'അനീഷിന് പിആർ ഇല്ലെന്നോ? ഏത് വകുപ്പിലാണ് ഹീറോയും മാസ്സും ഒക്കെ ആകുന്നത്!? മലയാളികളെ തെറ്റിദ്ധരിപ്പിക്കുന്നു
മലയാളം ബിഗ് ബോസിൽ അനൌദ്യോഗിക വോട്ടിംഗ് പ്രകാരം ഏറ്റവും ജനപ്രീതിയുളള മത്സരാർത്ഥി അനീഷ് ആണ്. ഫാമിലി വീക്കിന് ശേഷം അനീഷിനും മറ്റുളളവർക്കും അത് വ്യക്തമായിട്ടുണ്ട്. അനീഷിനെതിരെ എന്ത് കമന്റ് സോഷ്യൽ മീഡിയയിൽ വന്നാലും പ്രതിരോധിക്കാൻ നിരവധി പേരെത്തും. അനീഷിന്റെ തെറ്റായ പ്രവർത്തികളെ പോലും ന്യായീകരിക്കുന്നത് കാണാം. കോമണർ കാർഡ് അനീഷിനെ വളരെ അധികം സഹായിക്കുന്നുണ്ട്. അനീഷ് ജെനുവിൻ ആണെന്നും പിആർ ഇല്ലെന്നും ഉണ്ടെന്നും പറയുന്നവരുണ്ട്. സോഷ്യൽ മീഡിയയിലെ ചില പ്രതികരണങ്ങൾ ഇങ്ങനെ":
''അനീഷ് - 7 സീസണിൽ വെച്ച് ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ, എന്നാൽ അല്പം പോലും അതിന് അർഹൻ അല്ലാത്ത, മറ്റ് മത്സരാർത്ഥികളെപ്പറ്റി പച്ചക്കള്ളം റിപ്പീറ്റടിച്ച് വ്യക്തിഹത്യ ചെയ്ത്, സ്വന്തം തെറ്റുകൾ വരുമ്പോൾ നിലത്ത് കിടന്നുരുണ്ട് സഹതാപക്കഞ്ഞിക്ക് ഇരക്കുന്ന, നട്ടെല്ലുള്ള ആണിൻ്റെയോ പെണ്ണിൻ്റെയോ മുന്നിൽ നേർക്ക് നേരെ നിന്ന് സംസാരിക്കാൻ ശേഷിയില്ലാത്തത് കൊണ്ട് മിനുട്ടിൽ ഒരു വാചകം തന്നെ 120 തവണ റിപ്പീറ്റ് ചെയ്ത് , വാക്സാമർത്ഥ്യം ഉള്ളവനാണ് താനെന്ന് വിവരം കെട്ട കുറെ കാണികളെ തെറ്റിദ്ധരിപ്പിച്ച്, എല്ലാവരോടും മനപൂർവ്വം അകലം ഇട്ട് , ഒറ്റപ്പെടൽ ഗെയിം കളിച്ച്, 24 മണിക്കൂറും കുത്തി വീർത്ത മുഖവുമായി നടന്നിട്ട്, വീക്കെൻഡിൽ മോഹൻലാൽ എത്തുമ്പോൾ മാത്രം പുഞ്ചിരിയും സൗമ്യതയും എടുത്ത് ബക്കറ്റിലെടുത്ത് തല വഴി ഒഴിച്ച് , ഈ സീസണിലെ ബഹുഭൂരിപക്ഷം മലയാളി പ്രേക്ഷകരെയും തെറ്റിദ്ധരിപ്പിച്ച് ചുളുവിൽ മുന്നോട്ട് പോകുന്ന മത്സരാർത്ഥി!!

ഇവൻ്റെ സംസാരവും നടപ്പും പോലും പൗരുഷം ഇല്ലാത്തതാണ്. ഇവൻ്റെ സംസാരം റോഡ് പൈപ്പിൻ്റെയടുത്ത് വെള്ളം പിടിക്കാൻ ഇരിക്കുന്ന അമ്മായിമാരെപ്പോലെ ആണ്. ആ ഇവൻ ഏത് വകുപ്പിലാണ് ഹീറോയും മാസ്സും ഒക്കെ ആകുന്നത്!? ഇവനെ എങ്ങനെയാണ് ആളുകൾക്ക് ഇഷ്ടം തോന്നുന്നതെന്ന് ഒരു പിടിയുമില്ല. 5 വർഷം ലോംഗ് ലീവെടുത്ത് ബിഗ് ബോസ് ഷോകൾ മൊത്തം പഠിച്ചു വന്നവൻ 10 പൈസ പോലും പിആറിന് ചിലവാക്കിയിട്ടില്ലെന്ന് തലയ്ക്ക് സ്ഥിരതയുള്ള ഒരാളും വിശ്വസിക്കാൻ പോകുന്നില്ല''.
