അനിയത്തിമാരെ മിസ് ചെയ്യുന്നെന്ന് നൂറ; 'ഇപ്പോള്‍ നല്ല കുറ്റബോധം ഉണ്ടെന്ന് ഉറപ്പാണ്. പ്രായത്തിന്റെ എടുത്തുചാട്ടം
ബിഗ് ബോസ് ഏഴാം സീസണിലെ ലെസ്ബിയന്‍ കപ്പിള്‍സ് ആണ് ആദിലയും നൂറയും. ബിഗ് ബോസ് ഹൗസിനുള്ളിലെ മികച്ച മത്സരാര്‍ത്ഥികളായ ഇരുവര്‍ക്കും പുറത്ത് നല്ല പിന്തുണയും ഉണ്ട്. നൂറയ്ക്കാണ് കൂടുതല്‍ ആരാധകര്‍ ഉള്ളത്. അതേസമയം ഇരുവരുടെയും ബന്ധത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും ആദിലയ്ക്കും നൂറയ്ക്കും ലഭിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആയതോടെ വീട്ടുകാരില്‍ നിന്ന് അകലുകയും ചെയ്തു.
ബിഗ് ബോസ് ഫാമിലി വീക്കില്‍ മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ എത്തിയത് വളരെ വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിരുന്നു. മത്സരാര്‍ത്ഥികളുടെയും പ്രേക്ഷകരുടെയും കണ്ണുനിറച്ച് കുടുംബാംഗങ്ങളുമായുള്ള സ്‌നേഹ പ്രകടനങ്ങളാണ് ബിഗ് ബോസ് ഹൗസിനുള്ളില്‍ കണ്ടത്.
ഈ ഘട്ടത്തില്‍ കുടുംബാംഗങ്ങളുമായി ഭിന്നതയില്‍ കഴിയുന്ന ആദിലയെയും നൂറയെയും കാണാന്‍ എത്തിയത് മുന്‍ മത്സരാര്‍ത്ഥികളായ ദിയ സനയും ജാസ്മിനും ആണ്. കുടുംബാംഗങ്ങള്‍ വരാത്തതിന്റെ പേരിലാണ് ഇരുവരും എത്തിയത്. ദിയ സന വരുന്നതിന്റെ പേരില്‍ അക്ബര്‍ പരിഹസിച്ചപ്പോള്‍ ആദില പൊട്ടിക്കരയുകയും ചെയ്തിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ വിവാദമാവുകയും ചെയ്തിരുന്നു.

കുടുംബാംഗങ്ങള്‍ വരാതെ ആതിരയും നൂറയും മാത്രം ബിഗ് ബോസ് ഹൗസിനുള്ളില്‍ ഒറ്റപ്പെട്ടത് സങ്കടകരമായ കാഴ്ചയായിരുന്നു. ഇവരുടെ മുഖത്തും അത് പ്രകടമായിരുന്നു. ഇപ്പോഴിതാ, ഫേസ്ബുക്കില്‍ സാന്ത്വനം വീട് എന്ന പേജില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
അനിയത്തിമാരെ കാണാന്‍ ആഗ്രഹം ഉണ്ടെന്ന് നൂറ ബിഗ് ബോസിനോട് പറയുന്നുണ്ട്. ആദിലയ്ക്കം നൂറയ്ക്കും അനിയത്തിമാരെ നല്ലോണം മിസ് ചെയ്യുന്നുണ്ട്. മാതാപിതാക്കളെ ഉപേക്ഷിച്ചു പോയതിന് അവര്‍ക്ക് ഉള്ളില്‍ ഇപ്പോള്‍ നല്ല കുറ്റബോധം ഉണ്ടെന്ന് കുറിപ്പില്‍ പറയുന്നു. പ്രായത്തിന്റെ എടുത്തുചാട്ടമാണ് ഇതെന്നും അവര്‍ക്ക് പലതും നഷ്ടമായി എന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു
സാന്ത്വനം വീട് എന്ന ഫേസ്ബുക്ക് പേജില്‍ വന്ന കുറുപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
കണ്ണ് ഉണ്ടാവുമ്പോള്‍ കണ്ണിന്റെ വില അറിയില്ല.
