ബാഹുബലിക്കും കെജിഎഫിനും തൊടാനായില്ല... ഇനി പ്രതീക്ഷ പുഷ്പയില്‍! 10 വര്‍ഷമായി തകരാത്ത റെക്കോഡ്
ഇന്ത്യന്‍ സിനിമാ വ്യവസായം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പുതിയ ഉയരങ്ങള്‍ തേടി കുതിക്കുകയാണ്. ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ ഓരോ സിനിമയും പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. അല്ലു അര്‍ജുന്റെ ബിഗ് ബജറ്റ് ചിത്രമായ പുഷ്പ 2 ആണ് ഇന്ന് ഇന്ത്യന്‍ സിനിമാലോകത്തെ ചര്‍ച്ചാ വിഷയം. ഓരോ ദിവസവും ബോക്‌സോഫീസ് കണക്കുകള്‍ തിരുത്തിക്കുറിക്കുകയാണ് പുഷ്പ 2.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് എന്ന നേട്ടം റിലീസിന് മുന്‍പ് തന്നെ സ്വന്തമാക്കിയ ചിത്രമാണ് പുഷ്പ 2. ഡിസംബര്‍ 5 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും നായകനും നായികയും ആയി എത്തിയ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ ഫഹദ് ഫാസില്‍ ആണ് എത്തിയത്. 12 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 929.85 കോടി രൂപയാണ് ചിത്രം നേടിയത്.

ഹിന്ദി പതിപ്പ് 573.1 കോടി രൂപ നേടിയപ്പോള്‍ ആഗോളതലത്തിലെ കണക്കുകള്‍ വെച്ച് സിനിമ ആകെ 1400 കോടിയിലേറെ കളക്ട് ചെയ്തു. പ്രീ ബിസിനസ് തുക കൂടി കൂട്ടി നോക്കുമ്പോള്‍ 1500 കോടിയിലേറെയാണ് പുഷ്പ 2യ്ക്ക് ലഭിച്ച കളക്ഷന്‍. 1500 കോടി ബെഞ്ച് മാര്‍ക്ക് കടക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ മാത്രം ചിത്രമാണ് പുഷ്പ 2. ബാഹുബലിയുടെ റിലീസോടെയാണ് ബിഗ് ബജറ്റ് സിനിമകള്‍ ഇന്ത്യയിലെ സ്ഥിരമായി തുടങ്ങിയത്.
1500 കോടി കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയില്‍ ബാഹുബലി 2 ആണ് രണ്ടാം സ്ഥാനത്ത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2: ദ കണ്‍ക്ലൂഷനിലൂടെയാണ് പ്രഭാസ് ആഗോള താരമായി മാറിയത്. 2017-ല്‍ പുറത്തിറങ്ങിയ ചിത്രം അക്കാലത്തെ എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. ലോകമെമ്പാടും ചിത്രം 1788 കോടിയാണ് നേടിയത്.
ഇന്ത്യയില്‍ നിന്ന് മാത്രം 1400 കോടിയോളമാണ് ബാഹുബലി 2 കളക്ട് ചെയ്തത്. 16 ആഴ്ചയിലേറെ ചിത്രം തിയേറ്ററുകളില്‍ ഓടിയിരുന്നു. എന്നാല്‍ ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ ബാഹുബലി, കെജിഎഫ് ഫ്രാഞ്ചൈസികളിലോ ഓസ്‌കാര്‍ നേട്ടം സ്വന്തമാക്കിയ ആര്‍ആര്‍ആറോ അല്ല. 2014 ല്‍ പുറത്തിറങ്ങിയ ദംഗല്‍ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയം സ്വന്തമാക്കിയ സിനിമ.
ലോകമെമ്പാടും 2070 കോടി രൂപയാണ് ദംഗല്‍ കളക്ട് ചെയ്തത്. ആര്‍ആര്‍ആര്‍ (1275.51 കോടി), കെജിഎഫ് 2 (1230 കോടി), ജവാന്‍ (1163 കോടി), പത്താന്‍ (1069 കോടി) കല്‍ക്കി 2898 എഡി (1054 കോടി) എന്നിവയാണ് ഇന്ത്യയില്‍ 1000 കോടി കടന്ന മറ്റ് ചിത്രങ്ങള്‍.












Click it and Unblock the Notifications