Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിവിൻ പോളി ആ ദിവസം ദുബായിൽ ആയിരുന്നില്ല'; പരാതി വ്യാജം? തെളിവുമായി വിനീത് ശ്രീനിവാസൻ

നിവിൻ പോളിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പരാതിക്കാരി പറയുന്ന ദിവസം നിവിൻ തനിക്കൊപ്പം 'വർഷങ്ങൾക്കിപ്പുറം' എന്ന ഷൂട്ടിങ് ലൊക്കേഷനിലായിരുന്നുവെന്ന് താരം പറഞ്ഞു. നിവിൻ ലൊക്കേഷനിൽ ഉണ്ടായിരുന്നതിന്റെ ഫോട്ടോകൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈയ്യിൽ ഉണ്ടെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും ആലുവയിൽ ഉള്ള ഫാർമ എന്ന വെബ് സീരീസിന്റെ ലൊക്കേഷനിലേക്കാണ് നിവിൻ പോയതെന്നും വിനീത് വ്യക്തമാക്കി. അതേസമയം അടുത്ത ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പമായിരുന്നുവെന്ന് ഫാർമയുടെ സംവിധായകൻ അരുണും വ്യക്തമാക്കി.

nivinvineeth

നിവിൻ പോളിക്കെതിരെ നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടല്‍ മുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. 14, 15 ,16 തീയതികളിലാണ് ഉപദ്രവിച്ചത്. 17 ന് താൻ നാട്ടിൽ വന്നു എന്നാണ് പരാതിക്കാരി പറഞ്ഞത്. എന്നാൽ ഈ ആരോപണങ്ങൾ വിനീത് തളളുന്നു. പരാതിക്കാരി പറയുന്ന ദിവസങ്ങളായ ഡിസംബർ 14,15 തീയതികളിൽ നിവിൻ വർഷങ്ങൾക്ക് ശേഷം സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ തനിക്കൊപ്പം ഉണ്ടായിരുന്നു. . 15 പുലര്‍ച്ചെ വരെ തനിക്കൊപ്പമായിരുന്നു. എറണാകുളത്ത് നൂക്ലിയസ് മാളിലും ക്രൗൺ പ്ലാസയിലും വെച്ചാണ് ഷൂട്ടിങ് നടന്ന്. അതുകഴിഞ്ഞ് ഞങ്ങൾ കുറച്ച് സമയം സംസാരിച്ച് കഴിഞ്ഞാണ് പോയത്. ക്രൗൺ പ്ലാസയിലാണ് ഞങ്ങൾ ഉണ്ടായത്. അവൻ എന്നോട് പറഞ്ഞത് ഫാർമ എന്ന വെബ് സീരിസിന്റെ ഷൂട്ടിന് പോകുകയാണെന്ന് പറഞ്ഞാണ് പോയത്. നാട്ടിൽ തന്നെയായിരുന്നു അതിന്റെ ഷൂട്ടിങ്ങ്.

ക്രൗൺ പ്ലാസയിൽ ചോദിച്ചാൽ നിവിന്റെ സിസിടിവി ഫൂട്ടേജ് കിട്ടും. 300 ൽ അധികം ജൂനിയർ ആർട്ടിസ്റ്റുകൾ അന്ന് നിവിനൊപ്പം ഉണ്ടായിരുന്നു സെറ്റിൽ. ഇവരൊക്കെ സാക്ഷികളാണ്. അന്ന് നിവിനൊപ്പം ഷൂട്ടിങ്ങിൽ നടി കൂടിയായ പാർവതി കൃഷ്ണയും ഉണ്ടായിരുന്നു. ആരോട് ചോദിച്ചാലും നിവിൻ അവിടെ ഉണ്ടായിരുന്നുവെന്ന് അറിയാം. അത്തരത്തിൽ നിരവധി തെളിവുകൾ ഉണ്ട്.

ഒറ്റയ്ക്ക് വഴിവെട്ടി വന്നനാട എന്ന് പറയുന്ന ആ സീനുകളുടെ ഷൂട്ടൊക്കെ ഈ ദിവസങ്ങളിലാണ് നടന്നത്', വിനീത് ശ്രീനിവാസൻ പറഞ്ഞു.

അതേസമയം നിവിൻ വീനീതിന്റെ സെറ്റിൽ നിന്നും നേരെ വന്നത് തന്റെ സെറ്റിലേക്കായിരുന്നുവെന്ന് ഫാർമയുടെ സംവിധായകൻ അരുൺ പറഞ്ഞു. 15,16 എന്നീ തീയതികളിലെല്ലാം അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ട്. അതിനിടയിൽ അദ്ദേഹത്തിന് വിദേശ യാത്ര ചെയ്യാൻ പോയിട്ട് യാത്ര ചെയ്യാൻ പോലും സാധിക്കില്ല. ഞങ്ങൾ ആലുവയിലായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ഇതിന്റെയെല്ലാം വിഷ്വലുകൾ ഉണ്ട്. അന്വേഷണങ്ങളുമായി ഞങ്ങൾ സഹകരിക്കും. ഒരേ വ്യക്തി ഒരേ സമയം രണ്ട് സമയം ഉണ്ടാകില്ലല്ലോ.'. അരുൺ പറഞ്ഞു.

മൂന്നുദിവസം ദുബായിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചു. മയക്കുമരുന്ന് നൽകിയായിരുന്നു പീഡനം എന്നായിരുന്നു നിവിനെതിരായ പരാതിക്കാരിയുടെ ആരോപണം. പരാതിക്കാരിയുടെ വനിത സുഹൃത്തും മറ്റു നാലു പേരും കേസില്‍ പ്രതികളാണ്. സുഹൃത്തായ ശ്രേയയാണ് പരാതിക്കാരിയെ നിവിന്റെ മുന്നിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ശ്രേയയാണ് കേസിലെ ഒന്നാംപ്രതി. നിര്‍മാതാവ് സുനില്‍ എ കെയാണ് രണ്ടാം പ്രതി. ഇതുകൂടാതെ, മറ്റു രണ്ടു പേരും കേസില്‍ പ്രതികളാണ്. കേസിൽ നിവിനെ ആറാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+