അജിത്തും ശാലിനിയുമല്ല, കോളിവുഡിലെ ഏറ്റവും സമ്പന്നരായ താരദമ്പതികള്‍ സൂര്യയും ജ്യോതികയും...!
തെന്നിന്ത്യയില്‍ നിരവധി താരജോഡികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സൂര്യയും ജ്യോതികയും അവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ്. റീല്‍ ലൈഫില്‍ എന്ന പോലെ റിയല്‍ ലൈഫിലും പ്രേക്ഷകരുടെ പ്രിയ്യപ്പെട്ട താരദമ്പതിമാരാണ് ജ്യോതികയും സൂര്യയും. പലപ്പോഴും ഇരുവരും കുടുംബജീവിതത്തില്‍ പുലര്‍ത്തുന്ന പരസ്പര ബഹുമാനവും സ്‌നേഹവും പൊതുയിടങ്ങളിലും പങ്ക് വെച്ചിട്ടുണ്ട്.
ഇക്കാരണം കൊണ്ട് തന്നെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ആരാധകരുള്ള ദമ്പതിമാരിലൊരാളായി മാറാനും ഇരുവര്‍ക്കും സാധിച്ചു. എന്നാല്‍ ഇത് മാത്രമല്ല, ഇപ്പോഴിതാ കോളിവുഡിലെ ഏറ്റവും സമ്പന്നരായ താരദമ്പതിമാര്‍ എന്ന നേട്ടവും സൂര്യയും ജ്യോതികയും ചേര്‍ന്ന് സ്വന്തമാക്കിയിരിക്കുകയാണ്. 1999-ല്‍ പൂവെല്ലാം കെട്ടുപ്പാര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരുടേയും പ്രണയം മൊട്ടിടുന്നത്.

പ്രണയകാലത്തിനിടയിലും അഭിനയത്തിലും കരിയറിലും ശ്രദ്ധയോടെ മുന്നോട്ട് പോകാന്‍ ഇരുവര്‍ക്കും സാധിച്ചു. ആ സമയത്ത്, സിനിമയില്‍ സ്വയം നിലയുറപ്പിക്കാനുള്ള ലക്ഷ്യത്തിലായിരുന്നു സൂര്യ. അതേസമയം മുംബൈ സ്വദേശിയായ ജ്യോതിക തന്റെ കഥാപാത്രങ്ങള്‍ക്കായി തമിഴ് പഠിക്കാന്‍ കഠിനമായി പരിശ്രമിക്കുകയായിരുന്നു. ജ്യോതികയുടെ അര്‍പ്പണബോധവും എളിമയും സൂര്യയെ ആകര്‍ഷിച്ചു.
പയ്യെപ്പയ്യെ സൂര്യയുടെയും ജ്യോതികയുടെയും സൗഹൃദം പ്രണയമായി വളര്‍ന്നു. കാക്ക കാക്ക എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ ഇരുവരും വിവാഹ നിശ്ചയം നടത്തി. 2006 ല്‍ പരമ്പരാഗത തമിഴ് ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ദമ്പതികള്‍ക്ക് ദിയ, ദേവ് എന്നീ രണ്ട് കുട്ടികളുണ്ട്. ജ്യോതിക തന്റെ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് സൂര്യയെ വിവാഹം കഴിക്കുന്നത്.
പിന്നീട് കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സിനിമയില്‍ നിന്ന് താല്‍ക്കാലിക ഇടവേള എടുക്കുകയും ചെയ്തു. 2015-ല്‍ 36 വയസ്സുള്ളപ്പോള്‍ 36 വയസ്സിനിലേ എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തി. മഞ്ജുവാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പായിരുന്നു ഇത്. ചിത്രം ബോക്‌സോഫീസില്‍ ഭേദപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.
തമിഴ്, മലയാളം, ഹിന്ദി സിനിമകളില്‍ വേഷമിട്ട ജ്യോതിക ഈ വര്‍ഷമിറങ്ങിയ മമ്മൂട്ടി ചിത്രം കാതലിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. ഒരു ചിത്രത്തിന് ഏകദേശം 5 കോടി രൂപയാണ് ജ്യോതിക ഈടാക്കുന്ന പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. അതേസമയം തന്റെ വരാനിരിക്കുന്ന കങ്കുവ എന്ന ചിത്രത്തിന് വേണ്ടി സൂര്യ 30 കോടി രൂപയാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സിനിമകളിലൂടെ ഗണ്യമായ ആസ്തിയാണ് താരദമ്പതികള്‍ സ്വന്തമാക്കിയിരിക്കുന്നത്. ജ്യോതികയ്ക്കാണ് സൂര്യയേക്കാള്‍ ആസ്തി എന്നാണ് വിവരം. സൂര്യയുടെ ആസ്തി 206 കോടി രൂപയാണെന്നും ജ്യോതികയുടെ ആസ്തി 331 കോടി രൂപയാണെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവരുടെ മൊത്തം ആസ്തി 530 കോടി രൂപയാണ്.












Click it and Unblock the Notifications