വൈറലായത് മാത്രമല്ല; 'സുരേശന്റെയും സുമലതയുടെയും' പാട്ടുകൾ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്
2022 ലെ സംസ്ഥാന ഫിലിം അവാർഡുകളിൽ ഏഴ് അവാർഡ് സ്വന്തമാക്കിയ സിനിമയാണ് ന്നാ താൻ കേസ് കൊട്. ആ സിനിമ കണ്ടിറങ്ങിയ ആരും മറക്കാൻ സാധ്യതയില്ലാത്ത കഥാപാത്രമാണ് സുരേഷിന്റേയും സുമലതയുടേയും. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇപ്പോൾ ന്നാ താൻ കേസ് കൊട് സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിൽ രാജേഷും ചിത്രയും ആണ് ഈ കഥാപാത്രങ്ങളായി എത്തുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

P C: Facebook
ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. ഇതിലെ പാട്ടുകൾ നേരത്തെ തന്നെ വൈറൽ ആയിരുന്നു. ഡോൺ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകയ്ക്കാണ് അടുത്തിടെ സോണി മ്യൂസിക് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. എട്ട് പാട്ടുകളാണ് ഈ ചിത്രത്തിൽ ഉള്ളത്.
ആദ്യം പുറത്തുവിട്ട പാട്ട് വൻ ഓളമാണ് ഉണ്ടാക്കിയത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായിരുന്നു സിനിമ ചിത്രീകരിച്ചത്. നൂറ് ദിവസത്തിന് മുകളിൽ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഒരേ കഥ മൂന്ന് കാലഘട്ടങ്ങളിലൂടെ പറയുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വലിയ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ന്നാ താൻ താൻ കേസ് കൊട് പോലെ ഹിറ്റ് ചിത്രമാകും സുരേശന്റെയും സുമലതയുടെയും പ്രണയമെന്നാണ് പ്രതീക്ഷ
ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് മനു ടോമി, രാഹുൽ നായർ, സബിൻ ഊരാളുക്കണ്ടി എന്നിവർ ഛായഗ്രഹണ. പ്രൊഡക്ഷൻ ഡിസൈനർ കെ കെ മുരളീധരൻ, എഡിറ്റർ ആകാശ് തോമസ്,
മ്യൂസിക് ഡോൺ വിൻ സെന്റ്. ക്രീയേറ്റീവ് ഡയറക്ടർ സുധീഷ് ഗോപിനാഥ്, ആർട്ട് ഡയറക്ഷൻ ജിത്തു സെബാസ്റ്റ്യൻ , മിഥുൻ ചാലിശ്ശേരി, സിങ്ക് ആന്റ് സൗണ്ട് ഡിസൈൻ അനിൽ രാധാകൃഷ്ണൻ. സൗണ്ട് മിക്സിംഗ് സിനോയ് ജോസഫ്, ലിറിക്സ് വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ.












Click it and Unblock the Notifications