Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയേയും മോഹൻലാലിനേയും തൊടാനുള്ള ധൈര്യം ലിസ്റ്റിനില്ല, പൃഥ്വി ചങ്ക്..പറഞ്ഞത് ആ നടനെയോ? പൊരിഞ്ഞ ചർച്ച

കൊച്ചി: സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയ്ക്ക് തിരികൊളുത്തി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മലയാള സിനിമയിലെ ഒരു പ്രമുഖന്‍ നടന്‍ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നാണ് ലിസ്റ്റിൻ പറഞ്ഞത്. ദിലീപിനെ നായകനാക്കി ലിസ്റ്റിൻ ഒരുക്കിന്ന ദി പ്രിൻസ് ആന്റ് ഫാമിലി എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് ലിസ്റ്റിന്റ് പ്രതികരണം.

'മലയാള സിനിമയിൽ വന്നിട്ട് 15 വർഷമായി. നിരവധി സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഇന്ന് ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക്തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാല പടക്കത്തിന് ഇന്ന് തിരികൊളുത്തിയിട്ടുള്ളത്. ഞാനിത് പറയുമ്പോൾ ആ നടൻ ഇത് കാണും. ആ നടൻ ചെയ്തത് വലിയ തെറ്റാണ് എന്ന് ഞാൻ ഓർമ്മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവർത്തിക്കരുത്, കാരണം, അങ്ങനെ തുടർന്നു കഴിഞ്ഞാൽ അത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്കും കാരണമാകും എന്ന് ഞാൻ അറിയിക്കുന്നു', ലിസ്റ്റിൽ സ്റ്റീഫൻ പറഞ്ഞു.

listen2-174624

സ്റ്റീഫൻ ഏത് നടനെ ഉദ്ദേശിച്ചാണ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയതെന്നാണ് പലരും ഉയർത്തുന്ന ചോദ്യം. എന്തായാലും നിരവധി കമന്റുകളാണ് ലിസ്റ്റിന്റെ പ്രതികരണത്തിൽ സോഷ്യൽ മീഡിയയിൽ ഉയരുന്നുത്. ചില കമന്റുകൾ വായിക്കാം 'ഇന്ന് ഇങ്ങേർ പൊട്ടിച്ച ഉണ്ട സീനിയർ നടന്മാർക്ക് എതിരെ ആവില്ല, Big M's ന് എതിരെ ഉണ്ട ഇല്ലാ വെടി വെക്കാൻ മാത്രമുള്ള ബലം ലിസ്റ്റിന് ആയിട്ടില്ല... ഇൻഡസ്ട്രി എന്നാൽ ഇപ്പോളും അവർ രണ്ടാളും തന്നെ ആണ്.പിന്നെ വരുന്നത് ദിലീപ് പൃഥ്വി ആണ് ദിലീപ് ആ വേദിയിൽ ഉണ്ട് പിന്നെ പൃഥ്വി അങ്ങേർക്ക് എതിരെ ഒന്നും പറയില്ല മച്ചാനും മച്ചാൻ അല്ലെ.

പിന്നെ വരുന്നത് നിവിൻ ആണ് അങ്ങേര് പിന്നെ ഇപ്പോൾ ആർക്ക് ചവിട്ടാനുള്ള മരം ആയത്കൊണ്ട് സാധ്യത ഉണ്ട്.. നിവിൻ ആണെങ്കിൽ അവനൊരു കംബാക്ക് കിട്ടിയാൽ ചവിട്ടിയവരുടെ ഓക്കേ ഓഫീസ് അവൻ പൂട്ടിക്കും. അടുത്ത സാധ്യത ദുൽഖർ ആണ്. അങ്ങേരെ പിടിച്ചു തോണ്ടാൻ മാത്രം ലിസ്റ്റിൻ എല്ലാം പവർ ഉണ്ടോ... I'm game സിനിമയെ പറ്റി ആവും ചിലപ്പോ ഇവൻ പറഞ്ഞ സംഭവം, ആ പ്രൊജക്റ്റ്‌ ഓൺ ആയിട്ടുള്ള സമയം ആണല്ലോ.നഹാസ് സോഫിയ പോൾ ഇഷ്യൂ ഉണ്ട്', ഒരാൾ കമന്റിൽ പറഞ്ഞു.

