'വിനീതിനോട് ഫോൺ വിളിച്ച് ചോദിച്ചു,വിട്ടിൽ പോയും ചോദിച്ചു..മറുപടി ഇങ്ങനെയായിരുന്നു'; നിവിൻ പോളി പറയുന്നു
കൊച്ചി: വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ നായകൻമാരായ ധ്യാനിനും പ്രണവ് മോഹൻലിനൊപ്പം കൈയ്യടി നേടിയ താരമാണ് നിവിൻ പോളി. ചിത്രത്തിൽ അതിഥി താരമായി വളരെ കുറഞ്ഞ സമയം മാത്രമായിരുന്നു നിവിൻ ഉണ്ടായിരുന്നത്. എന്നാൽ നിവിന്റെ 'നിവിൻ മോളി' എന്ന കഥാപാത്രം തീയറ്ററിൽ വലിയ ചിരിപടർത്തി.
നിതിന്റെ പ്രകനം മാത്രമല്ല, നിതിന്റെ ഡയലോഗുകൾക്കും വലിയ കൈയ്യടിയാണ് ലഭിച്ചത്. സെൽഫ് ട്രോളുകൾ ആയിരുന്നു നിവിന്റെ മിക്ക ഡയലോഗുകളും. ഇപ്പോഴിതാ സെൽഫ് ട്രോൾ ഡയലോഗുകൾ വന്നത് എങ്ങനെയാണെന്ന് പറയുകയാണ് നിവിൻ. തന്റെ പുതിയ ചിത്രമായ 'മലയാളി ഫ്രം ഇന്ത്യ'യുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു നിവിന്റെ പ്രതികരണം.

നിതിൻ മോളിയെന്ന കഥാപാത്രം ചെയ്യാൻ ടെൻഷൻ ഉണ്ടായിരുന്നുവെന്നും വിനീതിനെ ബ്ലൈൻഡായി വിശ്വസിച്ചാണ് താൻ ആ കഥാപാത്രം ചെയ്തതെന്നും നിവിൻ പറയുന്നു.' വിനീതിന്റെ ഐഡിയയാണ്. അതിൽ എനിക്കൊരു പങ്കും ഇല്ല. വിനീതിന് അങ്ങനെയൊരു റോൾ എഴുതാൻ നമ്മുടെ കരിയറിന്റെ പാത്ത് സഹായിച്ചെന്ന് തോന്നുന്നു. സത്യം പറഞ്ഞാൽ ഇത്ര വലിയ രീതിയിൽ സ്വീകരിക്കപ്പെടുമെന്ന് കരുതിയില്ല. ഒരു ഗസ്റ്റ് റോൾ ആയിരുന്നല്ലോ. പക്ഷേ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. പലരും മെസേജ് അയച്ചു.
തന്റെ അവസ്ഥ വെച്ച് സിനിമയിലെ ഡയലോഗുകൾ ഉള്ളിൽ നിന്ന് വരുമല്ലോയെന്നും തമാശ രൂപേണ നിവിൻ പറഞ്ഞു. 'അതൊക്കെ ഉള്ളിൽ നിന്ന് വരുമല്ലോ. നമ്മുടെയൊക്കെ അവസ്ഥ വെച്ചിട്ട് അത് ഉള്ളിൽ നിന്ന് വന്നല്ലേ പറ്റൂ. ആദ്യമായിട്ട് കഥ കേട്ടപ്പോൾ എനിക്കിത്തിരി പേടി ഉണ്ടായിരുന്നു. അങ്ങനെ ഡയലോഗ് പറയാനൊക്കെ പേടിയുണ്ടായിരുന്നു. വിനീതിനോട് ഞാനത് പറയുകയും ചെയ്തു. പ്രേക്ഷകർ അത് എങ്ങനെയെടുക്കുമെന്ന് എനിക്ക് മനസിലാകുന്നും ഇല്ല. അത് വേണോയെന്ന് പല തവണ ചോദിച്ചു.
വിനീതിന്റെ വീട്ടിൽ ചെന്ന് ചോദിച്ചു, വഴിയിൽ വെച്ച് ചോദിച്ചു, ഫോൺ വിളിച്ചു ചോദിച്ചു, അഞ്ചാറ് പേരെ കൊണ്ട് വിളിച്ച് ചോദിപ്പിച്ചു. പക്ഷെ എല്ലാ പ്രാവശ്യവും വിനീത് പറയുന്നത് എടാ ഇത് എനിക്ക് വർക്കാണ് ഇത്രയും നാൾ എന്നെ വിശ്വസിച്ചില്ലേ എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ബ്ലൈൻഡായി വിനീതിനെ വിശ്വസിച്ച് ക്യാരക്ടർ ആണത്', താരം വ്യത്തമാക്കി.












Click it and Unblock the Notifications