Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖിന്റെ വീടിന്റെ വില കേട്ടോ..! ബച്ചനും സല്‍മാനും ദീപികയും അടുത്ത് പോലുമില്ല

ആഡംബരപൂര്‍ണമായ ജീവിതം നയിക്കുന്നവരാണ് ബോളിവുഡ് സെലിബ്രിറ്റികള്‍. അവരുടെ ആഡംബരത്തിന്റെ ഏറ്റവും വലിയ പ്രതീകം അവരുടെ വീട് തന്നെയാണ്. മനോഹരവും അതിനേക്കാളുപരി ചെലവേറിയതുമായ ഈ വസ്തുവകകള്‍ അവരുടെ കരിയര്‍ വിജയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ വീടിനെ കുറിച്ചും അവയുടെ മൂല്യത്തെക്കുറിച്ചും നമുക്ക് പരിശോധിക്കാം.

ബോളിവുഡിലെ ഏറ്റവും സമ്പന്നനായ അഭിനേതാവായ ഷാരൂഖ് ഖാന്റെ വീടിന് 200 കോടി രൂപയാണ് മൂല്യം. മന്നത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ വീടിന് 27,000 ചതുരശ്ര അടി വിസ്തീര്‍ണവും ആറ് നിലയും ഉണ്ട്. ഒരു ജിം, നീന്തല്‍ക്കുളം, ലൈബ്രറി, സ്വകാര്യ ഓഡിറ്റോറിയം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ വീടിന് ആദ്യം വില്ല വിയന്ന എന്നായിരുന്നു പേര്. 2005 ല്‍ ആണ് മന്നത്ത് എന്ന് പേരിട്ടിരുന്നത്. 2005 ല്‍ ആണ് മന്നത്ത് എന്ന് പുനര്‍നാമകരണം ചെയ്തത്.

Shah Rukh Khan

രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മുംബൈയിലെ പാലി ഹില്ലിലുള്ള വീടിന് വില 35 കോടി രൂപയാണ്. ഇത് കൂടാതെ ആറ് നിലകളുള്ള ബാന്ദ്രയിലെ ബംഗ്ലാവും താരദമ്പതികള്‍ക്കുണ്ട്. 250 കോടി രൂപയാണ് ഇതിന്റെ മൂല്യം. മുംബൈയിലെ ജുഹുവിലാണ് അമിതാഭ് ബച്ചന്റെ വീടായ ജല്‍സ സ്ഥിതി ചെയ്യുന്നത്. ഇന്ന് 120 കോടി രൂപയുള്ള ഈ വീട് സട്ടെ പേ സട്ട എന്ന ചിത്രത്തിലെ അഭിനയത്തിന് നിര്‍മ്മാതാവ് രമേഷ് സിപ്പി ബച്ചന് സമ്മാനിച്ചതാണ്.

ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും ബാന്ദ്രയിലെ കടലിനഭിമുഖമായ വീട് എല്ലാവരുടേയും മനം മയക്കുന്ന ഒന്നാണ്. നാല് നിലകളിലായി പരന്നുകിടക്കുന്ന ഈ വീടിന്റെ ടെറസ് ബാല്‍ക്കണി അതിശയകരമായ കാഴ്ചകളാണ് സമ്മാനിക്കുക. താരദമ്പതികളുടെ ആഡംബര വീടിന് 100 കോടിയിലധികം വിലവരും.

97.50 കോടി രൂപയാണ് ഹൃത്വിക് റോഷന്റെ ജുഹു-വെര്‍സോവ ലിങ്ക് റോഡില്‍ സ്ഥിതി ചെയ്യുന്ന കടലിനഭിമുഖമായ വീട്. മൂന്ന് നിലകളിലായി പരന്നുകിടക്കുന്ന ഇതിന് ആഢംബര ഇന്റീരിയര്‍, വിശാലമായ ടെറസ്, പത്ത് കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് എന്നിവയുണ്ട്. വിരാട് കോലിക്കും അനുഷ്‌ക ശര്‍മ്മയ്ക്കും ഗുഡ്ഗാവില്‍ 80 കോടി രൂപയുടെ ആഡംബര വീടാണ് ഉള്ളത്. കൂടാതെ മുംബൈയിലെ ഓംകാര്‍ 1973 ടവറുകളില്‍ 34 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്ുംഅലിബാഗില്‍ 8 കോടി രൂപ വിലമതിക്കുന്ന ഒരു ഫാം ഹൗസും ഉണ്ട്.

വര്‍ഷങ്ങളായി ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ടുമെന്റിലാണ് സല്‍മാന്‍ ഖാന്‍ താമസിക്കുന്നത്. വലിപ്പം കുറഞ്ഞതാണെങ്കിലും ഇതിന് 100 കോടി രൂപ വിലയുണ്ട്. പനവേലില്‍ 80 കോടിയുടെ ഒരു ഫാം ഹൗസും താരം സ്വന്തമാക്കിയിരുന്നു. ശില്‍പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും വീടായ കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന കിനാര 100 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവാണ്.

5.2 ഏക്കറില്‍ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ദര്‍ശിനി ഷാ ഡിസൈന്‍ ചെയ്ത സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും ബാന്ദ്രയിലെ ആഡംബര വീടിന് നാല് നിലകളുണ്ട്. 103 കോടി രൂപ വില വരുന്നതാണ് ഈ വീട്. ട്വിങ്കിള്‍ രൂപകല്‍പന ചെയ്ത അക്ഷയ് കുമാറിന്റെയും ട്വിങ്കിള്‍ ഖന്നയുടെയും ആഡംബര ജുഹു ഡ്യൂപ്ലെക്സിന്റെ മൂല്യം 80 കോടി രൂപയാണ്. ഒരു സ്വകാര്യ പൂന്തോട്ടം, നീന്തല്‍ക്കുളം, ഹോം തിയേറ്റര്‍ എന്നിവയാണ് ഈ വീടിന്റെ ആകര്‍ഷണം.

ആമിര്‍ ഖാന്റെ 5,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബാന്ദ്രയിലെ വീടിന് 60 കോടി രൂപയാണ് വില. അതിശയകരമായ കടല്‍ കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്നതാണ് ഈ വീട്. മുംബൈയില്‍ 8,625 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഷാഹിദ് കപൂറിന്റെയും മിരാ കപൂറിന്റെയും വീട്. 55.9 കോടി രൂപയാണ് ഇതിന്റെ മൂല്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+