അതേസമയം അനീഷിനെ പിന്തുണച്ച് കൊണ്ടുളള മറ്റൊരു കുറിപ്പ് ഇങ്ങനെ: '' പി ആറോ? എന്ത് പി ആറ്? ഏത് പി ആറ്? പിആറ് കൊണ്ട് ബൂസ്റ്റപ്പ് ചെയ്ത് മാത്രം വിജയിച്ച എത്ര മത്സരാർഥികളുണ്ടെടോ നിങ്ങളുടെ ഹിസ്റ്ററിയിൽ?? അനീഷിന് പിആറാണ് പൊലും? കൊള്ളാം. ഷോ തുടങ്ങി മൂന്നാഴ്ച്ചക്കുള്ളിൽ തന്നെ അനീഷ് എന്ന വ്യക്തി നേരിട്ടിട്ടുള്ള ഡീഗ്രേഡിങ്ങ് നിങ്ങളൊന്ന് പരിശോദിക്ക്. മടുത്തു ബിഗ് ബോസെ. ലൈവ് വരെ കാണാൻ പറ്റുന്നില്ല.. അനീഷ് എന്ന് പറയുന്ന പുളുന്താൻ ഭയങ്കര ഇറിറ്റേറ്റിങ്ങാണ്. അയാളെ ഒന്ന് പുറത്താക്കൂ ബിഗ്ബോസ്. ഇത്തരം എത്ര കമൻ്റുകളാണ് മീഡിയകൾ മൊത്തം നിറഞ്ഞ് നിന്നത്.
വെറുത്ത് വെറുത്തവസാനം കുട്ടിശങ്കരനോടിപ്പം ഒരിഷ്ടമൊക്കെ തോന്നുന്നുണ്ട് എന്ന ലെവലിലേക്ക് അനീഷ് എന്ന വ്യക്തി സ്വന്തം പ്രയത്നത്തിലൂടെ നെഗറ്റീവുകളെ അതിജീവിച്ച് മുന്നേറി. ആ ഇഷ്ടം ഭൂരിപക്ഷത്തിൻ്റെ ഇഷ്ടമായി മാറി. വന്ന രണ്ടാഴ്ച്ചക്കുള്ളിൽ തന്നെ ഈ മനുഷ്യൻ പുറത്താവും എന്ന് വിചാരിച്ചിരുന്നവരെക്കൊണ്ട് തന്നെ അയാൾ കയ്യടിപ്പിച്ചു. മനപ്പൂർവ്വം ആരും ആരേയും ഡീഗ്രേഡ് ചെയ്യുന്നില്ല എന്ന് പലരും മനസിലാക്കണം.
ഹൗസിനുള്ളിലെ പെരുമാറ്റങ്ങൾ, സ്വഭാവം , ഗെയിം രീതികൾ എല്ലാം നോക്കി പലരും കണ്ടെസ്റ്റൻസിനെ വിലയിരുത്തും. പ്രേക്ഷകർ അത് വെച്ച് കമൻ്റുകളും പോസ്റ്റുകളും ഇടുന്നത് സ്വാഭാവികമാണ്. സീസൺ 7 ൽ ഏറ്റവും കൂടുതൽ ഡീഗ്രേഡിങ്ങ് നേരിട്ട വ്യക്തി അനീഷാണെന്ന് നിസംശയം പറയാം. ഹേറ്റേഴ്സ് ഒരു കാര്യം കൂടി ഓർക്കണം. കോടന്നൂര്കാരൻ അനീഷിൻ്റെ പിആറുകളെ പറ്റി ഓർത്ത് നിങ്ങൾ കാട് കയറണമെന്നില്ല. അയാളുടെ പിആർ അന്നും ഇന്നും പ്രേക്ഷകർ മാത്രമാണ്. അയാളെ നിങ്ങൾക്ക് എത്ര മാത്രം വേണമെങ്കിലും നെഗറ്റീവടിക്കാം. പരാതികൾ പറയാൻ ആരും തന്നെ വരില്ല. ഒറ്റക്ക് നിന്ന ഒറ്റയാൻ ഇന്നും ഒറ്റക്ക് തന്നെയാണ്.''












Click it and Unblock the Notifications