Get Updates
Get notified of breaking news, exclusive insights, and must-see stories!

വയസ്സായവര്‍ വരെ പറയുന്നു, ആദിലയ്ക്കും നൂറയ്ക്കും ഒരു കുഴപ്പവുമില്ലല്ലോ; അതല്ലേ ഏറ്റവും വലിയ വിജയം

ബിഗ് ബോസ് മലയാളം സീസണ്‍ 7 പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യ ദിവസങ്ങളിലെ മെല്ലെപ്പോക്കിന് ശേഷം ബിഗ് ബോസ് ഹൗസ് കൂടുതല്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ പൂമ്പാറ്റകള്‍ എന്ന് വിളിക്കപ്പെടുന്ന ആദില - നൂറ ലെസ്ബിയന്‍ കപ്പിള്‍സ് ആദ്യ ദിനം മുതല്‍ പ്രേക്ഷകരുടെ പ്രിയം നേടിയിട്ടുണ്ട്. വലിയ കോലാഹലങ്ങളില്ലാതെ എന്നാല്‍ മികച്ച ഗെയിം സ്പിരിറ്റ് കാഴ്ച വെച്ചാണ് ഇരുവരും മുന്നേറുന്നത്.

ഇതില്‍ തന്നെ നൂറ ഈ സീസണിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാള്‍ എന്ന വിശേഷണം നെവിന്‍ ഇഷ്യൂവിലൂടെ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആദിലയേയും നൂറയേയും കുറിച്ച് ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. എല്‍ജിബിടി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചെത്തിയ ഇരുവരും ആ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി നിശബ്ദമായി സംസാരിക്കുകയാണ് ബിഗ് ബോസ് ഹൗസില്‍ ചെയ്യുന്നത് എന്നാണ് ഈ കുറിപ്പില്‍ പറയുന്നത്.

Noora and Adhila

വൈറല്‍ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

'LGBTQ കമ്മ്യൂണിറ്റിയെ റെപ്രെസെന്റ് ചെയ്ത് വന്നിട്ട് അവര്‍ക്ക് വേണ്ടി ഒന്നും സംസാരിച്ചില്ല. കമ്മ്യൂണിട്ടിയെ സപ്പോര്‍ട്ട് ചെയ്യുക ആയിരുന്നു ഇവര്‍ വേണ്ടത്' എന്ന് നിവിന്‍ പറഞ്ഞതൊക്കെ ഏറ്റു പിടിച്ച് കുറ്റം പറയുകയാണ് അക്ബര്‍ - ജിസേല്‍ ഗാങ്.
ആദിലയും നൂറയും ആ കമ്മ്യൂണിറ്റിക്ക് വേണ്ടി, ഈ നാട്ടില്‍ ചെയ്യാവുന്ന ഏറ്റവും ബെസ്റ്റ് കാര്യം ആണ് ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

They are behaving and playing just like any of the other 16 co-contestants. അവര്‍ ബാക്കി ഉള്ള എല്ലാവരോടും ഒരുപോലെ പെരുമാറുന്നു, ഇടപഴകുന്നു, വഴക്കിടുന്നു, സ്നേഹിക്കുന്നു, വലിയ വായില്‍ പുരോഗമന സിദ്ധാന്തങ്ങള്‍ പറഞ്ഞ് വെറുപ്പിക്കുന്നില്ല. നമ്മുടെ വീട്ടിലോ നാട്ടിലോ ഒക്കെ സ്ഥിരം കാണുന്ന 2 പിള്ളേരെ പോലെ. ഒരു അപരിചിതത്വവും തോന്നാത്ത പെരുമാറ്റം. കേരളം പോലൊരു സ്ഥലത്തെ ടെലിവിഷന്‍ ഓടിയന്‍സിന് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ മെസേജ് ആണ് അത്.

'ഇവര്‍ക്ക് പ്രത്യേകിച്ചു 'കുഴപ്പം' ഒന്നും ഇല്ലാലോ, ബാക്കി ഉള്ളവരെ പോലെ തന്നെയാണല്ലോ' എന്ന രീതിയിലാണ് വയസ്സായവര്‍ മുതല്‍ കുഞ്ഞു പിള്ളേര്‍ വരെ ഇവരെ കണ്ട് പറയുന്നത്. They have beautifully and effortlessly normalized the whole community.??
ബിബി7ന്റെ ഏറ്റവും വലിയ takeaway അത് തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+