന പുതിയ സിനിമയുടെ അഭിമുഖത്തില്‍ എല്ലാവരും ഇരിക്കുമ്പോള്‍ അവരുടെ സൗഹൃദത്തിന്‍റെ സ്പേയ്സിലാണ് അവര്‍ പറഞത് എന്ത്കൊണ്ട് മേപ്പടിയാന്‍ ഒഴിവാക്കി എന്ന് ചോദിച്ചപ്പോള്‍ "സ്ക്രിപ്റ്റില്‍ ഒരു തേങയും ഇല്ലായിരുന്നൂന്ന് പറഞ്ഞത്".
അഭിമുഖം കണ്ടവര്‍ക്കൊക്കെ സംഭവം മനസ്സിലായിട്ടുണ്ട്. പക്ഷേ 'മനോരമക്ക്' ഒരു രസം മൂന്നാല് വാര്‍ത്തയാക്കിമണിക്കൂറുകള്‍ ഇടവിട്ട് പോസ്റ്റ് ചെയ്തൂ. പുതfയ എന്തോ സംഭവം പോലെ നിഖിലയുടെ പേജിലും,മറ്റുള്ളിടത്തും ഹേറ്റ് ക്യാമ്പയിന്‍ തുടങ്ങണം എന്നവര്‍ ആഗ്രഹിച്ചൂ. എന്നിട്ട് നിഖിലയെ വിക്ടിം ആക്കിയെടുത്ത് വീരപരിവേഷം ചെയ്തെടുക്കാനുള്ള നാടകം.












Click it and Unblock the Notifications