ഒരു കുഞ്ഞ് പോലും അറിയാതെ നിവിൻ പണി തുടങ്ങി, പണ്ട് പറഞ്ഞ് വിട്ട കളരിയാശാനെ തിരിച്ചെത്തിച്ചു, കുറിപ്പ് വൈറൽ
മലർവാടി ആർട്സ് ക്ലബ്ബിൽ തുടങ്ങി വളരെപ്പെട്ടെന്ന് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയനായകനായി വളർന്നതാണ് നിവിൻ പോളി. എന്നാൽ സമീപകാലത്തായി നിവിൻ ആരാധകർ കടുത്ത നിരാശയിൽ ആയിരുന്നു. തിയറ്ററിൽ ഹിറ്റുകൾ ഇല്ലാത്തതും ഒപ്പം താരം ശരീരം സൂക്ഷിക്കുന്നില്ലെന്നുളള ആരോപണങ്ങളും നിവിന്റെ കരിയറിൽ ഇരുൾ വീഴ്ത്തി.
എന്നാൽ ഈ അടുത്തായി പുറത്ത് വന്ന നിവിന്റെ ചില ഫോട്ടോകൾ ആരാധകർക്ക് താരത്തിന്റെ വൻ തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്നതാണ്. നിവിന്റെ മാറ്റത്തെ കുറിച്ച് നടനും സംവിധായകനുമായ ആര്യൻ രമണി ഗിരിജാവല്ലഭൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

ആര്യന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
"ഡിയർ സ്റ്റുഡന്റ്സ്" എന്ന സിനിമയുടെ ലൊക്കേഷനിൽ ചെന്ന് പുള്ളിയുടെ ക്യാരവനിൽ കയറിയതും ഞാൻ ഒന്ന് ഞെട്ടി. കഴിഞ്ഞ കുറേ നാളുകളായി ഞാൻ ഇടക്കിടെ കാണുന്ന നിവിൻ പോളി അല്ല. കണ്ണിൽ ഒരു പുതു വെളിച്ചം - വാക്കിലും നോക്കിലും ഒരു പുതു തെളിച്ചം.. !! ആഹാ ചിരിക്കൊക്കെ ആ ഒരു പഴയ ചാം- ആ ഒരു അഴക്... ഐവ!!! ചെക്കന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്.. - ഞാൻ മനസ്സിൽ പറഞ്ഞൂ..
ക്യാരവനിൽ കയറിയ പാടെ ആശാൻ വന്ന് ഇങ്ങോട്ട് കൈ തന്ന് ഹെഡിങ് - "എന്താണ്.. മോനേ.. സുഖല്ലേ..?" പുഞ്ചിരിതൂകിയുള്ള ആ ഒരു "നിവിൻ ശൈലി" യിലുള്ള ചോദിക്കലിൽ മനസ്സിലായി.. ആള് പൊളി മൂഡിൽ ആണ്.. ഞാൻ ചോദിച്ചൂ," എന്താണ് ആകെ ഒരു തെളക്കം..??" മുന്നിൽ ഇരിക്കുന്ന ഫിഷ് - സാലഡ് ബൗളിൽ ഫോർക്ക് എടുത്ത് ഗ്രിൽഡ് ഫിഷിന്റെ മർമ്മം നോക്കി കുത്തിയെടുത്ത് ലറ്റ്യൂസും ചേർത്ത് ഒരു കൊമ്പനെ പോലെ ആശാൻ വായിലാക്കി ചവച്ച് പറഞ്ഞൂ..
" ഇനി നീ നോക്കിക്കോടാ ഞാനൊരു പിടിയങ്ങ് പിടിക്കാൻ പോവാ".. ചവച്ച് കൊണ്ട് എന്നെ നോക്കി പുള്ളി കണ്ണിറുക്കി ഒരു ക്രൗര്യ ചിരിയങ്ങ് ചിരിച്ചൂ.. അത്രേം ടെൻഡർ ആയ ജ്യൂസി ഗ്രിൽഡ് ഫിഷിൽ നിന്നും ഞാൻ വെള്ളം ഇറക്കാതിരിക്കാൻ പാട് പെട്ട് പുള്ളിയുടെ മുഖത്ത് നോക്കിയതും.. എന്റെ ഗ്രിൽഡ് ഫിഷിലേക്കുള്ള ലുക്ക് ശ്രദ്ധിച്ചിട്ടാണോ എന്ന് അറിയില്ല, ആശാൻ ആ പ്ലേറ്റ് അപ്പുറത്തേക്ക് മാറ്റി സേഫാക്കി വെച്ച് (ഒരു മെയ്ഡപ്പ് ആയി പറഞ്ഞതല്ല!! ശരിക്കും അദ്ദേഹമത് ചെയ്തു.
