Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹാനയെ പാട്ണർ എന്ന് വിളിച്ച് നിമിഷ്; 'ഒടുവിൽ സമ്മതിച്ചല്ലേ,കോമൺസെൻസുള്ളവർക്ക് മനസിലാകും'; കമന്റുകൾ

മലയാളികളുടെ പ്രീയപ്പെട്ട നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. നടിയുടെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കിടാറുണ്ട്. യുട്യൂബ് ചാനലിലൂടേയും നടി വിശേഷം പങ്കുവെയ്ക്കാറുണ്ട്. ഇന്ന് നടിയുടെ പിറന്നാളാണ്. നിരവധി പേർ അഹാനയ്ക്ക് ആശംസ അറിയിക്കുന്നുണ്ട്. എന്നാൽ ഇതിൽ എല്ലാവരുടേയും കണ്ണുടക്കിയത് ഛായാഗ്രാഹകൻ നിമിഷ് രവിയുടെ പിറന്നാൾ ആശംസയാണ്. 'പിറന്നാൾ ആശംസകൾ പാട്ണർ,ബെസ്റ്റ്ഫ്രണ്ട്,കോൺഫുഡന്റ് എന്നാണ് നിമിഷ് കുറിച്ചിരിക്കുന്നത്. ഇതിന് താഴെ അഹാന മറുപടിയും നൽകിയിട്ടുണ്ട്. താങ്ക്യൂ ക്യൂട്ടീ എന്നാണ് നടി കുറിച്ചത്.

അതേസമയം നിമിഷിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നേരത്തേ തന്നെ ഇരുവരും പ്രണയത്തിലാണോയെന്ന സംശയം ആരാധകർ പ്രകടിപ്പിച്ചിരുന്നു. പുതിയ കുറിപ്പോട് കൂടി പ്രണയം പരസ്യമായി സമ്മതിച്ചുവെന്നാണ് പലരും കുറിച്ചിരിക്കുന്നത്. അതിൽ ചില കമന്റുകൾ ഇങ്ങനെയാണ്.

nimish-

'റിലേഷൻഷിപ്പാണെന്ന് കോമൺ സെൻസുള്ളവർക്ക് മനസിലാക്കാം. എന്നിട്ടും ഇപ്പോഴും പലരും ചോദിക്കും അവർ നിങ്ങളോട് അങ്ങനെ പറഞ്ഞോയെന്ന്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇത് പറയുന്നതെന്ന മട്ടിൽ ചിലർ ചോദ്യങ്ങൾ ഉയർത്താറുണ്ട്. എന്നാൽ നിരീക്ഷിക്കൂ,മനസിലാക്കു, അഭിനന്ദിക്കു. അവർ സന്തോഷമായിരിക്കട്ടെ', എന്നായിരുന്നു ഒരാളുടെ കമന്റ്.

രണ്ട് പേർക്കും ജീവിതത്തിൽ അവരുടേതായ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഉണ്ടാകും. അത് കഴിഞ്ഞ് അവർ ഉചിതമായ സമത്ത് വിവാഹം കഴിക്കുമായിരിക്കും', എന്നായിരുന്നു വേറൊരാൾ കുറിച്ചത്. നിങ്ങൾ തമ്മിൽ ലൗ ആണോ? എന്തായാലും സെലക്ഷൻ കൊള്ളാം എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം പതിവ് പോലെ തന്നെ ഇത്തരം കമന്റുകളോടൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല. നേരത്തേ ദിയയുടെ വിവാഹസമയത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കിട്ടപ്പോഴും പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. നിമിഷിന്റേയും അഹാനയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു അന്നത്തെ വാർത്തകൾ. ഇതോടെ നിമിഷ് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായും വിവാഹനിശ്ചയവും കഴിഞ്ഞില്ല. അത് എന്റെ അടുത്ത സുഹൃത്തിന്റെ അനുജത്തിയുടെ വിവാഹമായിരുന്നു, പറഞ്ഞുവെന്നേ ഉള്ളൂ', എന്നായിരുന്നു നിമിഷിന്റെ കുറിപ്പ്.

കുട്ടിക്കാലം മുതലുള്ള അഹാനയുടെ സുഹൃത്താണ് നിമിഷ് രവി. അറിയപ്പെടുന്ന ഛായാഗ്രഹകൻ കൂടിയാണ് നിമിഷ്. 'ലൂക്ക, കിങ് ഓഫ് കൊത്ത, കുറുപ്പ്, റോഷാക് തുങ്ങിയ ചിത്രങ്ങളുടെയെല്ലാം ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് ആയിരുന്നു. നിമിഷും അഹാനയും ചേർന്ന് നിരവധി മ്യൂസിക് ആൽബങ്ങൾ ചെയ്തിട്ടുണ്ട്. ഇതെല്ലാം നേരത്തേ വൻ വൈറലായിരുന്നു.

ദിയയുടെ വിവാഹത്തിന് ശേഷം കുടുംബത്തിൽ ഇനി മൂത്തമകൾ അഹാനയുടെ വിവാഹമായിരിക്കും ഉടൻ ഉണ്ടാകുകയെന്നാണ് നേരത്തേ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു. ഇതോടെ ആരാധകരും കാത്തിരിപ്പിലാണ്. അതിനിടെ അഹാനയ്ക്ക് അമ്മ സിന്ധും പിറന്നാൾ ആശംസ പങ്കുവെച്ചിട്ടുണ്ട്. 'അമ്മുവിനെ പോലൊരു മകൾ ഞങ്ങളുടെ ജീവിതത്തിലും ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നത് തന്നെ സന്തോഷിപ്പിക്കുന്നുണ്ട്. ഇപ്പോൾ നീ എങ്ങനെയാണ് ജീവിക്കുന്നത് അതുപോലെ തുടരുക. ജീവിതം ഏറ്റവും നല്ല രീതിയിൽ തന്നെ ആഘോഷിക്കുക. പിറന്നാൾ ആശംസകൾ. നമ്മൾ രണ്ട് പേരും മാത്രമുള്ള ഈ ചിത്രങ്ങൾ ഏറെ സ്പെഷ്യലാണ്', സിന്ധു കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+