Get Updates
Get notified of breaking news, exclusive insights, and must-see stories!

'നൂറ ആര്യനുമായി കൊളുത്തും, ബിഗ് ബോസ് കഴിയുമ്പോൾ ആദിലയും നൂറയും വേർപിരിയും';വായടിപ്പിച്ച് മറുപടി

ബിഗ് ബോസ് മലയാളം സീസൺ 7 ലെ ലെസ്ബിയൻ കപ്പിൾസ് ആണ് നൂറയും ആദിലയും. ജീവിതത്തിൽ ഒരുപാട് പോരാടി തങ്ങളുടെ പ്രണയം നിലനിർത്തിയവരാണ് ഇരുവരും. രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പ്രണയും ഇരുവരുടേയും വീട്ടുകാർ തുടക്കം മുതൽ അംഗീകരിച്ചിരുന്നില്ല. ഒടുവിൽ രണ്ട് പേരേയും പുറംലോകം കാണാത്ത വിധം വീട്ടുകാർ പൂട്ടിയിടുന്ന സാഹചര്യം പോലും ഉണ്ടായി. ഒടുക്കം നിയമവഴിയിലൂടെയാണ് ഇരുവരും ഒന്നിച്ചത്.

എൽജിബിടിക്യൂ പ്രതിനിധികൾ എന്ന നിലയ്ക്കാണ് ഇരുവരും ബിഗ് ബോസ് ഷോയിൽ എത്തിയത്. ഒരുഗതിയും പിടിക്കില്ലെന്ന് പറഞ്ഞ് തങ്ങളെ തള്ളിക്കളഞ്ഞ കുടുംബാംഗങ്ങൾ അടക്കമുള്ളവർക്ക് മറുപടിയാണ് തങ്ങളുടെ മത്സരാർത്ഥിത്വം എന്ന് ഇരുവരും ഷോയിൽ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് ഷോയിൽ പങ്കെടുത്തത് മുതൽ ഇവർക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. എന്നാൽ ഒരുകൂട്ടർക്ക് ഇപ്പോഴും ഇരുവരുടേയും ബന്ധം ഉൾക്കൊള്ളാനായിട്ടില്ല. ബിഗ് ബോസ് കഴിയുന്നതോടെ ഇരുവരും തമ്മിൽ വേർപിരിയുമെന്നാണ് ഇക്കൂട്ടരുടെ പ്രവചനം. എന്നാൽ ഇതാ ഇത്തരം 'കണ്ടെത്തലുകൾക്ക്' ചുട്ട മറുപടി നൽകുകയാണ് ഇരുവരുടേയും ആരാധകർ. ലെസ്ബിയൻ എന്നതിന് അർത്ഥം എന്താണെന്ന് പോലും മനസിലാകാത്തവരാണ് ഇരുവരും വേർപിരയും എന്ന തരത്തിലുള്ള പ്രവചനങ്ങൾ നടത്തുന്നതെന്ന് ആരാധകർ വിമർശിച്ചു. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ

noora-1

'ആദില നൂറയോട് തർക്കിക്കുന്നു. നൂറ ആര്യനുമായി കൊളുത്തും. ആദില നൂറയെ കറക്കിയെടുത്തതാണ്. ആദില നെവിനുമായി സംസാരിക്കുന്നത് നൂറയ്ക്ക് ഇഷ്ടമാവുന്നില്ല.' അപ്പോൾ, ബിഗ് ബോസ് കഴിയുമ്പോൾ ഇവർ തമ്മിൽ പിരിയും.മൊത്തത്തിൽ പലരുടെയും അഭിപ്രായങ്ങൾ ചേർത്ത് അവർക്കതിന് പൊതുവായുള്ള പ്രവചനവും ചേർത്ത് പറഞ്ഞതാണ്. ഗയ്സ്, ഗ്രോ അപ്പ്. പ്രണയത്തിനായി തീക്കടലും കൊടും പേമാരിയും കടന്നുവന്നവരാണ്. കുടുംബത്തിനെതിരെ, സമുദായത്തിനെതിരെ കോടതിയിൽ പോയി പ്രണയം എത്തിപ്പിടിച്ചവരാണ്. അതിനർത്ഥം അവർ ഒരിക്കലും പിരിയില്ലെന്നല്ല. രണ്ട് പേരും വളരെ ശക്തരായ വ്യക്തികളാണ് എന്നാണ്. രണ്ട് heterosexual വ്യക്തികൾ റിലേഷനിലാവും പോലെ തന്നെ അവരും‌.

പരസ്പരം 'ബേബി, അത് ശരിയല്ല', 'ആ ചെയ്തത് തെറ്റാണ്' എന്നൊക്കെപ്പറയുമ്പോൾ 'അയ്യോ പിരിയുന്നേ' എന്ന് നിലവിളിക്കുന്നവർ ഒന്നുകിൽ ഒരു ഹെൽത്തി റിലേഷൻഷിപ്പ് അനുഭവിച്ചിട്ടില്ല. അല്ലെങ്കിൽ അവർ ടോക്സിക്കാണ്. They are two individuals. അവർക്ക് എതിരഭിപ്രായങ്ങളുണ്ടാവും. Survival of the fittest എന്ന ലക്ഷ്യത്തോടെ നടക്കുന്ന ബിഗ് ബോസിൽ അത് കുറച്ച് കൂടും. അതിനർത്ഥം അവർ പിരിയുന്നു എന്നല്ല. As a couple അവർ mature ആണെന്നാണ്. തുറന്ന് സംസാരിക്കുന്ന ഏതൊരു ബന്ധവും ഹെൽത്തിയാണ്. അല്ലാതെ പുരുഷൻ കല്പിക്കുക, സ്ത്രീ അനുസരിക്കുക എന്നതും പരസ്പരം ഇഷ്ടക്കേടുകൾ പറയാതെ അത് കുമിഞ്ഞുകൂടി ഒടുവിൽ പൊട്ടിത്തെറിക്കുക എന്നതുമല്ല‌.

ആദിലയും നൂറയും തർക്കിച്ചതുകൊണ്ടോ തെറ്റുകൾ ചൂണ്ടിക്കാട്ടിയതുകൊണ്ടോ പിരിയുമെന്ന് പറയുന്നവർ സ്വന്തം പങ്കാളിയോട് ഒന്ന് ചോദിക്കണം, 'are you happy in this relationship' എന്ന്. തുറന്ന മനസോടെ അവരെ കേൾക്കണം. അപ്പോൾ അറിയാം, നിങ്ങൾ എത്ര ടോക്സിക് ആണെന്ന്', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+