നിവിൻ പോളി ആകാൻ യാതൊരു സാധ്യതയും ഇല്ലെന്നും നിവിന്റെ ഏറ്റവും പുതിയ ചിത്രമായ ബേബി ഗേളിന്റെ പ്രൊഡ്യൂസർ ലിസ്റ്റിനാണെന്നുമാണ് ഈ കമന്റിന് മറുപടിയായി ചിലർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ നിവിൻ പോളി ബേബി ഗേളിന്റെ ലൊക്കേഷനിൽ നിന്നും ഇറങ്ങിപ്പോയെന്നും അതാണ് ലിസ്റ്റിനെ ചൊടിപ്പിച്ചതെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

ലിസ്റ്റിൻ പറഞ്ഞത് ധ്യാൻ ശ്രീനിവാസനെ കുറിച്ചാണോയെന്ന സംശയമാണ് മറ്റൊരാൾ പങ്കുവെയ്ക്കുന്നത്. 'ഇയാൾ പറഞ്ഞത് ധ്യാനിനെ കുറിച്ചാണ്. പ്രിൻസ് പ്രൊമോഷനോ ഇന്റർവ്യൂനോ ഒന്നും ധ്യാൻ പങ്കെടുത്തില്ല.ഇന്ന് നടന്ന പരിപാടിക്കും പോയില്ല പകരം 16ന് ഇറങ്ങാൻ പോണ പടത്തിന്റെ പ്രൊമോഷൻ ചെയ്യാൻ പോയി', എന്നാണ് കമന്റ്.

അതേസമയം പേര് പറയാതെ ഇത്തരമൊരു വിമർശനം നടത്തിയതിൽ ലിസ്റ്റിനെതിരെ ചിലർ തിരിയുന്നുണ്ട്. 'ഇത്രേം ആക്രോശിച്ചു പറയാൻ പറ്റുന്ന ഇവന് അത് നേരിട്ട് പറയാൻ പറ്റില്ലേ ..? അങ്ങിനെ ഇല്ലെങ്കിൽ ആ വ്യക്തി ആരെന്ന് പറയണം അല്ലാതെ ഇതുപോലെ വീമ്പ് പറയരുത്', എന്നാണ് ഒരാൾ കുറിച്ചത്. 'ഇത്രേം ആക്രോശിച്ചു പറയാൻ പറ്റുന്ന ഇവന് അത് നേരിട്ട് പറയാൻ പറ്റില്ലേ ..? അങ്ങിനെ ഇല്ലെങ്കിൽ ആ വ്യക്തി ആരെന്ന് പറയണം അല്ലാതെ ഇതുപോലെ വീമ്പ് പറയരുത്', 'നടൻ ആരാണെന്നും, അയാൾ പറഞ്ഞതെന്തെന്നും പറഞ്ഞിട്ട് ഇനി ജീവിതത്തിൽ ഒരു സിനിമയിൽ പോലും ഇതിന്റെ പേരിൽ അവസരം കിട്ടിയില്ലെങ്കിലും അതിന്റെ പേരിൽ തൂമ്പയെടുത്ത് കിളച്ച് ജീവിക്കേണ്ടി വന്നാലും കുഴപ്പമില്ല എന്ന് നട്ടെല്ല് ഉയർത്തി നിന്ന് പറയാൻ ധൈര്യമില്ലെങ്കിൽ സ്റ്റേജിൽ കേറി നിന്ന് ആർക്കും മനസ്സിലാവാത്ത ഗീർവാണം അടിക്കരുത്' ഇങ്ങനെ പോകുന്നു ലിസ്റ്റിനെ വിമർശിച്ചുള്ള കമന്റ്. ദിലീപിനെ വെച്ച് സിനിമ ചെയ്ത തെറ്റിനേക്കാൾ വലുതൊന്നും ഇപ്പോൾ മറ്റാരും ചെയ്തിട്ടില്ലെന്നാണ് ചിലരുടെ വിമർശനം.

'എന്തെങ്കിലും കാര്യം പ്രത്യേകിച്ച് മോശം അല്ലെങ്കിൽ തെറ്റ് പറയാൻ ഉണ്ടെങ്കിൽ അയാളുടെ പേര് എടുത്ത് പറയണം അല്ലാതെ പ്രമുഖ മുൻനിര നടൻ എന്നൊക്കെ പറഞ്ഞത് കൊണ്ട് ഇതിപ്പോൾ എല്ലാ മുൻനിര നടന്മാരെയും സംശയമുനയിൽ നിർത്തേണ്ടിവരും. പിന്നെ ആദർശവും നീതി ന്യായം ഉൾപ്പെടെ മറ്റുള്ളവരോട് ഉപദേശം,വാണിംഗ് ഒക്കെ പറയുമ്പോൾ താങ്കൾ ഇപ്പോൾ എടുത്ത സിനിമയിലെ നായകൻ ദിലീപാണ് എന്നത് മറക്കരുത്. അതോ ഇപ്പോളത്തെ സിനിമയ്ക്ക് ശ്രദ്ധ കിട്ടാത്തതും അതിന്റെ റിസൾട്ടിൽ ഉള്ള ഭയവും കാരണം താങ്കൾ ഇത് പ്രൊമോട്ട് ചെയ്യാൻ വേണ്ടി ഇങ്ങനെ ഒക്കെ പറഞ്ഞതാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്', ഒരാൾ കമന്റിൽ പറഞ്ഞു.

