Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോക്‌സോഫീസ് റാണി ഇനി ദീപികയല്ല..! വമ്പന്‍ കുതിപ്പുമായി രശ്മിക, ദീപിക പിന്നിലേക്ക്..

മുംബൈ: ബോളിവുഡിലെ ഒന്നാം നമ്പര്‍ നായികാ പദവി വളരെ നാളായി അലങ്കരിക്കുന്ന നടിയാണ് ദീപിക പദുകോണ്‍. പതിറ്റാണ്ടുകളായി ദീപിക ഈ സ്ഥാനത്ത് വെല്ലുവിളികളില്ലാതെ തുടരുകയാണ്. കൊവിഡിന് ശേഷം അഞ്ച് 100 കോടി ചിത്രങ്ങള്‍ ഉള്ള താരമാണ് ദീപിക. മാത്രമല്ലെ കരിയറിലുടനീളം ഏകദേശം 10,000 കോടി ബോക്‌സ് ഓഫീസ് കളക്ഷനും വിവിധ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തമാക്കിയ താരം കൂടിയാണ് ദീപിക.

അതിനാല്‍ തന്നെ ഹിന്ദി സിനിമയുടെ ബോക്‌സ് ഓഫീസ് റാണിയാണ് എന്നാണ് ദീപിക അറിയപ്പെടുന്നത്. 83 (102 കോടി), പത്താന്‍ (543.22 കോടി), ജവാന്‍ (640.42 കോടി), ഫൈറ്റര്‍ (215 കോടി), കല്‍ക്കി 2898 എഡി (292.96 കോടി) എന്നിവയാണ് കൊവിഡിന് ശേഷമുള്ള ദീപിക പദുക്കോണിന്റെ 100 കോടി ക്ലബ്ബ് ചിത്രങ്ങള്‍. മാത്രമല്ല രണ്ട് 500 കോടി ചിത്രങ്ങള്‍ ഉള്ള നടി എന്ന റെക്കോഡും ദീപികയ്ക്കായിരുന്നു.

Rashmika Mandanna

എന്നാല്‍ ബോക്‌സോഫീസ് റാണി എന്ന ദീപികയുടെ പേരിന് ഇപ്പോള്‍ വലിയ വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുകയാണ്. നാഷണല്‍ ക്രഷ് രശ്മിക മന്ദാനയാണ് ദീപികയെ ബോക്‌സോഫീസ് കണക്കില്‍ പിറകിലാക്കാന്‍ പോകുന്നത്. ദീപികയുടേതിന് സമാനമായി കൊവിഡിന് ശേഷംം അഞ്ച് 100 കോടി ചിത്രങ്ങള്‍ രശ്മികയ്ക്കുമുണ്ട്. പുഷ്പ: ദി റൈസ്: (267.5 കോടി), വരിസു (178.14 കോടി), ആനിമല്‍ (554 കോടി), പുഷ്പ 2: ദി റൂള്‍: (1265.97 കോടി),ഛാവ (447.26 കോടി*) എന്നിവയാണ് അവ.

ഇതില്‍ ഛാവ ഇപ്പോഴും വിജയക്കുതിപ്പ് തുടരുകയാണ്. ഈ നിലയില്‍ കൊവിഡിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ മൂന്ന് 500 കോടി സിനിമകള്‍ ഉള്ള ഏക നടി എന്ന നേട്ടത്തിലേക്ക് രശ്മിക മന്ദാന എത്തും എന്നുറപ്പാണ്. എന്നാല്‍ ഇതിലും നില്‍ക്കാന്‍ പോകുന്നില്ല രശ്മികയുടെ വിജയക്കുതിപ്പ്. ഈ വര്‍ഷം സിക്കന്ദര്‍, കുബേര, തമ എന്നീ ചിത്രങ്ങള്‍ കൂടി താരത്തിന്റേതായി വരാനുണ്ട്.

മൂന്ന് ചിത്രങ്ങളും വന്‍ ബോക്‌സ് ഓഫീസ് ഗ്രോസ് നേടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍, 100 കോടി ക്ലബ്ബില്‍ ഒന്നാം സ്ഥാനം രശ്മിക മന്ദാനയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 2016 ല്‍ കന്നഡ ചിത്രമായ കിരിക് പാര്‍ട്ടിയിലൂടെയാണ് രശ്മിക അഭിനയരംഗത്തേക്ക് എത്തിയത്. തെലുങ്ക് ചിത്രം ഗീതാഗോവിന്ദമാണ് താരത്തിന്റെ കരിയര്‍ മാറ്റിമറിച്ചത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+