Get Updates
Get notified of breaking news, exclusive insights, and must-see stories!

നിവിൻ പോളി ആവശ്യപ്പെട്ടത് ഒന്നരക്കോടി,തൃഷയുടെ അതേ ഹോട്ടൽ, നഷ്ടം കോടികൾ';തുറന്ന് പറഞ്ഞ് നിർമ്മാതാവ്

പ്രതിഫലത്തിന്റെ പേരിൽ താരങ്ങൾ എടുക്കുന്ന കടുത്ത നിലപാടുകളും അതിന്റെ പേരിൽ നിർമ്മാതാക്കൾക്ക് അനുഭവിക്കേണ്ടി വരുന്ന നഷ്ടങ്ങളെ കുറിച്ചുമെല്ലാം നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ നടൻ നിവിൻ പോളിയിൽ നിന്നും തനിക്കും അത്തരത്തിൽ അനുഭവമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് അനിൽ അമ്പാലക്കര. ഹേയ് ജ്യൂഡ് എന്ന ശ്യാമപ്രസാദ് സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിന്റെ പിടിവാശി കാരണം വൻ നഷ്ടമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഫലത്തിന്റെ കാര്യത്തിൽ നിവിൻ കടുംപിടിത്തം കാണിച്ചിരുന്നുവെന്നും ഡബ്ബിംഗിന് അടക്കം വരില്ലെന്നും നിവിൻ വാശി കാണിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ജയറാമിന്റ മകൻ കാളിദാസിനെ വെച്ചായിരുന്നു സിനിമ പ്ലാൻ ചെയ്തത്. ശ്യാമപ്രസാദ് കാളിദാസിനെ വിളിച്ച് സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. അതിനിടയിലാണ് നിവിനെ പടത്തിലേക്ക് ആലോചിക്കുന്നത്. നിവിൻ ശ്യാമപ്രസാദിന്റെ സിനിമയിൽ അഭിനയിച്ചിരുന്നല്ലോ. മാത്രമല്ല കഥകേട്ടപ്പോൾ പുള്ളിക്കും ഇഷ്ടമുണ്ടായിരുന്നു. സാറ്റലൈറ്റ് മൂല്യമൊക്കെ കിട്ടും മറ്റേത് പുതിയ പയ്യനല്ലേയെന്നൊക്കെ ഔസേപ്പച്ചൻ പറഞ്ഞപ്പോളാണ് നിവിനിലേക്ക് അവസാനം പടം എത്തിയത്.

 nivin-

നിവിൻ പോളി വന്നു,25 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു. പ്രതിഫലമൊക്കെ പറഞ്ഞ് സംസാരിച്ചതായിരുന്നു. മട്ടാഞ്ചേരിയിലായിരുന്നു ലൊക്കേഷൻ തീരുമാനിച്ചത്. എന്നാൽ ഗോവയിൽ പോയി സ്ഥലമൊക്കെ കണ്ടിരുന്നു. അതോണ്ട് അവിടെ തന്നെയാക്കി. സിനിമ എടുക്കുന്നതിന് മുൻപ് താരങ്ങളുടെ പ്രതിഫലമൊക്കെ ഫിലിം ചേംബറിൽ സബ്മിറ്റ് ചെയ്യണം. നിവിന്റെ എഗ്രിമെന്റ് വാങ്ങാൻ പ്രൊഡക്ഷൻ കൺട്രോളർ ചെന്നപ്പോൾ അദ്ദേഹം എഴുതിവെച്ചിരിക്കുന്ന പ്രതിഫലം ഒന്നരകോടി രൂപയായിരുന്നു. അത് പറ്റില്ലെന്ന് ഞാൻ പറഞ്ഞു. ശ്യാമപ്രസാദും നമ്മുക്ക് സംസാരിക്കാമെന്ന് ഉറപ്പ് പറഞ്ഞു. അങ്ങനെ ഷൂട്ടിംഗ് തുടങ്ങി. അവസാനം ഡബ്ബിംഗ് ആയപ്പോൾ മുഴുവൻ പൈസ തരാതെ ഡബ് ചെയ്യില്ലെന്ന് പറഞ്ഞു.

ഷൂട്ടിംഗിനിടയിലും പ്രശ്നങ്ങളായിരുന്നു.ഷൂട്ടിംഗ് നടന്നോണ്ടിരിക്കുമ്പോൾ കോഴിക്കോട് പരിപാടിയുണ്ടെന്ന് പറഞ്ഞ് പുള്ളി പോയി. പിറ്റേന്ന് ഷൂട്ടിംഗ് ഉണ്ട്. തൃഷയായിരുന്നു ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നത്. എല്ലാവരും ബുദ്ധിമുട്ടി. തൃഷയ്ക്ക് ഹോട്ടലിലായിരുന്നു റൂം. അപ്പോൾ ഇദ്ദേഹത്തിനും ആ ഹോട്ടലിൽ തന്നെ മുറിവേണം. ഇതിനിടയിൽ അമേരിക്കയിൽ പരിപാടിയുണ്ടെന്ന് പറഞ്ഞ് പോകാൻ പോയി.

മഴ കാരണവും ഷൂട്ടിംഗ് മുടങ്ങി. ഇതിനിടയിൽ നിവിൻ അമേരിക്കയിൽ പോയി വന്നു. വീണ്ടും ഗോവയിലേക്ക് ഷൂട്ടിംഗ് പോയി. അതൊക്കെ ഒരുപാട് ചിലവായിരുന്നു. ഇതിനിടയിൽ ഒരു ദിവസം റിച്ചി എന്ന ചിത്രത്തിന്റെ പ്രമോഷന് പോണമെന്ന് നിവിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+