അത് ഇല്ലാണ്ടാവുമ്പോഴേ അതിന്റെ വില മനസിലാവൂ എന്ന് പറയുന്നത് എത്ര സത്യമാണ്. ആദില, നൂറ, വീഡിയോ കണ്ടാല്‍ പൂമ്പാറ്റയെ പോലെ പറക്കുന്നവര്‍. എന്നാല്‍ അവരുടെ ഉള്ളിലുള്ള വിഷമം അവര്‍ പറയാതെ പറയുന്നത് ബിഗ്ബോസ് വീട്ടില്‍ പലപ്പോഴും നമ്മുക്ക് കാണാം.
ബിഗ്ബോസ് വീട്ടില്‍ ഓരോരുത്തരുടെ ഫാമിലി വരുന്നത് നമ്മുക്ക് കാണാം. അങ്ങനെ അനീഷിന്റെയും ഷാനവാസിന്റെയും ഫാമിലി വരുമ്പോള്‍ അക്ബര്‍ ആദിലയോട് പറയുന്നുണ്ട്.
അടുത്തത് ആദിലയുടെ ദിയ സന വരട്ടെ... എന്ന് തമാശ രൂപത്തില്‍ പറയുന്ന അക്ബര്‍.
എന്നാല്‍ ആ വാക്ക് ആദിലയെ വളരെ അധികം വേദനിപ്പിച്ചു. ആദില കരഞ്ഞു. നൂറ പറയുന്നുണ്ട്, അത് ഒരു ഫണ്ണിയായ വാക്കല്ലെന്ന്. എന്നാല്‍ ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ എന്ന് അക്ബറും. പിന്നീട് ആദിലയെ എല്ലാരും കൂടെ സമാധാനിപ്പിക്കുന്നത് കാണാം.
പിന്നീട് നൂറയോട് ആദില പറയുന്നുണ്ട്. എല്ലാവരും കളിയാക്കുന്ന കാര്യം നമ്മളെ ആ ചേച്ചി മാത്രമാണ് കാണാന്‍ വരുന്നത് എന്നതാണ്. നമ്മുടെ ആരുടെയും കുടുംബക്കാര്‍ വരുന്നില്ലെന്ന്. ഇത് പറയുമ്പോള്‍ നൂറ. നമ്മുടെ ഒന്നാമത്തെ ആഗ്രഹം. ലാലേട്ടനെ കെട്ടിപിടിച്ചു.
ഇനി രണ്ടാമത്തെ ആഗ്രഹം. ബേബിയുടെ അനിയത്തിമാരും മിന്നുവോ ആരെയെങ്കിലും ഒന്ന്
ഇതിന്റെ അകത്ത് കാണാന്‍ പറ്റിയെങ്കില്‍ അത് നമ്മുടെ വിജയം ആയിരിക്കും. നമ്മുക്ക് ആരും ഇല്ലാത്തത് കൊണ്ട്.
എന്നിട്ട് ബിഗ്ബോസിനോട് നൂറ പറയുന്നുണ്ട്. എന്റെയും ആദിലയുടെയും അനിയത്തിമാരായ
മര്‍വ, മിന്നു, റിനു... ഇപ്പോള്‍ നല്ലോണം മിസ് ചെയ്യുന്നുണ്ട്. അവരെ കാണാന്‍ അതിയായ ആഗ്രഹം അവര്‍ക്കുണ്ട്. മാതാപിതാക്കളെ ഉപേക്ഷിച്ചു പോയോണ്ടാവും അവരെ പറയാന്‍ അവര്‍ മടിക്കുന്നത്. ഉള്ളില്‍ അവര്‍ക്ക് ഇപ്പോള്‍ നല്ല കുറ്റബോധം ഉണ്ടന്ന് ഉറപ്പാണ്. പ്രായത്തിന്റെ എടുത്തു ചാട്ടം. അവര്‍ക്ക് പലതും നഷ്ടമായി. പിന്നെ. ആളുകളെ ബോധിപ്പിക്കാന്‍ വീഡിയോ യുമായി ഇങ്ങനെ നടക്കുന്നു എന്നതാണ് സത്യം.












Click it and Unblock the Notifications