"വർഷങ്ങൾക്ക് ശേഷം" സിനിമയിലെ ആ സീക്ക്വൻസ് വിനീത് ഏട്ടൻ നിവിന്റെ റിയൽ ലൈഫിൽ മുന്നേ എപ്പോഴെങ്കിലും നടന്നത് റീക്രിയേറ്റ് ചെയ്തതാണോ എന്ന് പോലും ഞാൻ സംശയിച്ച് പോയി ) നിവിൻ ബ്രോ എന്നോട് കൈ മുന്നിലെ കണ്ണാടി ടേബിളിൽ അടിച്ച് പറഞ്ഞൂ.. "നീ ഈ എനിക്ക് വന്ന ഈ ചെറിയ മാറ്റം ഒന്നും നോക്കണ്ട.. ഇനി ഒരു വരുന്ന രണ്ട് മാസം കഴിഞ്ഞ് നീ കണ്ടോ മോനെ..." ഞാൻ പറഞ്ഞൂ,"ബ്രോ ഫുൾ പവറിൽ പൊളിക്ക് ബ്രോ..... ഞാൻ എന്നല്ല നാട്ടിലേ നിവിൻ പോളിയേ ഇഷ്ടപ്പെടുന്നവർ- സകല ഫാൻസും കാത്തിരിക്കാ... "! "യെസ്! " - ചെക്കൻ സെറ്റ് മൂഡിൽ..
അന്ന് കഴിഞ്ഞ് പിന്നെ ഞാൻ കാണുന്നത് രണ്ട് മാസത്തിന് ശേഷം ആശാന്റെ പുതിയ ഫ്ലാറ്റിൽ വെച്ചാണ്.. ഫ്ലാറ്റ് മാത്രമായിരുന്നില്ല പുതിയത്, പുതിയ ലുക്കിൽ, പഴയതിനേക്കാളും പ്രസരിപ്പ് ഉള്ള നിവിൻ പോളി..!!! ശെടാ!! മച്ചാൻ രണ്ടും കൽപ്പിച്ച മട്ടാണെന്നാ തോന്നുന്നേ... ! അതാ നിവിൻ പണ്ട് പറഞ്ഞ് വിട്ട കളരിയാശാനെ നിവിൻ തന്നെ തിരിച്ച് കൊണ്ട് വന്നിരിക്കുന്നൂ.. !! ഒരു കുഞ്ഞ് പോലും അറിയാതെ ചെക്കൻ തന്നെ ട്രയിനിംഗ് എല്ലാം തുടങ്ങിയിരിക്കുന്നൂ.. !! അടിപൊളി!!
അന്ന് എനിക്ക് അത്രയും പ്രിയപ്പെട്ട ഒരു നൈറ്റ് ആയിരുന്നൂ- കുട്ടുവിനൊപ്പം പുള്ളിയുടെ ഹോം തീയറ്ററിൽ നിവിൻ എന്നെ കൊണ്ട് പോയി, ഇഷ്ടപ്പെട്ട സിനിമകൾ ഇഷ്ടപ്പെട്ട ഴോൺറകൾ കുറേ.. തമാശകൾ.. കുറേ ഫ്യൂച്ചർ പ്ലാനുകൾ.. അങ്ങനെ കുറേ സംസാരിച്ച് അവസാനം ഇറങ്ങാൻ നേരം ഞാൻ പറഞ്ഞൂ, "മൊത്തം ലുക്ക് തന്നെ മാറിട്ടോ ഈ പിടി തന്നെ പിടിച്ചോ.. സെറ്റ് ആണ്!!" പുള്ളി പുഞ്ചിരിച്ച് പറഞ്ഞൂ, "എടാ തീർന്നിട്ടില്ല... ഞാൻ തുടങ്ങീട്ടേ ഉള്ളൂ.. " ഞാൻ ആ നിമിഷം ഉറപ്പിച്ചൂ.. എന്റെ തോന്നൽ മാത്രം അല്ല, നിവിൻ ശരിക്കും രണ്ടും കൽപ്പിച്ചാ.. ഞാൻ ആഗ്രഹിക്കുന്ന നിവിൻ പോളിയേ ഞാൻ അന്ന് അവിടെ കണ്ടൂ.. എന്റെ നായകനെ ഞാൻ അവിടെ കണ്ടൂ.. !!
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications