പുതിയ ചിത്രങ്ങളില്ല, തമന്ന വിവാഹത്തിനൊരുങ്ങുന്നു? ഇനിയും കാത്തിരിക്കേണ്ടെന്ന് മാതാപിതാക്കള്‍
ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് തമന്ന ഭാട്യ. ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച തമന്ന തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികനടിമാരില്‍ ഒരാളാണ്. ജയിലറിലെ കാവലായ്യ എന്ന പാട്ടിലെ നൃത്തരംഗം തമന്ന മനോഹരമാക്കിയിരുന്നു. മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ദിലീപ് ചിത്രം ബാന്ദ്രയിലെ നായിക വേഷവും താരം മനോഹരമാക്കി.
ബോളിവുഡ് താരം വിജയ് വര്‍മ്മയുമായി താരം പ്രണയത്തിലാണ് എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇരുവരും ഡേറ്റിംഗിലാണ് എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2 റിലീസിംഗിനിടെയാണ് തമന്നയും വിജയ് വര്‍മ്മയും തമ്മിലുള്ള ബന്ധം പരസ്യമായത്. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഇരുവരുടേയും മാതാപിതാക്കള്‍ വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ഭോലാ ശങ്കറിലും രജനികാന്ത് നായകനായ ജയിലറിലെ കാവാല എന്ന ഗാനത്തിലും ബാന്ദ്രയിലും അഭിനയിച്ചതിന് ശേഷം തമന്ന ഭാട്യ പുതിയ സിനിമകളൊന്നും ഒപ്പിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം വിവാഹത്തെ കുറിച്ചുള്ള ഈ റിപ്പോര്‍ട്ടുകളോട് തമന്നയും വിജയും പ്രതികരിച്ചിട്ടില്ല.
നേരത്തെ വിവാഹത്തെ കുറിച്ച് തമന്ന തന്നെ തുറന്ന് പറഞ്ഞിരുന്നു. വിവാഹം ഒരു വലിയ ഉത്തരവാദിത്തമാണെന്നും അതിന് മാനസികമായി തയ്യാറാകേണ്ടതുണ്ട് എന്നും നടി പറഞ്ഞിരുന്നു. 33 കാരിയാണ് തമന്ന. 18 വര്‍ഷം മുമ്പ് തന്റെ കരിയര്‍ ആരംഭിച്ചപ്പോള്‍ വെറും എട്ട് മുതല്‍ 10 വര്‍ഷം വരെ മാത്രമെ സിനിമയില്‍ ഉണ്ടാകൂ എന്നായിരുന്നു താന്‍ കരുതിയിരുന്നത് എന്ന് തമന്ന പറഞ്ഞിരുന്നു.
'അന്ന് 30 വയസാകുമ്പോഴേക്കും വിവാഹിതയാകുമെന്നും രണ്ട് കുട്ടികളുണ്ടാകുമെന്നുമായിരുന്നു എന്റെ സങ്കല്‍പം. എന്നാല്‍ ജീവിതം വ്യത്യസ്തമായി നീങ്ങി. അന്നൊക്കെ ഒരു നടിയുടെ കരിയര്‍ 8-10 വര്‍ഷം മാത്രമായിരുന്നു. അതിനാല്‍ തന്നെ 30 ന് ശേഷം ഞാന്‍ കരിയര്‍ പ്ലാന്‍ ചെയ്തിരുന്നില്ല. ഇപ്പോള്‍ 30 വയസായപ്പോള്‍ പുതിയതായി ജനിച്ചത് പോലെയാണ് തോന്നുന്നത്,' എന്നായിരുന്നു തമന്ന പറഞ്ഞത്.
2005 ല്‍ പുറത്തിറങ്ങിയ ചാന്ദ് സാ റോഷന്‍ ചേഹേര എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 2007-ല്‍ പുറത്തിറങ്ങിയ ഹാപ്പി ഡേയ്സ്, കല്ലൂരി എന്നീ ചിത്രങ്ങള്‍ വഴിത്തിരിവായി. ഈ സിനിമകളുടെ വാണിജ്യ വിജയം തെലുങ്കിലും തമിഴിലും ഒരു പ്രധാന നടി എന്ന നിലയില്‍ തമന്നക്ക് കരിയര്‍ സ്ഥാപിക്കാന്‍ സഹായകമായി. നിലവില്‍ വിവിധ ഭാഷകളിലായി 75 ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.












Click it and Unblock the Notifications