ലിസ്റ്റിനോട് ചോദിച്ചു, നന്നായി ആലോചിച്ചോ; ദിലീപ്

പുതിയ തലമുറയിലെ ആളുകളുടെ കൂടെ ജോലി ചെയ്യാൻ ഞാൻ എപ്പോഴേ തയ്യാറാണെന്ന് നടൻ ദിലീപ്. അതേസമയം തന്നെ വെച്ച് സിനിമ ചെയ്യുന്നതിനെ കുറിച്ച് നന്നായി ആലോചിച്ചിരുന്നോ എന്ന് താൻ ലിസ്റ്റിനോട് ചോദിച്ചിരുന്നുവെന്ന് നടൻ ദിലീപ് പറഞ്ഞു. പ്രിൻസ് ആന്റ് ഫാമിലി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് ദിലീപിന്റെ പ്രതികരണം.

'ഞാനും സ്റ്റീഫനും പല സമയത്തും സിനിമകളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നെ വെച്ച് ചെയ്യുന്ന സിനിമയെ കുറിച്ചല്ല പക്ഷേ. ഒരു ദിവസം എന്നെ വിളിച്ച് പറഞ്ഞു സിനിമയെ കുറിച്ച് സംസാരിക്കാനുണ്ടെന്ന്. വരാൻ ഞാൻ ആവശ്യപ്പെടുകയും ചെയ്തു. തിരക്കഥാകൃത്തിനേയും സംവിധായകനേയും കൂട്ടിയാണ് വന്നത്. ഞാൻ ചോദിച്ചത് സത്യത്തിൽ ആലോചിച്ച് തന്നെയാണോ എന്നെ വെച്ച് സിനിമ ചെയ്യുന്നതെന്നാണ്. അപ്പോൾ പറഞ്ഞത് നിങ്ങൾ ഈ സിനിമയുടെ കഥയൊന്ന് കേൾക്കെന്നാണ്.

ഞാൻ അങ്ങനെ പ്രിൻസിന്റെ കഥ കേട്ടു. ഈ സിനിമ ഇത്രയും പെട്ടെന്ന് ചെയ്തതിന് കാരണം ഈ സിനിമ ആനുകാലിക പ്രസക്തിയുള്ള സിനിമയാണ്. നമ്മൾ എല്ലാരും പ്രൈവസി ആഗ്രഹിക്കുന്നവരാണ് എന്നാൽ അത് എല്ലാവർക്കും കിട്ടുന്നില്ല. അങ്ങനെ ഏറ്റവും കൂടുതൽ പ്രൈവസി ആഗ്രഹിക്കുന്ന പ്രിൻസ് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നടത്തുന്ന കഷ്ടപ്പാടുകളാണ് സിനിമ പറയുന്നത്. പുതിയ തലമുറയിലെ ആളുകളുടെ കൂടെ ജോലി ചെയ്യാൻ ഞാൻ എപ്പോഴേ തയ്യാറാണ്', ദിലീപ് പറഞ്ഞു.

അതേസമയം പുതിയ പടത്തിന്റെ പ്രമോഷൻ വീഡിയോകൾക്ക് താഴേയും ദിലീപിനെ വിമർശിച്ചുള്ള കമന്റുകൾ നിറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് ചൂണ്ടിക്കാട്ടിയാണ് കുറ്റപ്പെടുത്തൽ. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ താങ്കളുടെ ചിത്രങ്ങൾ ഇനി കുടുംബങ്ങൾ കാണില്ലെന്നാണ് കമന്റ്. ' സമയത്തെ കുറ്റം പറയേണ്ട മിസ്റ്റർ ദിലീപ് തന്റെ കയ്യിലിരിപ്പ്.. അഹങ്കാരം..! ഒരു നിരാലംബയായ സ്ത്രീയേ പീഡിപ്പിക്കാനും,. അത് വീഡിയോയിൽ പകർത്താനും ക്വട്ടേഷൻ കൊടുത്ത ഒരുത്തന്റെ പടം അത് ഇനി ആരായാലും, അമ്മയും സഹോദരിയും മകളും ഉള്ള ഒരു മലയാളിയും കാണില്ല', ഒരാൾ കമന്റിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+