ബോളിവുഡിലെ ഏറ്റവും ചെലവേറിയ വിവാഹമോചനം ഏതാണെന്നറിയാമോ? ജീവനാംശം നല്‍കിയത് ഇത്ര!
മുംബൈ: സെലിബ്രിറ്റി വിവാഹമോചനങ്ങള്‍ എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ബോളിവുഡിലെ പല വിവാഹ മോചനങ്ങളും ആരാധകരെ ഞെട്ടിക്കാറുണ്ട്. ഈ അടുത്ത കാലത്ത് രാജ്യത്തിന്റെയാകമാനം ശ്രദ്ധ പിടിച്ചുപറ്റിയ വിവാഹ മോചനമായിരുന്നു സംഗീത ഇതിഹാസം എ ആര്‍ റഹ്‌മാന്റേയും ഭാര്യ സൈറ ബാനുവിന്റേയും. 29 വര്‍ഷത്തെ ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു.
അടുത്തിടെ 37 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഗോവിന്ദയും സുനിത അഹൂജയും വേര്‍പിരിയാന്‍ പോകുകയാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഗോവിന്ദയും സുനിത അഹൂജയും തന്നെ ഇക്കാര്യം നിഷേധിച്ചിരുന്നു. വിവാഹ മോചനം നേടുമ്പോള്‍ ആവശ്യപ്പെട്ടാല്‍ ഭാര്യയ്ക്ക് ജീവനാശം കൊടുക്കണം എന്നാണ് നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം ബോളിവുഡിലെ ഏറ്റവും ചെലവേറിയ വിവാഹ മോചനം ഏതാണ് എന്ന് നോക്കാം.

2000 ല്‍ വിവാഹിതരായ ഹൃതിക് റോഷനും സുസെയ്ന്‍ ഖാനും 14 വര്‍ഷത്തിനുശേഷം 2014 ല്‍ വിവാഹമോചനം നേടിയിരുന്നു. ഇരുവര്‍ക്ക് രണ്ട് ആണ്‍മക്കളാണ് ഉള്ളത്. ബോളിവുഡിലെ ഏറ്റവും ചെലവേറിയ വിവാഹമോചനങ്ങളിലൊന്നായിരുന്നു ഹൃതിക് റോഷന്റേയും സുസെയ്ന്‍ ഖാന്റേയും വിവാഹമോചനം. ഹൃതിക് സുസെയ്‌ന് 380 കോടി രൂപയാണ് ജീവനാംശം നല്‍കിയത് എന്നായിരുന്നു റിപ്പോര്‍ട്ട്.
ഈ ലിസ്റ്റില്‍ വരുന്ന വേറെയും ചില താരങ്ങളുണ്ട്. കരിഷ്മ കപൂറിന്റെയും സഞ്ജയ് കപൂറിന്റെയും വിവാഹമോചനം ഇത്തരത്തില്‍ വരുന്ന ഒന്നാണ്. കരിഷ്മ കപൂറും ബിസിനസുകാരനായ സഞ്ജയ് കപൂറും 2003 ല്‍ ആണ് വിവാഹിതരായത്. എന്നാല്‍ 2016 ല്‍ ഇരുവരും വിവാഹമോചനം നേടി. ഒത്തുതീര്‍പ്പിന്റെ ഭാഗമായി കരിഷ്മയ്ക്ക് 70 കോടി രൂപയും ആഡംബര വീടും ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബോളിവുഡിലെ മറ്റ് ചെലവേറിയ വിവാഹമോചനങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം. ആമിര്‍ ഖാനും റീന ദത്തയും 16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2002 ല്‍ ആണ് വേര്‍പിരിഞ്ഞത്. 50 കോടിയാണ് ആമിര്‍ ഖാന്‍ ജീവനാംശമായി നല്‍കിയത് എന്ന് പറയപ്പെടുന്നു. മലൈക അറോറയും അര്‍ബാസ് ഖാനും 19 വര്‍ഷം ഒരുമിച്ച് കഴിഞ്ഞ ശേഷം 2017 ല്‍ വിവാഹമോചനം നേടി. മലൈകയ്ക്ക് 10-15 കോടി രൂപ ലഭിച്ചതായി പറയപ്പെടുന്നു.
സെയ്ഫ് അലി ഖാനും അമൃത സിംഗും വിവാഹമോചിതരായപ്പോഴും ജീവനാംശം നല്‍കേണ്ടി വന്നിരുന്നു. മകന് 18 വയസ് തികയുന്നതുവരെ സെയ്ഫ് പ്രതിമാസം 5 കോടി രൂപയും 1 ലക്ഷം രൂപയും നല്‍കേണ്ടി വന്നു. ഫര്‍ഹാന്‍ അക്തറും അധുന ഭബാനിയും 2017-ല്‍ ആണ് വിവാഹമോചനം നേടിയത്. അവരുടെ വിവാഹമോചനത്തില്‍ ഒറ്റത്തവണ സെറ്റില്‍മെന്റും അധുനയ്ക്ക് ഒരു ആഡംബര വീടും ആണ് കരാറായി ഉണ്ടായിരുന്നത്.












Click it and Unblock the Notifications