ഭർത്താവുമായി വേർപിരിയുന്നെന്ന്, 'ജീവിതത്തിലെ എല്ലാ കാര്യങ്ങളും പരസ്യമാക്കാനില്ല', ഭാവനയുടെ മറുപടി
സോഷ്യൽ മീഡിയയിൽ സജീവമാണ് മലയാളികളുടെ പ്രിയതാരമായ ഭാവന. ഫോട്ടോഷൂട്ട് ചിത്രങ്ങളും സുഹൃത്തുക്കൾക്കൊപ്പമുളള റീലുകളുമെല്ലാമായി ഭാവനയുടെ ഇൻസ്റ്റഗ്രാം പേജ് നിറഞ്ഞിരിക്കുകയാണ്. എന്നാൽ ഭർത്താവ് നവീനൊപ്പമുളള വളരെ കുറച്ച് ചിത്രങ്ങളേ ഭാവനയുടെ പേജിലുളളൂ.
ഇതോടെ ഭാവനയും ഭർത്താവ് നവീനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും വിവാഹ മോചനത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ് എന്ന തരത്തിൽ തമിഴ് മാധ്യമങ്ങളിലടക്കം വാർത്തകൾ പ്രചരിച്ചു. ഇത്തരം പ്രചാരണങ്ങളോട് ഭാവന പ്രതികരിച്ചിരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാവനയുടെ പ്രതികരണം.

'' എല്ലാ ദിവസവും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ ഇടുന്ന കപ്പിള്‍ അല്ല തങ്ങള്‍. യു ആര്‍ മൈന്‍ എന്നൊക്കെ പറഞ്ഞ് ഫോട്ടോസ് ഇടുന്നത് തന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ല. അതൊക്കെ ഭയങ്കര ക്രിഞ്ച് ആണ്. ഒരു തവണ താന്‍ നവീനൊപ്പമുളള ഏതോ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ താഴെ വന്ന കമന്റ്, ഇത് പഴയ ഫോട്ടോ ആണ്, ഇവര്‍ തമ്മില്‍ എന്തോ പ്രശ്‌നമുണ്ട് എന്നൊക്കെയാണ്''.
അത്തരം കമന്റുകള്‍ക്ക് താന്‍ തന്നെ മറുപടിയും കൊടുത്തിട്ടുണ്ട്. 'നവീനൊപ്പം താന്‍ ദിവസവും ഫോട്ടോസ് എടുക്കാറില്ല'' എന്ന് പറഞ്ഞു. ദിവസവും അമ്മയുടെ കൂടെയാണ്. അപ്പോള്‍ അമ്മാ ഒരു സെല്‍ഫി എടുക്കാം എന്ന് പറഞ്ഞ് ഫോട്ടോ എടുക്കില്ലല്ലോ. അങ്ങനൊരു കാര്യം ആലോചിക്കാറേ ഇല്ല. ജീവിതത്തിലെ എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലും പബ്ലിക്കിലും പറയാന്‍ താല്‍പര്യമുളള ആളല്ല താനെന്നും ഭാവന പറയുന്നു.
''അങ്ങനെ ചെയ്യുന്നവര്‍ ചെയ്‌തോട്ടെ. അതില്‍ കുഴപ്പമൊന്നും ഇല്ല, കാരണം അത് അവരുടെ സ്വാതന്ത്ര്യമാണ്. താനും നവീനും സന്തോഷമായിട്ടാണിരിക്കുന്നത്. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് താന്‍ തന്നെ പറയുന്നതായിരിക്കും. അല്ലാതെ പ്രൂവ് ചെയ്യാന്‍ വേണ്ടി മാത്രമായിട്ട് എന്തെങ്കിലും കാണിക്കാന്‍ പറ്റില്ല. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ ഫോട്ടോസൊന്നും പോസ്റ്റ് ചെയ്യുന്നില്ല, അതുകൊണ്ട് എന്തോ കുഴപ്പമുണ്ട് എന്ന് ആരോ ചിന്തിക്കുന്നത് കൊണ്ട് അതങ്ങനെയല്ല എന്ന് പ്രൂവ് ചെയ്യുന്നതിന് വേണ്ടി ഫോട്ടോ പോസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല'', ഭാവന നിലപാട് വ്യക്തമാക്കി.
സിനിമ എന്താണ് പഠിപ്പിച്ചത് എന്ന ചോദ്യത്തിന്, ആരെയും എളുപ്പത്തില്‍ വിശ്വസിക്കരുത് എന്നതാണെന്നും പക്ഷേ അത് ജീവിതം പഠിപ്പിച്ചതാണ് എന്നും ഭാവന പറഞ്ഞു. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാവന 50 ലക്ഷം പ്രതിഫലം വാങ്ങിക്കുന്ന താരമായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഭാവനയുടെ മറുപടി. പ്രതിഫലം സംബന്ധിച്ച എല്ലാ കാര്യങ്ങളും അന്ന് അച്ഛന്‍ ആയിരുന്നു കൈകാര്യം ചെയ്തിരുന്നത്. തനിക്ക് വേണ്ടതൊക്കെ വാങ്ങിത്തരും. ആ പ്രായത്തില്‍ പണത്തെക്കുറിച്ചൊന്നും സീരിയസ് ആയിരുന്നില്ലെന്നും ഭാവന പറഞ്ഞു.
ജീവിതത്തില്‍ മുന്‍പ് ഉണ്ടായ പ്രശ്‌നങ്ങളുടെ ട്രോമയില്‍ നിന്നും എങ്ങനെ പുറത്ത് വരാം എന്നുളള ചോദ്യത്തിന് ഭാവനയുടെ മറുപടി ഇങ്ങനെ: ''ഓരോരുത്തരുടേയും ജീവിതാനുഭവങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണ്. തനിക്ക് ഇവിടെ ഇരുന്ന് അങ്ങനെ ചെയ്താല്‍ മതി അങ്ങനെ ചെയ്താല്‍ മതി എന്ന് പറയാനാകില്ല. കാരണം അവരുടെ ജീവിതം കുടുബം സാഹചര്യം എല്ലാം വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ട്രോമയില്‍ നിന്ന് പുറത്ത് വരാനൊരു എളുപ്പവഴി എന്നതൊന്നും പറയാനികില്ല. നമ്മുടെ മനസ്സിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതേ ഉളളൂ''.












Click it and Unblock the Notifications